Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രിയിൽ അടക്കാൻ കാശില്ല; എസ്‌പിബിയുടെ മൃതദേഹം വിട്ടു കൊടുത്തത് ഉപരാഷ്ട്രപതി ഇടപെട്ടതോടെയെന്ന് വ്യാജപ്രചരണം; എസ്‌പിബിയുടെ ഔദ്യോഗിക പേജിലെത്തി പ്രതികരിച്ച് മകൻ ചരൺ

ആശുപത്രിയിൽ അടക്കാൻ കാശില്ല; എസ്‌പിബിയുടെ മൃതദേഹം വിട്ടു കൊടുത്തത് ഉപരാഷ്ട്രപതി ഇടപെട്ടതോടെയെന്ന് വ്യാജപ്രചരണം; എസ്‌പിബിയുടെ ഔദ്യോഗിക പേജിലെത്തി പ്രതികരിച്ച് മകൻ ചരൺ

സ്വന്തം ലേഖകൻ

ചെന്നൈ: 'എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങൾ നിർത്തൂ..' വ്യാജ പ്രചരണങ്ങൾക്കെതിരെ എസ്‌പിബിയുടെ ഔദ്യോഗിക പേജിലെത്തി പ്രതികരിച്ച് മകൻ ചരൺ. ആശുപത്രിയിൽ പണം അടയ്ക്കാത്തതുകൊണ്ട് എസ്‌പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്നും ഒടുവിൽ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തിൽ വ്യാജപ്രചാരണം ശക്തമായിരുന്നു. ഇതിനെതിരെയാണ് ചരൺ രംഗത്തുവന്നത്. ദയവായി വ്യാജ പ്രചരണം നിർത്തണമെന്ന് ചരൺ അപേക്ഷിച്ചു.

പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 'കഴിഞ്ഞ മാസം അഞ്ചുമുതൽ എസ്‌പിബി ആശുപത്രിയിൽ ചികിൽസയിലാണ്. അന്നുമുതൽ ഇന്നുവരെയുള്ള ബില്ലുകൾ അടച്ചിരുന്നു. പക്ഷേ ചിലർ പ്രചരിപ്പിക്കുന്നത്. ഒടുവിൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നെന്നും തമിഴ്‌നാട് സർക്കാരിനോട് സഹായം ചോദിച്ചിട്ട് അവർ ചെയ്തില്ലെന്നുമാണ്.

ഒടുവിൽ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി അധികൃതർ അത്രകാര്യമായിട്ടാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങൾ നിർത്തൂ.' ചരൺ അപേക്ഷിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP