Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കമ്പി ഉപയോഗിച്ചു തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം പ്ലാസ്റ്റിക് കയറുകൊണ്ടു കഴുത്തു ഞെരിച്ചു; വയറിൽ കത്തികൊണ്ടു കുത്തി മരണം ഉറപ്പാക്കി മൃതദേഹം കിണറ്റിലേക്ക് തള്ളി: അട്ടപ്പാടിയിൽ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കൂടെ താമസിച്ചിരുന്ന തൃശൂർ സ്വദേശി അറസ്റ്റിൽ

കമ്പി ഉപയോഗിച്ചു തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം പ്ലാസ്റ്റിക് കയറുകൊണ്ടു കഴുത്തു ഞെരിച്ചു; വയറിൽ കത്തികൊണ്ടു കുത്തി മരണം ഉറപ്പാക്കി മൃതദേഹം കിണറ്റിലേക്ക് തള്ളി: അട്ടപ്പാടിയിൽ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കൂടെ താമസിച്ചിരുന്ന തൃശൂർ സ്വദേശി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

അഗളി: അട്ടപ്പാടിയിൽ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ. കക്കുപ്പടിയിൽ തമിഴ്‌നാട് സ്വദേശിനി സെൽവിയെ (39) കൊലപ്പെടുത്തി കിണറ്റിൽ തള്ളിയത് കൂടെ താമസിച്ചിരുന്ന തശൂർ വടക്കേക്കാട് സ്വദേശി മുട്ടിൽ വീട്ടിൽ ഹംസയെ (52) പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെയാണു സെൽവിയുടെ മൃതദേഹം താഴെ കക്കുപ്പടി ഊരിനടുത്തു സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്നുള്ള കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവം കൊലപാകമാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹംസ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി മദ്യലഹരിയിൽ ഹംസ കമ്പി ഉപയോഗിച്ചു സെൽവിയുടെ തലയ്ക്കടിച്ചതായി പൊലീസ് പറഞ്ഞു. തുടർന്നു പ്ലാസ്റ്റിക് കയറുകൊണ്ടു കഴുത്തു ഞെരിച്ചു. മരണം ഉറപ്പാക്കാൻ വയറിൽ കത്തികൊണ്ടു കുത്തിസ ശേഷം മൃതദേഹം കിണറ്റിൽ തള്ളുകയായിരുന്നു.

കൊലപാതകം നടത്തിയ ശേഷം പുലർച്ചെ മൂന്നോടെ ബൈക്കിൽ ഇയാൾ തൃശൂരിലേക്കു രക്ഷപ്പെട്ടു. എന്നാൽ പൊലീസ് ഇയാളെ തൃശൂരിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്‌നാട് വില്ലുപുരത്തിനടുത്ത് കല്ലകുറിച്ചി സ്വദേശിയായ സെൽവി, ഹംസയുടെ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായി തൃശൂരിൽ എത്തിയതായിരുന്നു. പിന്നീട് ഇയാൾ സെൽവിയെ കൂടെക്കൂട്ടി. തൃശൂർ വിട്ട ശേഷം ആദ്യം വയനാട്ടിലും പിന്നീട് അട്ടപ്പാടിയിൽ പാടവയലിലും താമസിച്ചു. ഒരാഴ്ച മുൻപാണു കക്കുപ്പടിയിലെ വീട് വാടകയ്‌ക്കെടുത്തത്.

ഹംസയ്ക്ക് ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളും സെൽവിക്കു തമിഴ്‌നാട്ടിൽ ആദ്യ വിവാഹത്തിൽ മൂന്നു മക്കളുമുണ്ട്. മദ്യപിച്ച് സെൽവിയുമായി ഇയാൾ കലഹിക്കാറുണ്ടായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്തു തെളിവെടുത്തു. അഗളി എഎസ്‌പി പതംസിങ്, ഇൻസ്‌പെക്ടർ ബി.കെ.സുനിൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP