Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിനീഷ് കോടിയേരിയോട് കോവിഡ് ടെസ്റ്റ് നടത്തി തയ്യറായിരിക്കാൻ ഇഡിയുടെ നിർദ്ദേശം; അടുത്ത ചോദ്യം ചെയ്യൽ കോടിയേരി പുത്രനെ സംബന്ധിച്ചിടത്തോളം നിർണ്ണായകം; സിപിഎം സെക്രട്ടറിയുടെ മകനെതിരെ കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണത്തിനും സാധ്യത; ബിനീഷിന് നാല് ജില്ലകളിൽ ബിനാമി സ്വത്തുണ്ടെന്ന സംശയം അതിശക്തം; സ്വർണ്ണ കടത്തിലും ലഹരി കേസിലും പ്രതി ചേർക്കാനും ആലോചനകൾ; ബിനീഷ് കോടിയേരിക്ക് ഇനിയുള്ള ദിനങ്ങൾ നിർണ്ണായകം

ബിനീഷ് കോടിയേരിയോട് കോവിഡ് ടെസ്റ്റ് നടത്തി തയ്യറായിരിക്കാൻ ഇഡിയുടെ നിർദ്ദേശം; അടുത്ത ചോദ്യം ചെയ്യൽ കോടിയേരി പുത്രനെ സംബന്ധിച്ചിടത്തോളം നിർണ്ണായകം; സിപിഎം സെക്രട്ടറിയുടെ മകനെതിരെ കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണത്തിനും സാധ്യത; ബിനീഷിന് നാല് ജില്ലകളിൽ ബിനാമി സ്വത്തുണ്ടെന്ന സംശയം അതിശക്തം; സ്വർണ്ണ കടത്തിലും ലഹരി കേസിലും പ്രതി ചേർക്കാനും ആലോചനകൾ; ബിനീഷ് കോടിയേരിക്ക് ഇനിയുള്ള ദിനങ്ങൾ നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടിയേരി ബാലൃഷ്ണന്റെ മകൻ ബനീഷ് കോടിയേരിയ്‌ക്കെതിരെ കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണം വരുമെന്ന് സൂചന. സിബിഐയും എൻഐഎയും നർകോട്ടിക് ബ്യൂറോയും ബിനീഷിനെതിരെ അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായാണ് ബിനീഷിനെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയതെന്നാണ് സൂചന.

ബിനീഷിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. വസ്തു ഇടപാടുകളുടെ ക്രയവിക്രയങ്ങൾ തടഞ്ഞുകൊണ്ട് എല്ലാ ജില്ലാ രജിസ്ട്രാർ ജനറൽമാർക്കും നോട്ടീസ് നൽകി. സ്വത്തുവിവരങ്ങൾ കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബിനീഷിന്റെ സ്വത്തുസമ്പാദനത്തിന് ബന്ധമുണ്ടെന്ന സംശയവും നോട്ടീസിൽ ഉന്നയിച്ചിട്ടുണ്ട്. ലഹരി കടത്തിലും ബിനീഷ് പ്രതിക്കൂട്ടിലാണ്. ഈ സാഹചര്യത്തിൽ ഈ കേസുകൾ അന്വേഷിക്കുന്ന എല്ലാ ഏജൻസിയും ബിനീഷിന്റെ ഇടപെടലുകൾ പരിശോധിക്കും.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒമ്പതിന് 12 മണിക്കൂറോളം ഇ.ഡി. കൊച്ചി ഓഫീസിൽ ചോദ്യംചെയ്തപ്പോൾ ബിനീഷ് സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. പൊരുത്തക്കേടുണ്ടെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാകും കേസും പ്രതിചേർക്കലും. ബിനീഷിന്റെ വസ്തു ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമാഹരിച്ച് ഇ.ഡി. ഓഫീസിലേക്ക് നൽകണമെന്നാണ് നിർദ്ദേശം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം. എൽ.എ.) ഇ.ഡി. രജിസ്റ്റർചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വത്തുക്കളിൽ ഇനി ക്രയവിക്രയം നടത്തണമെങ്കിൽ ഇ.ഡി.യുടെ മുൻകൂർ അനുമതി തേടേണ്ടിവരും. സ്വത്തുക്കൾ മരവിപ്പിക്കാൻ ഇ.ഡി. നൽകിയ നോട്ടീസിൽ യു.എ.പി.എ. നിയമത്തിലെ വകുപ്പുകളുടെ പരാമർശവുമുണ്ട്.

സ്വർണക്കടത്ത് കേസിൽ യു.എ.പി.എ. നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അനധികൃത സ്വത്തുസമ്പാദനം നടത്തിയിട്ടുണ്ടെന്ന് സംശയമുള്ളതായാണ് പറയുന്നത്. യു.എ.പി.എ. നിയമത്തിലെ സെക്ഷൻ 16, 17, 18 എന്നിവയാണ് പരാമർശിക്കുന്നത്. ഇതും ബിനീഷിന് നിർണ്ണായകമാണ്.

അതിനിടെ ലഹരിമരുന്നുകടത്തിന് എൻ.സി.ബി. അറസ്റ്റുചെയ്ത പ്രതികളുടെ പേരിൽ ഇ.ഡി. ബെംഗളൂരു യൂണിറ്റും കേസെടുത്തു. എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപ്, തൃശ്ശൂർ തിരുവില്വാമലയിലെ റിജേഷ് രവീന്ദ്രൻ എന്നിവരെ പരപ്പന അഗ്രഹാര ജയിലിൽ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. ഹോട്ടൽ തുടങ്ങാൻ ബിനീഷ് കോടിയേരി പണം നൽകിയെന്ന് അനൂപ് നേരത്തേ മൊഴിനൽകിയിരുന്നു. ലഹരിക്കടത്തിലെ ഹവാല പണമിടപാടിലാണ് അന്വേഷണം.

പിടിക്കപ്പെടുന്നതിനുമുമ്പ് മുഹമ്മദ് അനൂപ് ഒട്ടേറെ തവണ ബിനീഷിനെ വിളിച്ചിരുന്നു. എന്നാൽ, ലഹരിയിടപാടുകളിൽ ബിനീഷിന് പങ്കുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സ്വർണക്കടത്തുകേസിലെ പ്രതി കെ.ടി റമീസുമായും അനൂപിന് ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ കേസുകളിൽ ബിനീഷിന്റെ പങ്ക് അന്വേഷിക്കുന്നത്.

നാവ് ജില്ലകളിൽ ബിനീഷിനു വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന നിഗമനത്തെ തുടർന്നാണ് ഇഡിയുടെ കേരളത്തിലെ നടപടികൾ. ഇതിനൊപ്പം സ്വത്തു വെളിപ്പെടുത്താനുള്ള ഒരവസരം കൂടി ബിനീഷിനു നൽകാനും ഇഡി തീരുമാനിച്ചു. ഇതിന് നോട്ടിസ് നൽകും. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 315 റജിസ്‌ട്രേഷൻ ഓഫിസുകളിൽ നിന്നും റജിസ്‌ട്രേഷൻ ഐജി വിവരം തേടി. പരിശോധനയ്ക്കു ശേഷം ജില്ലാ ഓഫിസുകളിൽ നിന്നു നേരിട്ട് റിപ്പോർട്ട് ഇഡിക്ക് അടുത്തയാഴ്ച കൈമാറും.

വെളിപ്പെടുത്തിയതിലധികം സമ്പാദ്യം അദ്ദേഹത്തിനുണ്ടെന്ന നിഗമനമാണു തുടർനടപടികൾക്കു വഴിയൊരുക്കിയത്. ഇതു കണ്ടെത്താൻ കഴിഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കേസ് രജിസ്റ്റർ ചെയ്യാനാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

ഇതിനു മുന്നോടിയായി കോവിഡ് പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഏറെ നിർണ്ണായകമാണ്. ബിനീഷിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയിലേക്ക് വരിൽ ചൂണ്ടുന്നതാണ് കോവിഡ് ടെസ്റ്റിനുള്ള നിർദ്ദേശം. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന എൻസിബിയും ബിനീഷിന്റെ മൊഴി രേഖപ്പെടുത്തും.

അതിനിടെ ബിനീഷ് കോടിയേരിക്കെതിരെയുള്ള ഏത് അന്വേഷണത്തിലും താനോ പാർട്ടിയോ ഇടപെടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. അക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. ഏത് അന്വേഷണവും നടക്കട്ടെ. കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ. അക്കാര്യത്തിൽ എന്തു നടപടിയും സ്വീകരിക്കട്ടെ. ഒരു അന്വേഷണത്തെയും തടസ്സപ്പെടുത്താൻ പാർട്ടിയുണ്ടാകില്ല കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP