Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിജിലൻസ് ആ ഫയൽ എടുത്തു കൊണ്ടു പോകുമ്പോൾ തദ്ദേശ സെക്രട്ടറിയുടെ താക്കോൽ സ്ഥാനത്ത് യുവി ജോസ്; ലൈഫ് മിഷനിൽ പ്രതിക്കൂട്ടിലുള്ള ലൈഫ് മിഷൻ സിഇഒയെ വകുപ്പ് ചുമതല ഏൽപ്പിച്ചത് ഫയലുകൾ മുക്കാനുള്ള തന്ത്രമോ? കൊണ്ടു പോയത് റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരാണാപത്രത്തിലേക്കുള്ള നടപടിക്രമങ്ങൾ അടങ്ങിയ ഫയൽ; കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടോ എന്ന നിയമ വകുപ്പിന്റെ ചോദ്യം അപ്രത്യക്ഷമാകുമോ? വിജിലൻസ് കൊണ്ടുപോയ ഫയലുകൾ സംശയ നിഴലിൽ തന്നെ

വിജിലൻസ് ആ ഫയൽ എടുത്തു കൊണ്ടു പോകുമ്പോൾ തദ്ദേശ സെക്രട്ടറിയുടെ താക്കോൽ സ്ഥാനത്ത് യുവി ജോസ്; ലൈഫ് മിഷനിൽ പ്രതിക്കൂട്ടിലുള്ള ലൈഫ് മിഷൻ സിഇഒയെ വകുപ്പ് ചുമതല ഏൽപ്പിച്ചത് ഫയലുകൾ മുക്കാനുള്ള തന്ത്രമോ? കൊണ്ടു പോയത് റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരാണാപത്രത്തിലേക്കുള്ള നടപടിക്രമങ്ങൾ അടങ്ങിയ ഫയൽ; കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടോ എന്ന നിയമ വകുപ്പിന്റെ ചോദ്യം അപ്രത്യക്ഷമാകുമോ? വിജിലൻസ് കൊണ്ടുപോയ ഫയലുകൾ സംശയ നിഴലിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ വകുപ്പ് സെക്രട്ടറിയായി യുവി ജോസിനെ മാറ്റിയത് ലൈഫ് മിഷനിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനോ? യുവി ജോസ് വകുപ്പ് തലവനായതിന് പിന്നാലെയാണ് ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. തൊട്ടു പിറകെ ഫയൽ എല്ലാം വിജിലൻസ് കൊണ്ടു പോയി. ഇത് അട്ടിമറി നീക്കമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിനൊപ്പമാണ് ഫയൽ കൊണ്ടു പോകുമ്പോൾ തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ കസേരയിൽ ഇരുന്നത് ലൈഫ് മിഷൻ സിഇഒ കൂടിയായ യുവി ജോസാണെന്ന വസ്തുതയും ചർച്ചയാകുന്നത്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ സെക്രട്ടേറിയറ്റിൽ നിന്നു വിജിലൻസ് കൊണ്ടുപോയ ഫയലുകൾ സംശയനിഴലിലാണ്. തദ്ദേശഭരണ വകുപ്പിൽ ആദ്യം തയാറാക്കിയതും നിയമ വകുപ്പു തടസ്സമുന്നയിച്ചതിനെത്തുടർന്നു മാറ്റിയതുമായ ഫയലാണു കൊണ്ടുപോയവയിൽ ഒന്ന്. ഈ ഫയൽ സിബിഐയുടെ കൈകളിൽ എത്തുന്നതു തടയാനാണിതെന്ന് ആരോപണമുണ്ട്. ഈ ഫയൽ കൈമാറ്റത്തിന് വേണ്ടിയാണ് യുവി ജോസിനെ തദ്ദേശ സെക്രട്ടറിയാക്കിയതെന്നാണ് ഉയരുന്ന ആരോപണം. ലൈഫ് മിഷൻ കേസിൽ സിബിഐ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ പ്രധാനിയാണ് യുവി ജോസ്.

റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരാണാപത്രത്തിലേക്കുള്ള നടപടിക്രമങ്ങൾ അടങ്ങിയ ഫയലാണ് വിജിലൻസ് കൊണ്ടു പോയതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഇത് അതീവ പ്രാധാന്യമുള്ള വിഷയവുമാണ്. ആദ്യം തദ്ദേശഭരണ വകുപ്പിൽ നിന്ന് അഡിഷനൽ ചീഫ് സെക്രട്ടറി കരടു ധാരണാപത്രം അടങ്ങുന്ന ഫയൽ നിയമ വകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു. നിയമവകുപ്പിൽ െസക്ഷൻ ഓഫിസർ മുതൽ അതു പരിശോധിച്ചു മറുപടിയെഴുതി. കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ ഫയലിണ്ടെന്നാണു വിവരം. ഇത് സിബിഐയുടെ കൈയിലെത്തിയാൽ അത് പ്രതിസന്ധിയാകും. ഈ സാഹചര്യത്തിലാണ് ഫയൽ വിജലിൻസിനെ കൊണ്ട് എടുപ്പിച്ചതെന്നാണ് ഉയരുന്ന ആരോപണം.

കേന്ദ്ര സർക്കാർ അനുമതി വേണമെന്ന നിയമവകുപ്പിന്റെ കുറിപ്പുള്ള ഈ ഫയൽ തിടുക്കപ്പെട്ടു തദ്ദേശഭരണ വകുപ്പു തിരിച്ചുവാങ്ങിയെങ്കിലും അതെത്തും മുൻപ്, മുകളിൽ നിന്നു മറ്റൊരു ധാരണാപത്രം തദ്ദേശഭരണ വകുപ്പിലേക്ക് എത്തിയത്രേയെന്ന സംശയമാണ് മനോരമ വാർത്ത പങ്കുവയ്ക്കുന്നത്. ഈ ധാരണാപത്രമാണു തദ്ദേശവകുപ്പിൽ നിന്നു ലൈഫ് മിഷൻ സിഇഒയ്ക്കു മുന്നിൽ ഒപ്പുവയ്ക്കാൻ എത്തുന്നതെന്നതാണ് ഉയരുന്ന ആക്ഷേപം. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന പി ശിവശങ്കർ ആണെന്ന വാദവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലൻസിനെ കൊണ്ട് തന്ത്രത്തിൽ ഫയൽ എടുപ്പിച്ചതെന്നതാണ് ഉയരുന്ന വാദം.

വിജിലൻസ് കൊണ്ടുപോയ ഫയലിൽ രേഖപ്പെടുത്തിയിട്ടുള്ള നിയമവകുപ്പിന്റെ മറുപടി കേസിൽ നിർണായകമാണ്. റെഡ് ക്രസന്റുമായി ഒപ്പിട്ട ധാരാണാപത്രത്തിലേക്കു നയിച്ച നടപടിക്രമങ്ങൾ തദ്ദേശഭരണ മേധാവിയും ലൈഫ് മിഷൻ സിഇഒയും സിബിഐക്കു മുൻപിൽ വ്യക്തമാക്കേണ്ടി വരും.തദ്ദേശഭരണ മേധാവിയും ലൈഫ് മിഷൻ സിഇഒയും ഇപ്പോൾ ഒരാളാണ്. അതുകൊണ്ട് തന്നെ ഇതുസംബന്ധിച്ച ഫയൽ എല്ലാം പരിശോധിക്കാൻ യുവി ജോസിനാകും. ഫയലിൽ, തദ്ദേശഭരണ അഡിഷനൽ ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ റെഡ് ക്രസന്റ് നേരിട്ടു പദ്ധതി നടപ്പാക്കുമെന്നു വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തിൽ മന്ത്രിസഭയുടെ ഉത്തരവാണോ അതോ മറ്റാരുടെയെങ്കിലും രേഖാമൂലമുള്ള നിർദ്ദേശമാണോ ലഭിച്ചതെന്നതിലും സിബിഐ വ്യക്തത തേടുന്നുണ്ട്. ഇതിലെ മൊഴി നിർണ്ണായകമാണ്. അതിനിടെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുതൽ മിഷൻ സിഇഒ യു.വി. ജോസ് വരെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർ അയച്ച ഇമെയിൽ സന്ദേശങ്ങളും ഡിജിറ്റൽ തെളിവുകളും സിബിഐക്കു കൈമാറിയിട്ടുണ്ടെന്ന് അനിൽ അക്കര എംഎൽഎ. ഡിജിറ്റൽ രേഖകളെല്ലാം ഔദ്യോഗിക സന്ദേശങ്ങളാണ്. ആവശ്യമെങ്കിൽ കോടതിയിലും ഇവ ഹാജരാക്കുമെന്ന് ചാനൽ ചർച്ചയിൽ അനിൽ പറഞ്ഞിട്ടുണ്ട്.

പദ്ധതിക്കായി റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലാണു ധാരണാപത്രം ഒപ്പുവച്ചതെങ്കിലും പിന്നീടു നിർമ്മാണക്കരാർ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റും യൂണിടാക്കും തമ്മിലായിരുന്നു. 2019 ഓഗസ്റ്റ് ആദ്യവാരം കെട്ടിടം ലൈഫ് മാനദണ്ഡപ്രകാരം ആണോയെന്നറിയാൻ ഡ്രോയിങ്ങുകൾ യൂണിടാക് വാട്‌സാപ് വഴി ലൈഫ് മിഷൻ എൻജിനീയറിങ് വിഭാഗത്തിന് അയച്ചിരുന്നു. ഇതു പരിശോധിച്ച് ഓഗസ്റ്റ് 26നാണ് ലൈഫ് മിഷൻ സിഇഒ നിർമ്മാണത്തിന് അനുമതി നൽകി റെഡ് ക്രസന്റ് ജനറൽ സെക്രട്ടറിക്കു കത്തയയ്ക്കുന്നത്. നിർമ്മാണത്തിനു യൂണിടാക്കിനെ ചുമതലപ്പെടുത്തിയുള്ള രേഖ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു കത്ത് അവസാനിക്കുന്നത്. എന്നാൽ മറുപടിയുണ്ടായില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP