Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമ്മീഷൻ കൈമാറിയത് 2019 ഓഗസ്റ്റ് 2 ന് വൈകിട്ട് 7 നും 8 നും ഇടയിലാണെന്ന് കൃത്യമായി പറഞ്ഞത് കൈരളി ടിവി; മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊന്ന കഥയുമായി അതു ചേർത്ത് പറഞ്ഞതും സംശയ നിഴലിൽ; ബ്രിട്ടാസ് പറഞ്ഞത് ധനമന്ത്രി തോമസ് ഐസക് സ്ഥിരീകരിച്ചതും വീണ്ടും പരിശോധനയിൽ; ആ ദിവസം രാത്രി കവടിയാർ-മ്യൂസിയം റോഡിൽ നടന്നത് എന്ത്? സത്യം അറിയാൻ കൈരളി ചാനൽ മേധാവിയുടേയും ഐസക്കിന്റേയും മൊഴി എടുക്കും; ലൈഫ് മിഷനിൽ സിബിഐ പണി തുടങ്ങി

കമ്മീഷൻ കൈമാറിയത് 2019 ഓഗസ്റ്റ് 2 ന് വൈകിട്ട് 7 നും 8 നും ഇടയിലാണെന്ന് കൃത്യമായി പറഞ്ഞത് കൈരളി ടിവി; മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊന്ന കഥയുമായി അതു ചേർത്ത് പറഞ്ഞതും സംശയ നിഴലിൽ; ബ്രിട്ടാസ് പറഞ്ഞത് ധനമന്ത്രി തോമസ് ഐസക് സ്ഥിരീകരിച്ചതും വീണ്ടും പരിശോധനയിൽ; ആ ദിവസം രാത്രി കവടിയാർ-മ്യൂസിയം റോഡിൽ നടന്നത് എന്ത്? സത്യം അറിയാൻ കൈരളി ചാനൽ മേധാവിയുടേയും ഐസക്കിന്റേയും മൊഴി എടുക്കും; ലൈഫ് മിഷനിൽ സിബിഐ പണി തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിടാക് ഉടമ കമ്മിഷൻ കൈമാറിയെന്ന ചാനൽ വെളിപ്പെടുത്തലിൽ വിശദ അന്വേഷണത്തിന് സിബിഐ. തിരുവനന്തപുരത്ത് കവടിയാറിൽ മന്ത്രി മന്ദിരമായ മന്മോഹൻ ബംഗ്ലാവിനടുത്തുള്ള കോഫിഷോപ്പിനു സമീപം യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് യൂണിടാക് ഉടമ കമ്മിഷൻ കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചാനലിലൂടെ വെളിപ്പെടുത്തിയത്. കൈരളി ചാനലിൽ ജോൺബ്രിട്ടാസ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്ന് രാത്രി അവിടെ സംഭവിച്ചത് എന്തെന്ന് കണ്ടെത്താനാണ് സിബിഐ ശ്രമം.

ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ ഇക്കാര്യം മന്ത്രി തോമസ് ഐസക് സ്ഥിരീകരിക്കുകയും ചെയ്തു.യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ഇവിടെയുണ്ടായിരുന്നെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചെങ്കിലും പണം കൈമാറിയതു ഖാലിദിനാണോ എന്ന സംശയം ഉണ്ട്. ഈ വിഷയത്തിൽ ജോൺ ബ്രിട്ടാസിൽ നിന്നും സിബിഐ മൊഴി എടുക്കും. തോമസ് ഐസക്കിനേയും കണ്ട് വിവരങ്ങൾ തിരക്കും. ഇതു രണ്ടും അന്വേഷണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. ഇതിനൊപ്പം കൈരളി ടിവി മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തിയിരുന്നു. മാധ്യമ പ്രവർത്തകനായ കെ എം ബഷീർ മരിച്ച ദിവസമാണ് പണം കൈമാറിയത് എന്ന സത്യം. ഇതോടെ ബഷീറിന്റെ മരണത്തിനും പണം കൈമാറ്റത്തിനും തമ്മിലെ ബന്ധവും ചർച്ചയായി്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണ്ണ കടത്ത് ലോബിയാണെന്ന ആക്ഷേപം ശക്തമാണ്. ഇത് സിബിഐ അന്വേഷിക്കുകയാണ്. ഇതിനിടെയാണ് ബഷീറിന്റെ മരണത്തിലേക്കും സ്വർണ്ണ കടത്ത് മാഫിയയുടെ സജീവത ചർച്ചകളിൽ എത്തുന്നത്. കൈരളി ന്യൂസിലെ വെളിപ്പെടുത്തലിന് അതുകൊണ്ട് തന്നെ മാനങ്ങൾ ഏറെയാണ്. ഇതും സിബിഐ പരിശോധിക്കും.

അതായത് 2019 ഓഗസ്റ്റ് 2 ന് വൈകിട്ട് 7 നും 8 നും ഇടയിലാണ്. നിർദിഷ്ട കോൺസുലേറ്റ് നിർമ്മാണ കരാർ നൽകാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷൻ നൽകിയത്. ഇതിനുള്ള പ്രത്യുപകാരമായമാണ് മൂന്നര കോടി രൂപയും ഡോളറുമായി ഖാലിദ് കമ്മീഷൻ കൈപ്പറ്റിയത്-ഇതാണ് കൈരളി ടിവിയുടെ വെളിപ്പെടുത്തൽ. പണം കൈമാറ്റം നടത്തിയത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെഎം ബഷീർ മരിച്ചദിവസം. ഈ ദിവസത്തെ ദുരൂഹതകളെ കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. അതിലൊന്നാണ് കവടിയാർ മുതൽ മ്യൂസിയം വരെയുള്ള സിസിടിവി ക്യാമറുകളുടെ ഓഫാക്കൽ. അതായത് ലൈഫ് മിഷനിലെ ഇടപാടിന്റെ തെളിവുകൾ പുറത്തു വരാതിരിക്കാനായിരുന്നോ ഈ സിസിടിവി ഓഫ് ചെയ്യൽ എന്ന സംശയവും സജീവമാണ്.

ബഷീർ എന്തോ കണ്ടെന്നും അതിന്റെ സത്യം പുറത്തു വരാതിരിക്കാനുമാണ് ബഷീറിനെ വകവരുത്തിയതെന്ന വാദം നേരത്തെ ചർച്ചയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സഞ്ചരിച്ച കാറാണ് കെ എം ബഷീറിനെ ഇടിച്ചിട്ടത്. അപകട ശേഷം ശ്രീറാം വെങ്കിട്ടരാമനെ ഉന്നതർ ചേർന്ന് രക്ഷിച്ചെടുക്കുകയും ചെയ്തു. ഐഎഎസ്-ഐപിഎസ് ലോബിയാണ് മുന്നിൽ നിന്നത്. കവടിയാർ-വെള്ളയമ്പലം റോഡിൽ കെ എം ബഷീർ എന്തോ അരുതാത്ത ഇടപാടു കണ്ടുവെന്ന വിലയിരുത്തലും ഉയർന്നു. ബഷീറിന്റെ ഫോൺ അപകട ശേഷം നഷ്ടമായതായിരുന്നു ഇതിന് കാരണം. ഈ ഫോൺ ആരോ മനപ്പൂർവ്വം ഇല്ലാതാക്കിയതാണെന്നും അതിൽ വിലപ്പെട്ട എന്തോ തെളിവുണ്ടെന്നും വാദമെത്തി. എന്നാൽ ഈ മൊബൈൽ കണ്ടെത്താനുള്ള ശ്രമമൊന്നും പൊലീസ് നടത്തിയില്ല. ഈ സാഹചര്യത്തിലാണ് കൈരളി ന്യൂസിന്റെ വെളിപ്പെടുത്തൽ.

കൈരളി ന്യൂസ് ചാനൽ എഡിറ്റർ ജോൺ ബ്രിട്ടാസ് ന്യൂസ് ആൻഡ് വ്യൂസ് പരിപാടിയിലാണ് ഈ നിർണായകവിവരങ്ങൾ പുറത്തുവിട്ടത്. വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നൽകിയ കമ്മീഷൻ വെറും ഒരു കോടിയല്ല എന്നാണ് പുതിയ വിവരം. 4 കോടി 25 ലക്ഷം രൂപയാണ് കൈമാറിയത്. ഇതിൽ 75 ലക്ഷം രൂപ ബിജെപി അനുഭാവി കൂടിയായ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് കൈരളി ടിവി റിപ്പോർട്ട്‌ചെയ്യുന്നത്. എൻഐഎയും എൻഫോഴ്‌സ്‌മെന്റും കണ്ടെത്തിയതാണ് ഈ വിവരങ്ങളെന്ന് കൈരളി ന്യൂസ് എഡിറ്റർ ജോൺ ബ്രിട്ടാസ് ന്യൂസ് ആൻഡ് വ്യൂസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മാധ്യമം പോലെയാണ് കൈരളി ടിവിയെ ഏവരും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലിന് ആധികാരികത ഏറെയാണ്. അതുകൊണ്ട് കൂടിയാണ് സിബിഐ ഇക്കാര്യവും അന്വേഷിക്കുന്നത്.

മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ഓഗസ്റ്റ് രണ്ടിന് കൈമാറി. ഈ പണം കൈപറ്റിയത് കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഖാലിദാണ്. ഖാലിദ് കോൺസുലേറ്റിന്റെ സിഡി എന്നെഴുതിയ നയതന്ത്ര പ്രതിനിധിയുടെ ഔദ്യോഗിക വാഹനത്തിലാണ്. പണം കൈമാറ്റം നടത്തിയത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെഎം ബഷീർ മരിച്ചദിവസം. അതായത് 2019 ഓഗസ്റ്റ് 2 ന് വൈകിട്ട് 7 നും 8 നും ഇടയിലാണ്. നിർദിഷ്ട കോൺസുലേറ്റ് നിർമ്മാണ കരാർ നൽകാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷൻ നൽകിയത്. ഇതിനുള്ള പ്രത്യുപകാരമായമാണ് മൂന്നര കോടി രൂപയും ഡോളറുമായി ഖാലിദ് കമ്മീഷൻ കൈപ്പറ്റിയത്.

ശ്രീറാം വെങ്കിട്ടരാമന്റെ അപകടവും കൈരളി ടിവി എംഡികൂടിയായ ബ്രിട്ടാസ് പറയുമ്പോൾ അതിൽ ചില സൂചനകൾ ഉണ്ടെന്ന് വിലയിരുത്തലുമുണ്ട്. ഇക്കാര്യത്തിൽ കൈരളിയാണ് വിശദീകരണം നൽകേണ്ടത്. ബഷീറിന്റെ ഫോൺ കാണാതാകലിനും സ്വർണ്ണ കടത്തുമായുള്ള ബന്ധങ്ങളും ഇതോടെ ചർച്ചയാകും. ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ കോവിഡിന്റെ ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ്. സർക്കാരുമായി ചേർന്ന് നിന്നാണ് പ്രവർത്തിക്കുന്നത്. സ്വപ്നാ സുരേഷിനെ പോലെ വഫാ ഫിറോസിനും യുഎഇ ബന്ധങ്ങളുണ്ട്. ഈ സാഹചര്യത്തിൽ കൈരളി ടിവിയുടെ വെളിപ്പെടുത്തൽ അതിനിർണ്ണായകമാണ്.

കേരള സർക്കാരും യുഎഇ റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രത്തിന് പുറമേ റെഡ് ക്രസന്റും യുഎഇ കോൺസുലേറ്റും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നുവെന്നും കൈരളി വാർത്തയിൽ പറയുന്നു. ഈ ധാരണാപത്രപ്രകാരം നിർമ്മാണം നടത്താനുള്ള അധികാരം യുഎഇ കോൺസുലേറ്റിനായിരുന്നു. ഇതുപ്രകാരമാണ് യുണിറ്റാക്കിനെ നിർമ്മാണ കരാർ ഏൽപ്പിച്ചതെന്നും കൈരളി റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപത് കോടിരൂപയുടെ ലൈഫ് മിഷൻ പദ്ധതിക്ക് കരാർ നൽകിയതിന് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയെന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു, വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ചരൽപ്പറമ്പിലാണ് യുഎഇ ധനസഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ നഗരസഭ വാങ്ങിയ രണ്ടര ഏക്കർ ഭൂമിയിൽ 145 കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നിർമ്മിച്ചു നൽകുന്നതാണ് പദ്ധതി. യൂണിടാക്കിനാണ് നിർമ്മാണക്കരാർ.

കരാർ നൽകിയതിന് അവർ കമ്മീഷനായി ഒരുകോടി നൽകിയെന്നും ആ പണമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന്റേയും തന്റേയും ജോയിന്റ് ലോക്കറിൽ നിക്ഷേപിച്ചത് എന്നുമാണ് സ്വപ്ന എൻഐഎ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഈ പണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP