Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൾഫർ കെമിക്കൽസ് ട്രേഡിങ് കമ്പനിക്ക് ഐ.എസ്.ഒ. അംഗീകാരം

സൾഫർ കെമിക്കൽസ് ട്രേഡിങ് കമ്പനിക്ക് ഐ.എസ്.ഒ. അംഗീകാരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: മൾട്ടിനാഷണൽ കെമിക്കൽ ട്രേഡിങ് ആൻഡ് ലോജിസ്ററിക്സ് മേഖലയിലെ ലീഡിങ് കമ്പനിയായ സൾഫർ കെമിക്കൽസ് ട്രേഡിങ് കമ്പനിക്ക് ഐ.എസ്.ഒ. അംഗീകാരം. മികച്ച ഗുണനിലവാരമുള്ള പ്രവർത്തനവും ഓഫീസ് ക്രമീകരണവും പരിഗണിച്ച് മുന്ന് ഐ.എസ്.ഒ ക്വാളിറ്റി സർട്ടിഫിക്കേഷൻസ് ആണ് കമ്പനി കരസ്ഥമാക്കിയത്.

ഐ.എസ്.ഒ 9001: 2015 (ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം ), ഐ.എസ്.ഒ 14001: 2015 (എൺവേൺമെന്റൽ മാനേജ്മെന്റ് സിസ്റ്റം) ഐ.എസ്.ഒ 45001: 2018 ( ഒക്യുപ്പേഷണൽ ഹെൽത്ത് & സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം) എന്നീ സർട്ടിഫിക്കറ്റുകൾ നേടിയ കമ്പനികളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് കമ്പനിയുടെ ഖത്തർ ഓപ്പറേഷൻ മാനേജർ സിഹാസ് ബാബു പത്ര സമ്മേളനത്തിൽ അറിയിച്ചു.

ടാലന്റും പ്രൊഫഷണലിസവും കൈമുതലാക്കി മാർക്കറ്റിലെ പരിചയത്തോടെയാണ് ഗുണനിലവാരമുള്ള ഉൽപന്നങ്ങളും സർവീസുകളുമായി ഖത്തറിലെ മാർക്കറ്റ് ഷയർ ഉയർത്തുന്നത്. മികച്ച മാനേജ്മെന്റ് സിസ്റ്റവും പ്രതിജ്ഞാബദ്ധരായ ജീവനക്കാരുമാണ് കമ്പനിയുടെ ഏറ്റവും വലിയ ആസ്ഥി. ഖത്തർ പെട്രോളിയം, ഖത്തർ ഗ്യാസ്, ഹമദ് ജനറൽ ഹോസ്പിറ്റൽ, വിവിധ മന്ത്രാലയങ്ങൾ തുടങ്ങിയ പ്രമിയം ഉപഭോക്താക്കളുടെ വെണ്ടർ ലിസ്റ്റിൽ ഉൾപ്പെടാൻ കഴിഞ്ഞതിൽ സൾഫർ കെമിക്കൽസിന് അഭിമാനമുണ്ടെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്തുയർന്നാണ് കമ്പനി വിജയപാതയിൽ ംമുന്നേറുന്നതെന്നും മാർക്കറ്റിങ് മാനേജർ രാജൻ നായർ പറഞ്ഞു.

2010ൽ അഹമ്മദ് തൂണേരി ആരംഭിച്ച സൾഫർ കെമിക്കൽസ് അദ്ദേഹത്തിന്റെ കഠിനാധ്വാനവും വൈദഗ്ദ്യവും കൊണ്ടാണ് ഖത്തറിലെ മികച്ച കമ്പനികളിലൊന്നായി വളർന്നത്. ഖത്തറിന് പുറമേ കുവൈത്ത്, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലും സൾഫർ കെമിക്കൽസിന് ശാഖകളുണ്ട്.

പ്രൊഫഷണലിസവും സിസ്റ്റമാറ്റിക്കായ പ്രവർത്തനങ്ങളുമാണ് സൾഫർ കെമിക്കൽസിൽ കണ്ട സവിശേഷതെന്നും കൂടുതൽ പുരോഗതിയിലേക്കാണ് സ്ഥാപനത്തിന്റെ വളർച്ചയെന്നും ഐ.എസ്.ഒ ഓഡിറ്റർ വരുൺ വിശ്വനാഥ് അഭിപ്രായപ്പെട്ടു. വ്യവസ്ഥാപിതമായ പ്രവർത്തനവും സിസ്റ്റവുമാണ് 3 ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ കരസ്ഥമാക്കുവാൻ കമ്പനിയെ യോഗ്യമാക്കിയത്.

സോഷ്യൽ റെസ്പോൺസിബിലിറ്റി സർട്ടിഫിക്കേഷനായ ഐ.എസ്.ഒ 26000 നായി സൾഫർ കെമിക്കലിന്റെ കൺസൽട്ടന്റായി പ്രവർത്തിക്കാനുള്ള താൽപ്പര്യ പത്രം സൾഫർ മാനേജ്മെന്റിന് സമർപ്പിച്ചതായി അൽ റായിദ സെയിൽസ് മാനേജർ ഗില്ലറ്റ് പാലോളി പറഞ്ഞു.

സൾഫർ കെമിക്കൽസ് ജീവനക്കാർക്ക് പുറമേ സഹോദര സ്ഥാപനമായ ഇക്കോ ഫ്രഷ് പാർട്ണേഴ്സ് സനൂപ് കുമാർ, അജീഷ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP