Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കകാരുടെ സംവരണം നടപ്പാക്കുന്നതിൽ ഇടത് സർക്കാരിന് മെല്ലെപോക്ക്; കേന്ദ്രസർക്കാർ വിജ്ഞാപനം സാങ്കേതിക കാരണങ്ങളാൽ വൈകിപ്പിക്കുകയാണെന്ന് എൻ.എസ്.എസ്; മറ്റ് സമുദായങ്ങളിൽ കാണിക്കുന്ന ശുഷ്‌കാന്തി മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവരുടെ കാര്യത്തിൽ നടപ്പിലാക്കാത്ത് ധാർമികതയല്ലെന്ന് സുകുമാരൻ നായർ; സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻ.എസ്.എസ്

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശേരി: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കമായവരുടെ സംവരണത്തിൽ സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ്. 2019 ജനുവരിയിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം സാങ്കേതിക കാരണങ്ങളുടെ പേരിൽ കേരളത്തിൽ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി.

മറ്റു സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്‌കാന്തി മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ കാര്യത്തിൽ ഉണ്ടാകാത്തത് സാമൂഹികനീതിക്കും ധാർമികതയ്ക്കും നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തി 2019ൽ കേന്ദ്രം വിജ്ഞാപനമിറക്കി. എന്നാൽ 2020 ഫെബ്രുവരി 13നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നിട്ടും ചട്ടം ഭേദഗതി ചെയ്യാത്തതിനാൽ പിഎസ്‌സി നിയമനങ്ങൾക്കു സംവരണം ബാധകമായില്ല. 6 മാസത്തിനു ശേഷം പിഎസ്‌സി ചട്ടം ഭേദഗതി ചെയ്തു. എന്നാൽ മുന്നാക്ക സംവരണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ഈ സംവരണം അനുവദിക്കണമെന്ന സർക്കാർ നിർദ്ദേശം പിഎസ്‌സി അംഗീകരിച്ചതായി വാർത്ത വന്നിട്ട് ഒരു മാസം കഴിഞ്ഞു. പൊതുമേഖലാ നിയമനങ്ങൾക്കും ഇതു ബാധകമാക്കുമെന്നും വാർത്തയിലുണ്ടായിരുന്നു. എന്നാൽ ചട്ടഭേദഗതി സർക്കാർ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചാലേ സംവരണം നടപ്പാകൂ എന്നാണ് ഇപ്പോൾ പറയുന്നത്. വിജ്ഞാപനം ഇനിയും പുറപ്പെടുവിക്കാത്തത് ഒരു വിഭാഗത്തോടു കാട്ടുന്ന അനീതിയായി മാത്രമേ കണക്കാക്കാനാകൂവെന്നും സുകുമാരൻ നായർ പറഞ്ഞു.മുന്നോക്ക് വിഭാഗ സംവരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നിയമം പുറപ്പെടിവിച്ചിട്ട് മാസങ്ങൾ പിന്നിടുമ്പോഴും കേരള സർക്കാർ നടപടികളുമായി മുന്നോട്ട് പോയിട്ടില്ല.

ഇതോടെ സർക്കാർ ജോലികളിൽ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10ശതമാനം സംവരണം ലഭിക്കും. നിയമം ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ നിമയനടപടികൾ സ്വീകരിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസ് കോടതിയിൽ എത്തിയ ചെറിയ പരാമർശം പോലും വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് സംവരണം ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം പിഎസ്‌സി യോഗം അംഗീകരിച്ചു.

സംവരണം നടപ്പാക്കണമെങ്കിൽ കേരള സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യണം.അതിനുള്ള നിർദ്ദേശങ്ങൾക്കാണു കഴിഞ്ഞ ദിവസം പിഎസ്‌സി അംഗീകാരം നൽകിയത്. പി.എസിയുടെ ഭേദഗതി സർക്കാർ അംഗീകരിക്കുന്നതോടെ സർക്കാർ ജോലിക്കും സാമ്പത്തിക സംവരണം വരും. ഓപ്പൺ ക്വോട്ടയിലെ ഒഴിവിൽ നിന്നു 10 ശതമാനമാണു സാമ്പത്തിക സംവരണത്തിനു നീക്കി വയ്ക്കുക. മുന്നാക്ക വിഭാഗങ്ങളിലെ നാലു ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്കു സംവരണത്തിന് അർഹത ലഭിക്കും.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP