Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനകം മൂലം കാമിനി മൂലം! സ്വർണക്കേസിൽ പെട്ടത് മുഖ്യമന്ത്രിയുടെ അതി വിശ്വസ്ഥാനായ ശിവശങ്കരൻ; വിമാനത്താവളത്തിലെ കസ്റ്റംസ് അന്വേഷണത്തിന് പിന്നാലെ എത്തിയത് പെരുമഴ പോലെ കേന്ദ്ര അന്വേഷണ സംഘങ്ങൾ; കസ്റ്റംസ്, എൻ.ഐ.ഐ, ഐ.ബി, റോ തുടങ്ങി സ്വർണക്കടത്ത് അന്വേഷിക്കുന്നത് പത്ത് ഏജൻസികൾ; കസ്റ്റംസ് അന്വേഷണത്തിൽ സ്വപ്‌ന പെട്ടതോടെ ശിവശങ്കനും ജലീലും അടക്കം കുടുങ്ങിയവരുടെ നിര; ലഹരിക്കേസിൽ ബിനീഷും പെട്ടതോടെ ഇടത് സർക്കാരിന് കണ്ടകശനിയുടെ കാലം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം വന്നതോടെ പിന്നീട് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പെരുമഴക്കാമായിരുന്നു. ഇടിവെട്ടി മഴപെയ്യുന്നത് പോലെയാണ് പിണറായി സർക്കാരിനു മേൽ അന്വേഷണങ്ങൾ കൂന്തമുനയുമായി എത്തിയത്. ആദ്യം മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കരൻ തുടങ്ങി പിന്നീട് പ്രതി സ്വപ്‌നസുരേഷുമായി ബന്ധപ്പെട്ട നിരവധി പേർ കുടുങ്ങുകയായിരുന്നു. യു.എയഇ കോൺസുലേറ്റിനെ മറയാക്കി നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വർണക്കടത്തിൽ രാഷ്ട്രീയ ഉന്നതരുടെ സാന്നിധ്യം ഒളിഞ്ഞും തെളിഞ്ഞും എത്തി.

ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട വിവാദവും ഇതുമായി ബന്ധപ്പെട്ട് എത്തിയതോടെ മന്ത്രി കെ.ടി ജീലീലും ആരോപണ വിധേയനായി. ബംഗളൂരുവിലെ മയക്ക് മരുന്ന് കേസും അതുമായി ബന്ധപ്പെട്ട അന്വേഷണവും സംസഅഥാനം ഭരിക്കുന്ന ഇടത് പാർട്ടി സെക്രട്ടറിയുടെ മകനിലേക്ക് എത്തിയതോടെ ഏജൻസികൾ മാറി മാറി എത്തി. നിലവിൽ പത്ത് ഏജൻസികളാണ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നത്.

കസ്റ്റംസ്

2020 ജൂൺ 30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 13.5 കോടി വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചത് കസ്റ്റംസ്. സരിത്, സ്വപ്ന സുരേഷ് അടക്കമുള്ളവർ പ്രതികളായി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ഫൈസൽ ഫരീദ്, കെ.ടി. റമീസ് എന്നിവരുമായി ഇവർക്കുള്ള ബന്ധം പിന്നാലെ കണ്ടെത്തി.

എൻഐഎ

സ്വർണക്കടത്ത് ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്ന വിലയിരുത്തലിനെ തുടർന്നാണ് എൻഐഎ കേസ് ഏറ്റെടുത്തത്. ഭീകര, വിധ്വംസക പ്രവർത്തനങ്ങൾക്കു വിദേശത്തുനിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ എന്നാണ് അന്വേഷണത്തിന്റെ ഊന്നൽ. കേരളത്തിലെ മറ്റു സ്വർണക്കടത്തു കേസുകളും അന്വേഷണത്തിൽ.

ഇന്റലിജൻസ് ബ്യൂറോ (ഐ.ബി)

വിദേശ രാജ്യത്തു നിന്നുള്ള സ്വർണക്കടത്ത് നടത്താൻ സഹായം നൽകിയത് ആരൊക്കെയെന്ന് ഐബി പ്രധാനമായി അന്വേഷിക്കുന്നു. കേരളത്തിലെ വിമാനത്താവളങ്ങളെല്ലാം ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണ പരിധിയിൽ.

നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ

ബെംഗളൂരു സിനിമാ ലഹരി മരുന്നു കേസിലെ പ്രതികൾക്കു സ്വർണക്കടത്ത് ലോബിയുമായുള്ള ബന്ധം കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 12ന് ഇഡി അന്വേഷണം തുടങ്ങിയത്. കുറ്റകൃത്യം തെളിഞ്ഞാൽ വിദേശനാണയ വിനിമയ നിയന്ത്രണ നിയമത്തിലെ (ഫെമ) 8ാം വകുപ്പു പ്രകാരമാണ് നടപടിയെടുക്കുക.

റിസർച് ആൻഡ് അനാലിസിസ് വിങ് (റോ)

തിരുവനന്തപുരത്ത് 2019 മെയ്‌ 31ന് 25 കിലോഗ്രാം സ്വർണം കടത്തിയ കേസ് എൻഐഎയും 'റോ'യും അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട സെറീന ദുബായിൽ പാക്കിസ്ഥാനിയുമായി ചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്നു. പാക്കിസ്ഥാൻ കൂടി ഉൾപ്പെട്ടതിനാലാണ് റോ ഇടപെട്ടത്. തുടർച്ച എന്ന നിലയിൽ നയതന്ത്ര ബാഗേജ് സ്വർണക്കടത്തു വിവരങ്ങളും ശേഖരിക്കുന്നു.

സിബിഐ

ലൈഫ് മിഷൻ പദ്ധതിക്കു കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് 24നാണ് സിബിഐ അന്വേഷണം തുടങ്ങിയത്. സ്വർണക്കടത്ത് കേസിലെ പ്രതികൾ 4.25 കോടി രൂപ കമ്മിഷൻ വാങ്ങിയത് ഉൾപ്പെടെ അന്വേഷണ വിഷയം. യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ ഒന്നാം പ്രതി.

ഇൻകം ടാക്‌സ്

സ്വപ്നയുടെയും കൂട്ടു പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. സ്വപ്ന ഉൾപ്പെടെയുള്ള പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പിനു സാമ്പത്തിക കുറ്റവിചാരണക്കോടതി അനുമതി നൽകിയിട്ടുണ്ട്.

കേരള പൊലീസ്

സ്വപ്ന സുരേഷിന്റെ വ്യാജ ബികോം സർട്ടിഫിക്കറ്റ് സംബന്ധിച്ചാണ് കേരള പൊലീസിന്റെ അന്വേഷണം. എൻഐഎ അന്വേഷണം ഏറ്റെടുത്ത ശേഷമായിരുന്നു പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്നു ബോധ്യപ്പെട്ടതോടെ സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി.

സംസ്ഥാന വിജിലൻസ്

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് ആദ്യം നിഷേധിച്ച സർക്കാർ 23നു വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ സെക്രട്ടേറിയറ്റിൽ പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP