Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓച്ചിറ ക്ഷേത്രത്തിലേക്ക് കെട്ടുകാളയെ കയറ്റാൻ ശ്രമിച്ച നാട്ടുകാരും പൊലീസുമായി സംഘർഷം; പൊലീസിന്റെ നിർദ്ദേശം വകവയ്ക്കാതെ നേർച്ച കെട്ടുകാളകളുമായി എത്തിയവർ സംഘർഷത്തിന് വഴിയൊരുക്കി; ഓച്ചിറ സിഐക്ക് നിസാര പരിക്ക്; സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു; കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ കേസെടുത്തു

ഓച്ചിറ ക്ഷേത്രത്തിലേക്ക് കെട്ടുകാളയെ കയറ്റാൻ ശ്രമിച്ച നാട്ടുകാരും പൊലീസുമായി സംഘർഷം; പൊലീസിന്റെ നിർദ്ദേശം വകവയ്ക്കാതെ നേർച്ച കെട്ടുകാളകളുമായി എത്തിയവർ സംഘർഷത്തിന് വഴിയൊരുക്കി; ഓച്ചിറ സിഐക്ക് നിസാര പരിക്ക്; സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു; കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ കേസെടുത്തു

ആർ പീയൂഷ്

ഓച്ചിറ: വിലക്കുകൾ ലംഘിച്ച് ഓച്ചിറ ക്ഷേത്രത്തിലേക്ക് കെട്ടുകാളയെ കയറ്റാൻ ശ്രമിച്ച നാട്ടുകാരുമായി പൊലീസ് ഏറ്റുമുട്ടി. പൊലീസിന്റെ നിർദ്ദേശം വകവയ്ക്കാതെ നേർച്ച കെട്ടുകാളകളുമായെത്തിയവരാണ് സംഘർഷത്തിന് കാരണക്കാർ. ഓച്ചിറ സിഐ പി. പ്രകാശിനെ തള്ളി താഴെയിട്ടതിനെ തുടർന്ന് നിസാര പരിക്കു പറ്റി. ഇതോടെ പൊലീസ് ലാത്തി ചാർജ് നടത്തി. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും കണ്ടാലറിയാവുന്ന നിരവധിപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കോവിഡായതിനാൽ മുൻവർഷങ്ങളെപ്പോലെ കെട്ടുകാളകളെ എഴുന്നള്ളിക്കാൻ അനുമതി കൊടുത്തിരുന്നില്ല. ചടങ്ങ് നടത്താനായി ക്ഷേത്രത്തിന് സമീപം ഭരണസമിതി കെട്ടുകാളയെ തയ്യാറാക്കിയിരുന്നു. ഈ കാളയെ ക്ഷേത്ര കോമ്പൗണ്ടിലേക്ക് കയറ്റുന്ന സമയം നേർച്ച കാളകളുമായെത്തിയവർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ ഭരണ സമിതി എതിർത്തു. ഒരു കാരണവശാലും അകത്തേക്ക് പ്രവേശിക്കരുതെന്നും സർക്കാർ നിർദ്ദേശം അനുസരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതുവകവയ്ക്കാതെ ഗേറ്റ് തള്ളിതുറന്ന് അകത്തേക്ക് പ്രവേശിച്ചതോടെയാണ് പൊലീസ് തടഞ്ഞത്. പൊലീസിനെ തള്ളിമാറ്റി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരെ അനുനയിപ്പിക്കാനായി എത്തിയ ഓച്ചിറ സിഐയെ ഇവർ തള്ളി താഴെയിട്ടു. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

ചിതറി ഓടിയവരിൽ രണ്ടു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ടാലറിയാവുന്ന നിരവധിപേർക്കെതിരെയും കേസെടുത്തു. അരമണിക്കൂറോളം സംഘർഷം തുടർന്നിരുന്നു. പിന്നീട് കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ പൊലീസെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കോവിഡ് മൂലം ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു.

കൂടാതെ ഇവിടുതെതെ സത്രങ്ങളിൽ ഒന്നായ ഓംങ്കാരത്തിൽ കോവിഡ് നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നുമുണ്ട്. ക്ഷേത്രത്തിലേക്ക് ആരും എത്തരുതെന്നും കാളകെട്ട് അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൾകിയിരുന്നതാണ്. എന്നാൽ ഇതെല്ലാം മറികടന്നാണ് ഭക്തരെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയത്. അതേ സമയം പൊലീസ് അതിക്രമത്തിനെതിരെ കാളകെട്ട് സമിതികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു.

ഇരുപത്തിയെട്ടാം ഓണനാളിൽ നടക്കുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഉത്സവം ഇത്തവണ ചടങ്ങുകൾ മാത്രമായി ഒതുക്കുകയായിരുന്നു. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന 52 കരകളിൽ നിന്നും ചെറുതും വലുതുമായ 200 ലേറെ കെട്ടുകാളകളാണ് സാധാരണ ഉത്സവ നാളിൽ പടനിലത്ത് എത്തിയിരുന്നത്. കൂറ്റൻ കെട്ടുകാളകൾ ആചാരപരമായ പൂജകൾക്ക് ശേഷം രാവിലെ തന്നെ പടനിലത്തേക്കുള്ള യാത്ര തുടങ്ങുമായിരുന്നു. ഓരോ ചെറുഗ്രാമവും തങ്ങളുടെ കെട്ടുകാളകൾക്കൊപ്പമാണ് പരബ്രഹ്മ സന്നിധിയിലേക്ക് തിരിച്ചിരുന്നത്. കാർഷികാഘോഷത്തിന്റെ ഉത്സവ മേളത്തിനായി പതിനായിരങ്ങളാണ് ഇങ്ങനെ ഓച്ചിറയിലെത്തിയിരുന്നത്. എന്നാൽ ഇത്തവണ എല്ലാം ചടങ്ങുകളായി മാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP