Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ന്യായാധിപന്മാർക്ക് വേണ്ടത് നിയമപരമായ ശരികൾ; നിയമ പ്രശ്‌നത്തിൽ തീരുമാനം എടുക്കുന്നത് വിശ്വാസത്തിന്റെ ചട്ടക്കൂടിൽ നിന്നും തീരുമാനം എടുക്കുന്നതിൽ നിന്ന് വ്യത്യസ്തമാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ്

ന്യായാധിപന്മാർക്ക് വേണ്ടത് നിയമപരമായ ശരികൾ; നിയമ പ്രശ്‌നത്തിൽ തീരുമാനം എടുക്കുന്നത് വിശ്വാസത്തിന്റെ ചട്ടക്കൂടിൽ നിന്നും തീരുമാനം എടുക്കുന്നതിൽ നിന്ന് വ്യത്യസ്തമാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ന്യായാധിപന്മാർക്ക് വേണ്ടത് നിയമപരമായ ശരികളാണെന്നും രാഷ്ട്രീയപരമായ ശരികളല്ലെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ്. ഡൽഹി ഹൈക്കോടതി വനിതാ അഭിഭാഷക ഫോറം സംഘടിപ്പിച്ച ഓൺലെൻ സെഷനിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സിങ്. ജസ്റ്റിസ് സിങ്, അഡ്വക്കേറ്റ് & മാനേജിങ് പാർട്ണർ അനുരാധ ദത്ത് എന്നിവരെ കൂടാതെ ഡിഎംഡി അഭിഭാഷകരും സെഷനിൽ സംസാരിച്ചു. അഭിഭാഷകരായ കാജൽ ചന്ദ്ര, ഗീതിക പൻവർ എന്നിവരാണ് സെഷൻ മോഡറേറ്റ് ചെയ്തത്.

ഒരു നിയമ പ്രശ്‌നത്തിൽ തീരുമാനം എടുക്കുന്നത് വിശ്വാസത്തിന്റെ ചട്ടക്കൂടിൽ നിന്നും തീരുമാനം എടുക്കുന്നതിൽ നിന്ന് വ്യത്യസ്തമാണെന്ന് ശബരമല വിഷയത്തിൽ ജസ്റ്റിസ് സിങ് അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക ക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് നൽകുന്നത്, നിയമപ്രകാരം ആണെങ്കിൽ, അതാണ് ആ വിഷയത്തിള്ള വിധിന്യായമെന്ന് അവർ പറഞ്ഞു. ”ഒരു വ്യക്തിയെന്ന നിലയിൽ, ഒരു പ്രത്യേക ക്ഷേത്രത്തെക്കുറിച്ച് എനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത് പക്ഷേ ഒരു ന്യായാധിപ എന്ന നിലയിൽ നിയമപ്രകാരം മാത്രമേ പോകാൻ സാധിക്കൂ,” ജസ്റ്റിസ് സിങ് പറഞ്ഞു.

2018 സെപ്റ്റംബറിൽ ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നിരുന്നു. ഇത് കേരളത്തിൽ ഒരുവിഭാഗത്തിനിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. പിന്നീട് വിധിയുടെ പശ്ചാത്തലത്തിൽ ബിന്ദു അമ്മിണിയും കനക ദുർഗയും ശബരിമലയിൽ പോവുകയും ചെയ്തിരുന്നു. 1951 മെയ് 18നാണ് സ്ത്രീകൾ ശബരി മലയിൽ പ്രവേശിക്കുന്നത് വിലക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഔദ്യോഗിക ഉത്തരവിറക്കുന്നത്. 10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം ആചാരമല്ലെന്നായിരുന്നു ദേവസ്വം ബോർഡ് അന്ന് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP