Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനസിക വൈകല്യമുള്ള 22കാരിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ; പീഡനം നടന്നത് കടയിൽ പോയ യുവതിയെ പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ ഷെഡിലെത്തിച്ച ശേഷം: പീഡന വിവരം പുറത്തറിഞ്ഞത് ബൈക്കിൽ യുവതിയെ കൊണ്ടു പോകുന്നത് കണ്ട് നാട്ടുകാർ ഇടപെട്ടതോടെ

മാനസിക വൈകല്യമുള്ള 22കാരിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ; പീഡനം നടന്നത് കടയിൽ പോയ യുവതിയെ പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ ഷെഡിലെത്തിച്ച ശേഷം: പീഡന വിവരം പുറത്തറിഞ്ഞത് ബൈക്കിൽ യുവതിയെ കൊണ്ടു പോകുന്നത് കണ്ട് നാട്ടുകാർ ഇടപെട്ടതോടെ

സ്വന്തം ലേഖകൻ

കണ്ണൂർ: മാനസിക വൈകല്യമുള്ള 22-കാരിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സിയാദ്, അബൂബക്കർ, മുഹമ്മദ് ബാഷ എന്നിവരാണ് അറസ്റ്റിലായത്. കടയിൽ പോയ യുവതിയെ പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ ഷെഡിലെത്തിച്ചാണ് പീഡിപ്പിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത ശ്രീകണ്ഠപുരം പൊലീസ് ഇവരുടെ ബൈക്കും ഓട്ടോറിക്ഷയും കേസ്റ്റഡയിലെടുത്തു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ സിയാദ് ബൈക്കിൽ യുവതിയെ കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് പൊലീസും ഇവിടെ എത്തി. സിഐ. ഇ.പി. സുരേശന്റെ നേതൃത്വത്തിൽ നടത്തിയ ചേദ്യം ചെയ്യലിൽ യുവതി പീഡനവിവരം പുറത്ത് പറയുകയായിരുന്നു.

കടയിൽ പോവുകയായിരുന്ന പെൺകുട്ടിയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി അരിബ്ര-ചുഴലി റോഡരികിലെ ആളൊഴിഞ്ഞ ഷെഡിലെത്തിക്കുകയായിരുന്നു. സിയാദ് അറിയിച്ചതിനെത്തുടർന്ന് മുഹമ്മദ് ബാഷയും അബൂബക്കറും ഓട്ടോറിക്ഷയിൽ ഇവിടെ എത്തുകയും മൂവരും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. സിയാദ് നേരത്തെ പീഡന കേസിലും ആട് മോഷണ കേസിലും പ്രതിയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP