Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒപ്പിട്ട ധാരണാപത്രം തയ്യാറാക്കിയത് ആരെന്ന് അറിയില്ലെന്ന വിവരാവകാശ മറുപടി കുരുക്കാകും; യൂണിടാക്കിൽ റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് ലൈഫ് മിഷൻ സിഇഒ അയച്ച കത്ത് വെട്ടിലാക്കുന്നതും സർക്കാരിനെ; തദ്ദേശ സെക്രട്ടറി കൂടിയായ യുവി ജോസിന് പിഴച്ചാൽ ഊരാക്കുടുക്കിലാവുക മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും; പിണറായി വിജയന്റെ മൊഴി എടുക്കേണ്ടി വരുമെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസി; ലൈഫ് മിഷനിൽ 'അഴിമതി' ചികയാൻ സിബിഐ എത്തുമ്പോൾ

ഒപ്പിട്ട ധാരണാപത്രം തയ്യാറാക്കിയത് ആരെന്ന് അറിയില്ലെന്ന വിവരാവകാശ മറുപടി കുരുക്കാകും; യൂണിടാക്കിൽ റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് ലൈഫ് മിഷൻ സിഇഒ അയച്ച കത്ത് വെട്ടിലാക്കുന്നതും സർക്കാരിനെ; തദ്ദേശ സെക്രട്ടറി കൂടിയായ യുവി ജോസിന് പിഴച്ചാൽ ഊരാക്കുടുക്കിലാവുക മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും; പിണറായി വിജയന്റെ മൊഴി എടുക്കേണ്ടി വരുമെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസി; ലൈഫ് മിഷനിൽ 'അഴിമതി' ചികയാൻ സിബിഐ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ. അന്വേഷണം ആരംഭിക്കുമ്പോൾ നിർണ്ണായകമാകുക തദ്ദേശ വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറി കൂടിയായ ലൈഫ് മിഷൻ സിഇഒ യുവി ജോസിന്റെ മൊഴി. യുവി ജോസിന് സിബിഐയ്ക്ക് മുമ്പിൽ പതറിയാൽ അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്കും എത്തും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരാവകാശ മറുപടി സർക്കാരിനും തലവേദനയാകും. മുഖ്യമന്ത്രി പിണറായി വിജയന്റേയും തദ്ദേശ മന്ത്രി എസി മൊയ്ദീനും സിബിഐയ്ക്ക് മൊഴി കൊടുക്കേണ്ട സാഹചര്യവും ഉണ്ട്.

വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം പണിയാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രം ആരാണ് തയാറാക്കിയതെന്ന് 'അറിയില്ലെന്ന' വിചിത്ര ഉത്തരവുമായി വിവരാവകാശ മറുപടി ചർച്ചയായിരുന്നു. സാധാരണ പലതരത്തിലുള്ള നിയമ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ കരാറുകളും ധാരണാപത്രങ്ങളും ഒപ്പിടാറുള്ളത്. എന്നാൽ ഈ ഉത്തരവ് ആരാണ് തയ്യാറാക്കിയെന്ന് പോലും ലൈഫ് മിഷന് അറിയില്ല. അപ്പോൾ ആരു പറഞ്ഞിട്ടാണ് കരാറിൽ ഒപ്പിട്ടതെന്ന ചോദ്യം ബാക്കിയാകും. ജൂലൈയിൽ തദ്ദേശ സെക്രട്ടറി ലൈഫ് മിഷന് അയച്ച കത്തിൽ റെഡ് ക്രസന്റാണ് ധാരണാപത്രം തയാറാക്കിയതെന്നു വ്യക്തമാക്കിയിട്ടും അതറിയില്ലെന്ന നിലപാടിലാണ് പരസ്യമായി ലൈഫ് മിഷൻ എടുക്കുന്നതെന്നാണ് ഉയരുന്ന വാദം.

ധാരണാപത്രം ഒപ്പിട്ട ജൂലൈ 11നു രാവിലെ തദ്ദേശസെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോൾ മാത്രമാണ് ഇതിനെക്കുറിച്ച് സിഇഒ: യു.വി.ജോസ് അറിഞ്ഞതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. അങ്ങനെ ഒരു ധാരണാപത്രവും വ്യക്തതയില്ലാതെ ആരും ഒപ്പിടാൻ പാടില്ല. ഇതേ മൊഴി സിബിഐയ്ക്ക് യുവി ജോസ് കൊടുക്കുമോ എന്നതാണ് നിർണ്ണായകം. ഈ ചടങ്ങിന്റെ മിനിറ്റ്സ് ലഭിച്ചിട്ടില്ലെന്നും ലൈഫ് മിഷൻ അറിയിച്ചു. ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്നു വ്യവസ്ഥയുണ്ടെങ്കിലും അതും ഉണ്ടായിട്ടില്ല. സംയുക്തമായി നടപ്പാക്കുന്ന പദ്ധതികൾക്കും വ്യത്യസ്തമായ നിബന്ധനകളാണുള്ളതെന്നാണു വിശദീകരണം. ധാരണാപത്രത്തിലെ ആറാം അനുച്ഛേദ പ്രകാരം റെഡ് ക്രസന്റ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിക്കു തുടർ കരാർ വേണ്ടെന്നാണു വാദം.

20 കോടി രൂപയുടെ പദ്ധതിയിൽ ഒമ്പതു കോടിയുടെ അഴിമതി നടന്നതായി അനിൽ അക്കര എംഎൽഎ സിബിഐ കൊച്ചി യൂനിറ്റ് എസ്‌പിക്കും പരാതി നൽകിയത്. ആ സാഹചര്യത്തിൽ സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണു സാധ്യത. ലൈഫ് മിഷൻ അധ്യക്ഷനായ മുഖ്യമന്ത്രി, സഹഅധ്യക്ഷനായ തദ്ദേശമന്ത്രി, മുൻ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് നായർ, നിർമ്മാണ കരാർ കമ്പനിയായ യുനിടാക് എം.ഡി എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വിദേശസഹായം സ്വീകരിക്കൽ നിയമം ലംഘിച്ചതായി സിബിഐയും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കേസിൽ വിജിലൻസ് നടത്തുന്ന പ്രാഥമിക പരിശോധന തുടരും. മറ്റൊരു ഏജൻസി എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത സാഹചര്യത്തിൽ വിജിലൻസിന്റെ പരിശോധന അപ്രസക്തമാകുമെങ്കിലും അത് തുടരാനാണ് സർക്കാർ നിർദ്ദേശം.

സിബിഐ.യുടെ അന്വേഷണം വിദേശസഹായ നിയന്ത്രണനിയമം ലംഘിച്ചതിൽ ഊന്നിയുള്ളതായതിനാൽ പ്രാഥമിക പരിശോധന തുടരാൻ വിജിലൻസ് തീരുമാനിക്കുകയായിരുന്നു. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്ന കേസിലാകും മുഖ്യമന്ത്രിയിൽനിന്നും മന്ത്രിമാരിൽനിന്നും സിബിഐ മൊഴി എടുക്കുക. വിദേശസംഭാവനാ നിയന്ത്രണ നിയമലംഘനത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് പിന്തുണയുണ്ടായോ എന്നതാണ് സിബിഐ അന്വേഷണ വിധേയമാക്കുന്നത്.

ലൈഫ് പദ്ധതി ചെർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയിൽനിന്നും തദ്ദേശഭരണവകുപ്പിന് കീഴിലുള്ളതിനാൽ ബന്ധപ്പെട്ട മന്ത്രിയിൽനിന്നും വിവരങ്ങൾ ആരായും. കമ്മിഷൻ സംബന്ധിച്ച് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അഭിപ്രായപ്രകടനം ഗൗരവമുള്ളതാണ്. ഇതും പരിശോധിക്കും. കമ്മീഷന്റെ കാര്യം നേരത്തെ അറിയാമെന്നായിരുന്നു ധനമന്ത്രിയുടെ നേരത്തെയുള്ള പ്രതികരണം. സിബിഐ.യുടെ തിരുവനന്തപുരം യൂണിറ്റിനെയും അന്വേഷണത്തിന്റെ ഭാഗമാക്കും. വിവരങ്ങൾ തേടൽ എളുപ്പമാക്കുന്നതിനും മറ്റുമാണത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ചോദ്യം ചെയ്ത ശേഷം വേണമെങ്കിൽ കേസിൽ കൂടുതൽ പ്രതികളേയും സിബിഐ കൂട്ടിച്ചേർക്കും.

വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മാണത്തിനുള്ള കരാർ യൂണിടാക്കിനു നൽകിയത് സർക്കാരിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നിരുന്നു. ലെഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ റെഡ് ക്രസന്റ് ജനറൽ സെക്രട്ടറിക്കയച്ച കത്താണ് പുറത്തു വന്നത്. ഇതുസംബന്ധിച്ച് യൂണിടാക്കുമായി ലൈഫ് മിഷൻ കത്തിടപാട് നടത്തിയിട്ടുണ്ട്. സർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് ഫ്ളാറ്റ് നിർമ്മാണത്തിന്റെ കരാർ യൂണിടാക്കിനു നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ലൈഫ് മിഷൻ പദ്ധതിക്കായി റെഡ്ക്രസന്റും സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചശേഷം നടന്ന കത്തിടപാടാണു പുറത്തായത്.

റെഡ് ക്രസന്റ് ജനറൽസെക്രട്ടറിക്ക് ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അയച്ച കത്തിൽ പറയുന്നത് ഇങ്ങനെ: 'യൂണിടാക് എനർജി സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ രൂപരേഖ വിശദമായി പരിശോധിച്ചു. ഇതിൽ ഞങ്ങൾ തൃപ്തരാണ്. അതിനാൽ, നിർമ്മാണ നടപടികളുമായി മുന്നോട്ടുപോകാം. നിർമ്മാണത്തിന് ആവശ്യമായ എല്ലാ അനുമതികളും ലൈഫ് മിഷൻ നേടിത്തരാം. ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഫ്ളാറ്റ് സമുച്ചയം ലൈഫ് മിഷന് കൈമാറണം. അതിനാൽ, യൂണിടാക്കിനെ ഫ്ളാറ്റ് നിർമ്മാണത്തിന് ചുമതലപ്പെടുത്താം.' റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്കയച്ച കത്തിന്റെ പകർപ്പ് ലൈഫ് മിഷൻ യൂണിടാക്കിനും നൽകിയിട്ടുണ്ട്.

ഫ്ളാറ്റ് നിർമ്മാണത്തിന് കരാറേറ്റെടുത്ത യൂണിടാക്കുമായി സർക്കാരിനോ ലൈഫ് മിഷനോ ഒരു ബന്ധവുമില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വിശദീകരണം. 20 കോടി രൂപ ചെലവിൽ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് സമുച്ചയവും ആശുപത്രിയും പണിതുനൽകുമെന്ന വാഗ്ദാനമാണ് റെഡ്ക്രസന്റ് മുഖ്യമന്ത്രിക്കു നൽകിയത്. ഇതനുസരിച്ചാണ് 2019 ജൂലായ് 11-ന് റെഡ്ക്രസന്റുമായി സർക്കാർ ധാരണാപത്രം ഒപ്പുവെച്ചത്. ഫ്ളാറ്റ് നിർമ്മാണത്തിന് കരാർ നൽകിയത് റെഡ്ക്രസന്റാണ്. അതിൽ സർക്കാരിന് ബന്ധമില്ല. ആ കരാറിൽ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിനെ ബാധിക്കുന്നതല്ലെന്നായിരുന്നു ഇതുവരെയുള്ള വിശദീകരണം.

ഈ വാദം തെറ്റാണെന്നാണ് ലൈഫ് മിഷന്റെ കത്ത് വ്യക്തമാക്കുന്നത്. ജൂലായ് 11-ന് ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെ, ഓഗസ്റ്റ് 17-ന് യൂണിടാക് ലൈഫ് മിഷനുമായി ബന്ധപ്പെടുന്നുണ്ട്. വടക്കാഞ്ചേരിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഫ്ളാറ്റിന്റെ രൂപരേഖ തയ്യാറാക്കാൻ വേണ്ടിയായിരുന്നു ഇത്. ഓഗസ്റ്റ് 22-ന് ലൈഫ് അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ വിശദമായ രൂപരേഖ യൂണിടാക് ലൈഫ് മിഷന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷൻ സിഇഒ. റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് കത്തയക്കുന്നത്.

20 കോടി രൂപ ചെലവിൽ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് സമുച്ചയവും ആശുപത്രിയും പണിതുനൽകുമെന്ന വാഗ്ദാനമാണ് റെഡ്ക്രസന്റ് മുഖ്യമന്ത്രിക്കു നൽകിയത്. ഇതനുസരിച്ചാണ് 2019 ജൂലായ് 11-ന് റെഡ്ക്രസന്റുമായി സർക്കാർ ധാരണാപത്രം ഒപ്പുവെച്ചത്. ഫ്ളാറ്റ് നിർമ്മാണത്തിന് കരാർ നൽകിയത് റെഡ്ക്രസന്റാണ്. അതിൽ സർക്കാരിന് ബന്ധമില്ല. ആ കരാറിൽ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിനെ ബാധിക്കുന്നതല്ലെന്നായിരുന്നു ഇതുവരെയുള്ള വിശദീകരണം. ഈ വാദം തെറ്റാണെന്നാണ് ലൈഫ് മിഷന്റെ കത്ത് വ്യക്തമാക്കുന്നത്.

ജൂലായ് 11-ന് ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെ, ഓഗസ്റ്റ് 17-ന് യൂണിടാക് ലൈഫ് മിഷനുമായി ബന്ധപ്പെടുന്നുണ്ട്. വടക്കാഞ്ചേരിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഫ്ളാറ്റിന്റെ രൂപരേഖ തയ്യാറാക്കാൻ വേണ്ടിയായിരുന്നു ഇത്. ഓഗസ്റ്റ് 22-ന് ലൈഫ് അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ വിശദമായ രൂപരേഖ യൂണിടാക് ലൈഫ് മിഷന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷൻ സിഇഒ. റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് കത്തയക്കുന്നത്. യുവി ജോസാണ് ലൈഫ് മിഷന്റെ സിഇഒ. ഇദ്ദേഹത്തെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യും. ജോസിന്റെ മൊഴി കേസിൽ അതീവ നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP