Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൂഡോയിൽ കള്ളക്കളി നടത്തി തോൽപ്പിച്ചു; വിശ്വാസ വഞ്ചന കാട്ടിയ അച്ഛനെ വേണ്ടെന്ന് പറഞ്ഞ് യുവതി കുടുംബ കോടതിയിൽ

ലൂഡോയിൽ കള്ളക്കളി നടത്തി തോൽപ്പിച്ചു; വിശ്വാസ വഞ്ചന കാട്ടിയ അച്ഛനെ വേണ്ടെന്ന് പറഞ്ഞ് യുവതി കുടുംബ കോടതിയിൽ

സ്വന്തം ലേഖകൻ

ഭോപ്പാൽ: ഭാര്യമാരും ഭർത്താക്കന്മാരും പരസ്പരം വേണ്ടെന്ന് പറഞ്ഞ് കുടുംബ കോടതിയിൽ കയറുന്നത് സാധാരണമാണ്. എന്നാൽ അച്ഛനെ വേണ്ടെന്ന് പറഞ്ഞ് മകൾ കുടുംബ കോടതി കയറി എന്ന വാർത്ത ഇതാദ്യമായിരിക്കും. ലുഡോ കളിയിൽ കള്ളത്തരം കാണിച്ചതിന്റെ പേരിൽ ഇരുപത്തിനാലുകാരിയാണ് അച്ഛനെ വേണ്ടെന്ന് പറഞ്ഞ് കുടുംബകോടതിയിൽ പരാതി നൽകിയത്. മധ്യപ്രദേശിലാണ് സംഭവം.

കളിയിൽ തോൽപിച്ചതല്ല മറിച്ച് അച്ഛൻ വിശ്വാസവഞ്ചന കാണിച്ചത് തന്നെ മാനസികമായി തളർത്തിയതായാണ് യുവതിയുടെ പരാതി. അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായും അച്ഛനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാഗ്രഹിക്കുന്നതായും അച്ഛനെ ഇനി മുതൽ അച്ഛനെന്ന് വിളിക്കാൻ സാധിക്കില്ലെന്നും യുവതി പരാതിയിൽ പറയുന്നു.

അച്ഛൻ തന്നെ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും അത്രയധികം താൻ അദ്ദേഹത്തെ വിശ്വസിച്ചെന്നുമാണ് യുവതിയുടെ വാദം. ഭോപ്പാൽ കുടുംബകോടതിയിലെ സരിത എന്ന അഭിഭാഷകയാണ് സംഭവത്തെക്കുറിച്ചുള്ള വാർത്ത പുറത്തു വിട്ടത്.

അച്ഛനും സഹോദരങ്ങളുമായി ലുഡോ കളിക്കുന്നതിനിടെയാണ് കള്ളക്കളി നടത്തി അച്ഛൻ മകളെ തോൽപ്പിച്ചത്. എന്നാൽ ലോകത്തിലെ എല്ലാ സന്തോഷവും വാഗ്ദാനം ചെയ്ത പിതാവ് കള്ളക്കളി കാണിച്ചത് അങ്ങേയറ്റം മനോവിഷമമുണ്ടായതായും യുവതി അറിയിച്ചതായി അഭിഭാഷക പറഞ്ഞു. തന്റെ സന്തോഷത്തിനായി അച്ഛന് പരാജയം സമ്മതിക്കാമായിരുന്നെന്നും യുവതി പറയുന്നു.

സംഭവത്തിന് ശേഷം പിതാവുമായി യാതൊരു ബന്ധവുമില്ലെന്നും യുവതി ആവർത്തിച്ചതായി സരിത അറിയിച്ചു. കോടതി യുവതിക്ക് നാല് കൗൺസിലിങ്ങുകൾ നൽകിയതായും അതിന് ശേഷം യുവതിക്ക് നേരിയ മനംമാറ്റമുണ്ടായിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP