Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുപരിപാടിയിൽ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കരുത്; നീന്തൽ കുളങ്ങൾ, കളിസ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവ അടച്ചിടാനും നിർദ്ദേശം; കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ

പൊതുപരിപാടിയിൽ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കരുത്; നീന്തൽ കുളങ്ങൾ, കളിസ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവ അടച്ചിടാനും നിർദ്ദേശം; കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതുപരിപാടിയിൽ അഞ്ചുപേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്നതടക്കം നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. 14 ദിവസത്തേക്കാണ്​ നിയന്ത്രണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നവരുടെ എണ്ണം 20 ആക്കി ചുരുക്കി. നേരത്തെ ഇതിന് ഇളവ് അനുവദിച്ചിരുന്നു. കൂടുതൽ ആളുകൾക്ക് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നൽകിയ അനുമതിയാണ് പുതിയ സാഹചര്യത്തിൽ വെട്ടിച്ചുരുക്കിയത്. വിവാഹച്ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കരുതെന്നും ഉത്തരവിൽ പറയുന്നു. നീന്തൽ കുളങ്ങൾ, കളിസ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവ അടച്ചിടാനും നിർദ്ദേശിച്ചിട്ടുണ്ട്.

വിവാഹ ചടങ്ങുകൾക്ക്​ 50 പേർക്ക്​ മാത്രമേ പ​ങ്കെടുക്കാനാകു. മരണാനന്തര ചടങ്ങുകൾക്ക്​ 20 പേർക്കാകും അനുമതി. പ​ങ്കെടുക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. കണ്ടെയിന്മെൻറ് സോൺ പരിധിയിൽ നിന്ന് പുറത്തുപോവുന്നത് കർശനമായി തടയും. ആരാധനാലയങ്ങളിൽ 50 പേർക്ക്​ മാത്രമാകും പ്രവേശനം. ജിം, ഫുട്​ബാൾ ടർഫ്​, സ്വിമ്മിങ്​ പൂൾ, ഓഡിറ്റോറിയം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ തുറക്കാൻ പാടില്ല. മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, തുറമുഖങ്ങൾ എന്നിവ നിയന്ത്രിത മേഖലകളാക്കി. ആറടി സാമൂഹിക അകലം കർശനമാക്കി. ആളുകൾ കുടുതൽ എത്തുന്ന ഇടങ്ങളിൽ മുതിർന്ന പൊലീസ് ഓഫിസർമാരും ക്യുക്ക് ​റെസ്പോൺസ് ടീമും ഉണ്ടാവും. കോവിഡ് പ്രോേട്ടാകോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും.

കോഴിക്കോട് ജില്ലയിൽ 24 മണിക്കൂറിനിടെ 956 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. 917 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇന്നലെ ഇത് 684 ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് രോഗവ്യാപനം രൂക്ഷമാണ്. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP