Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോർപ്പറേറ്റുകളെ പുതിയ ഭൂവുടമകളും കർഷകരെ കാർഷിക അടിമകളാക്കാനുമുള്ള തന്ത്രമാണ് പുതിയ ബില്ലെന്ന് കമൽഹാസൻ; കർഷക രോഷം ഈ സർക്കാറി​ന്റെ ശവക്കുഴി തോണ്ടുമെന്നും മക്കൾ നീതി മയ്യം പ്രസിഡന്റ്

കോർപ്പറേറ്റുകളെ പുതിയ ഭൂവുടമകളും കർഷകരെ കാർഷിക അടിമകളാക്കാനുമുള്ള തന്ത്രമാണ് പുതിയ ബില്ലെന്ന് കമൽഹാസൻ; കർഷക രോഷം ഈ സർക്കാറി​ന്റെ ശവക്കുഴി തോണ്ടുമെന്നും മക്കൾ നീതി മയ്യം പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കാർഷിക ബില്ലിനെ അനുകൂലിച്ച തമിഴ്‌നാട്ടിലെ ഭരണകക്ഷി കൂടിയായ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെതിരെ നടൻ കമൽഹാസൻ. കാർഷിക ബില്ലിനെ പിന്തുണയ്ക്കുന്നതിലൂടെ കർഷകരെ വഞ്ചിക്കുകയാണ് എഐഎഡിഎംകെ ചെയ്യുന്നതെന്നും മക്കൾ നീതി മയ്യം പ്രസിഡന്റ് കൂടിയായ കമൽഹാസൻ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ ഭരിക്കുന്ന തമിഴ്‌നാട് സർക്കാരിന്റെ ഏകാധിപത്യ നിലപാടിനെയും കമൽ ഹാസൻ വിമർശിച്ചു. കൃഷി എല്ലായ്‌പ്പോഴും സംസ്ഥാനത്ത് ഒരു പ്രധാനപ്പെട്ട വിഷയമാണെന്നും കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഭീഷണിയാണെന്നും കമൽ ഹാസൻ പറഞ്ഞു. പുതിയ ബില്ലുകൾ തമിഴ്‌നാട്ടിലെ കർഷകർക്ക് ഗുണം ചെയ്യുമെന്നതിനാൽ താൻ എതിർക്കുന്നില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പറഞ്ഞതിന് പിന്നാലെയാണ് കമൽഹാസൻ പ്രസ്​താവന ഇറക്കിയത്​.

'സംസ്ഥാനത്തി​ന്റെ സ്വയംഭരണത്തിനെതിരായ ആക്രമണമാണ്'ബില്ലുകളെന്ന്​ അദ്ദേഹം പറഞ്ഞു. "ക്ഷാമം അല്ലെങ്കിൽ വിലക്കയറ്റംപോലുള്ള സാഹചര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക്​ ഒന്നും ചെയ്യാൻ കഴിയാത്ത അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണ്​ പുതിയ ബില്ലുകൾ ചെയ്യുക. ബില്ലുകൾ പാർലമെൻറിന്​ തിരിച്ചയക്കണമെന്നും​ അദ്ദേഹം പ്രസിഡൻറ്​ രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. 'ബില്ലുകളെ പിന്തുണക്കുകയും സ്വയം കർഷക​െനന്ന്​ വിളിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി എടപ്പാടി കെ .പളനിസ്വാമി നടത്തയത്​ വഞ്ചനയാണ്​. അടുത്ത വർഷത്തെ ഇലക്ഷനിൽ കർഷക രോഷം ഈ സർക്കാറി​ന്റെ ശവക്കുഴി തോണ്ടും. കൃഷി എല്ലായ്‌പ്പോഴും ഒരു സംസ്ഥാന വിഷയമാണെന്നും നിർദ്ദിഷ്​ട ബില്ല്​ കർഷകരെ ഭീഷണിപ്പെടുത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകളെ പുതിയ ഭൂവുടമകളും കർഷകരെ കാർഷിക അടിമകളാക്കാനുമുള്ള തന്ത്രമാണ് പുതിയ ബില്ല്​.

കാർഷികോൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിന്​ കോർപ്പറേറ്റുകളെ ഏൽപ്പിക്കുന്നതിലെ അപകടം സർക്കാർ മറച്ചുവെക്കുന്നത് എന്തുകൊണ്ടാണ്​. അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഭക്ഷ്യധാന്യങ്ങളും എണ്ണകളും നീക്കം ചെയ്യുന്നതിലെ അപകടത്തെകുറിച്ചും കമൽ ഹാസൻ മുന്നറിയിപ്പ് നൽകി.‘രാജ്യത്ത് എവിടേയ്ക്കും വസ്തുക്കൾ എത്തിക്കാൻ ഈ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷയെ ബാധിക്കുകയും രാജ്യത്തെ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും. കാരണം വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനുമിടയിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടാകും.,’ കമൽഹാസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP