Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വിജയ് പി നായർക്കെതിരെ മ്യൂസിയം പൊലീസും കേസെടുത്തു; കേസ് സൈബർ കുറ്റകൃത്യങ്ങൾ ചുമത്തി; കമ്മീഷ്ണർക്കും ഡി.ജി.പിക്കും പരാതി നൽകിയതിന് പിന്നാലെ നടപടി; മർദിച്ചി സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കെതിരെ പരാതി നൽകി വിജയ് പി.നായരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വിജയ് പി നായർക്കെതിരെ മ്യൂസിയം പൊലീസും കേസെടുത്തു. സൈബർ നിയമപ്രകാരനമാണ് കേസെടുത്തത്. ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കമ്മീഷണർക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂട്യൂബ് ചാനൽ വഴിയാണ് ഇയാൾ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശവും അധിക്ഷേപവും നടത്തിയത്. തുടർന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ ഇയാളുടെ മുറിയിലെത്തി മർദ്ദിച്ചിരുന്നു. ഇത് വിവാദമായതോടെ ഇയാൾ പരാതിയുമായി രംഗത്തെത്തി.

ഭാഗ്യലക്ഷ്മിയും സംഘവും തന്നെ മർദ്ദിച്ചതിൽ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ്പി നായർ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ അർധരാത്രിയോടെ ഇയാൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. യൂടൂബ് ചാനൽ വഴി വിജയ്പി നായർ നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്നു ഇയാളെ ലോഡ്ജ് മുറിയിലെത്തി ഭാഗ്യലക്ഷ്മിയുംദിയാ സനയും കൈയേറ്റം ചെയ്തത്. സ്റ്റാച്യുവിൽ ഗാന്ധാരിയമ്മൻ കോവിലിൽ വിജയ്പി നായർ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയ ഭാഗ്യലക്ഷ്മിയുംദിയാസനയും ആദ്യം കരിയോയിൽ ഒഴിച്ചു, കൈയേറ്റവും ചെയ്തു.

പരമാർശങ്ങളിൽ മാപ്പും പറയിപ്പിച്ചു. വിവാദമായ യൂട്യൂബ് വീഡിയോകൾ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത വിജയ്പി നായരുടെ മൊബൈൽ ഫോണും ലാപ്പ്ടോപ്പും സംഘം കൊണ്ടു പോയിരുന്നു. വിവാദ വീഡിയോകൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്ന ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP