Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭരണത്തിൽ ഒളിച്ചുകടത്തി നേടാൻ ശ്രമിക്കുന്ന ഭരണാധികാരികളുടെ ദാർഷ്ഠ്യം, മാധ്യമ ചോദ്യങ്ങളെ പോലും അറപ്പോടെ അകറ്റി നിർത്തി തന്റെ ഗർവ്വിൽ ദഹിപ്പിക്കാൻ ശ്രെമിക്കുന്ന നീക്കം ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിക്ക് ചേർന്നതല്ല; നിശ്ശബ്ദനാക്കി തൂക്കിലേറ്റാൻ ശ്രെമിക്കുന്നവരോട് നിങ്ങൾ ഇല്ലാതാക്കാൻ ശ്രെമിക്കുന്നതിന്റെ പേരാണ് കമ്മ്യൂണിസം; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അരുൺഗോപി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യം പറയുന്നവരെ തെറി പറഞ്ഞ് വായ അടപ്പിക്കുന്ന രാഷ്ട്രീയ സൈബർ പോരിനെതിരെ തുറന്ന കുറിപ്പുമായി സംവിധായകൻ അരുൺ ഗോപി. ഇന്നാട്ടിലെ ഭരണത്തിൽ ഒളിച്ചുകടത്തി നേടാൻ ശ്രമിക്കുന്ന ഭരണാധികാരികളുടെ ദാർഷ്ഠ്യം, മാധ്യമ ചോദ്യങ്ങളെ പോലും അറപ്പോടെ അകറ്റി നിർത്തി തന്റെ ഗർവ്വിൽ ദഹിപ്പിക്കാൻ ശ്രെമിക്കുന്ന നീക്കം ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിക്ക് ചേർന്നതല്ല എന്നും അദ്ദേഹം കുറ്റപ്പെടുന്നു. സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പേരെടുത്ത് പറയാതെ വിമർശിച്ചാണ് അരുണ് ഗോപിയുടെ പോസ്റ്റ്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം: -

അഭിപ്രായ സ്വാതത്ര്യത്തിൽ തന്റേതായ രാഷ്ട്രീയം അല്ല പറയുന്നതെങ്കിൽ തെറിപ്പൂരം നടത്തുന്നവരോട് ഒന്നുമാത്രം.... ഞാൻ ഒരു കമ്മ്യൂണിസ്‌റ്കാരൻ തന്നെയാണ്... അത് തുറന്നു പറയാൻ ഒരു മടിയുമില്ലാത്തവൻ, അതുകൊണ്ടു തന്നെയാണ് എന്റെ രാഷ്ട്രീയം പറയാനും അഭിപ്രായം പറയാനും എനിക്ക് മടി ഇല്ലാത്തതും.

ഇന്നാട്ടിലെ ഭരണത്തിൽ ഒളിച്ചുകടത്തി നേടാൻ ശ്രെമിക്കുന്ന ഭരണാധികാരികളുടെ ദാർഷ്ഠ്യം, മാധ്യമ ചോദ്യങ്ങളെ പോലും അറപ്പോടെ അകറ്റി നിർത്തി തന്റെ ഗർവ്വിൽ ദഹിപ്പിക്കാൻ ശ്രെമിക്കുന്ന നീക്കം ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിക്ക് ചേർന്നതല്ല... പാവപ്പെട്ടവന്റെ സങ്കടങ്ങൾക്കു പരിഹാരം നൽകാൻ കഴിയുന്ന പ്രേത്യേശാസ്ത്രം കമ്മ്യൂണിസ്റ്റുകാരന്റെ ചോരയിലുണ്ടെന്ന തിരിച്ചറിവ് തന്നെയാണ് എന്നിൽ കമ്മ്യൂണിസം ജനിക്കാൻ കാരണം...!

ആ തിരിച്ചറിവിന് അടി കിട്ടുമ്പോൾ മിണ്ടാതിരിക്കാൻ കഴിയുന്നില്ല... അതിന്റെയൊക്കെ പേരിൽ നിശ്ശബ്ദനാക്കി തൂക്കിലേറ്റാൻ ശ്രെമിക്കുന്നവരോട് നിങ്ങൾ ഇല്ലാതാക്കാൻ ശ്രെമിക്കുന്നതിന്റെ പേരാണ് കമ്മ്യൂണിസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP