Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ക്ഷണിച്ച് വരുത്തിയത് ജോലി നൽകാം എന്ന് വാ​ഗ്ദാനം നൽകി; റയിൽവെ സ്റ്റേഷനിലെ വിശ്രമ മുറിയിലിട്ട് ബലാത്സം​ഗം ചെയ്തത് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയും; 22കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ രണ്ട് റെയിൽവെ ഉദ്യോ​ഗസ്ഥർ അറസ്റ്റിൽ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ക്ഷണിച്ച് വരുത്തിയത് ജോലി നൽകാം എന്ന് വാ​ഗ്ദാനം നൽകി; റയിൽവെ സ്റ്റേഷനിലെ വിശ്രമ മുറിയിലിട്ട് ബലാത്സം​ഗം ചെയ്തത് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയും; 22കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ രണ്ട് റെയിൽവെ ഉദ്യോ​ഗസ്ഥർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ജോലി വാ​ഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി റയിൽവെ ജീവനക്കാർ കൂട്ടബലാത്സം​ഗം ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ 22 കാരിയെ ആണ് രണ്ട് റെയിൽവേ ഉദ്യോ​ഗസ്ഥർ ചേർന്ന് ബലാത്സംഗം ചെയ്തത്. ഭോപ്പാൽ മെയിൻ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരാണ് യുവതിടെ റയിൽവെയു‍ടെ വിശ്രമ മുറിയിലിട്ട് ബലാത്സം​ഗം ചെയ്തത്. സംഭവത്തിൽ രണ്ട് റെയിൽവെ ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഭോപ്പാൽ റെയിൽവെ ഡിവിഷൻ കീഴിലുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശുകാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. റെയിൽവെ ജീവനക്കാരനായ തിവാരി സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. ജോലി വാഗ്ദാനം ചെയ്ത് ഇവർ യുവതിയെ വിളിച്ചവരുത്തുകയായിരുന്നു. പ്രതികൾ യുവതിക്കായി ബുക്ക് ചെയ്ത ഭോപ്പാൽ റെയിൽവെ സ്റ്റേഷനിലെ വിശ്രമമുറിയിൽവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിക്ക് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷമായിരുന്നു ബലാത്സംഗം. ബോധം തിരികെ വന്ന ശേഷം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഭോപ്പാൽ റെയിൽ‌വേ ഡിവിഷനിൽ സുരക്ഷാ ഉപദേഷ്ടാവും ദുരന്തനിവാരണ ചുമതലയുള്ളതുമായ പ്രധാന പ്രതി 45കാരനായ രാജേഷ് തിവാരിയെ അറസ്റ്റുചെയ്തു, മറ്റൊരു റെയിൽ‌വേ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു, ”പൊലീസ് ഉദ്യോഗസ്ഥൻ ഹിതേഷ് ചൗധരി പറഞ്ഞു. തിവാരി ഫേസ്‌ബുക്കിൽ ചങ്ങാത്തം കൂടുകയും തനിക്ക് ജോലി ലഭിക്കുമെന്ന് വാഗ്ദാനം നൽകി ഭോപ്പാലിലേക്ക് ക്ഷണിക്കുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. ഇതനുസരിച്ച് എത്തിയ തന്നെ ഭോപ്പാൽ മെയിൻ സ്റ്റേഷനിലെ വെസ്റ്റ് സെൻട്രൽ റെയിൽ‌വേ ഓഫീസിലെ ഒന്നാം നിലയിലെ ഒരു മുറിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഇയാളും സുഹൃത്തും ചേർന്ന് മയക്കുമരുന്ന് അടങ്ങിയ പാനീയം നൽകി ബലാത്സംഗം ചെയ്തു- അവർ പരാതിയിൽ പറഞ്ഞു.

ബോധം തിരിച്ചുകിട്ടിയ ശേഷം റെയിൽ‌വേ പൊലീസിനെ സമീപിച്ച് ഇരുവർക്കുമെതിരെ കൂട്ടമാനഭംഗത്തിന് കേസ് കൊടുക്കുകയായിരുന്നു. ഇതേ തുടർന്ന് തിവാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റൊരു റെയിൽ‌വേ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ യുവതി പ്രതിയെ തിരിച്ചറിയുന്നതിനായി പൊലീസ് കാത്തിരിക്കുകയാണ്, അതിനുശേഷം അയാളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP