Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയേയും പാക്കിസ്ഥാനെയും ഒരേ സമയം നേരിടാൻ സജ്ജം; പ്രതികരണവുമായി വ്യോമസേന

ചൈനയേയും പാക്കിസ്ഥാനെയും ഒരേ സമയം നേരിടാൻ സജ്ജം; പ്രതികരണവുമായി വ്യോമസേന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചൈനയേയും പാക്കിസ്ഥാനെയും ഒരേ സമയം നേരിടാൻ പൂർണ്ണ സജ്ജമെന്ന് വ്യോമസേന. അതിർത്തിയിൽ ചൈന സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പാക്കിസ്ഥാൻ വ്യാപക ഷെല്ലാക്രമണം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആവശ്യമെങ്കിൽ രണ്ട് അതിർത്തികളിലും ഒരേസമയം ദൗത്യത്തിനിറങ്ങാൻ സജ്ജമാണെന്ന വ്യോമസേനയുടെ പ്രതികരണം.

ഇന്ത്യൻ വ്യോമാക്രമണത്തിന്റെ കുന്തമുനയായ സുഖോയ് 30, മിഗ് 29 വിമാനങ്ങൾ ഇരു അതിർത്തികളിലും മാസങ്ങളായി നിലയുറപ്പിച്ചിട്ടുണ്ട്. ചൈന അതിർത്തിയിലെ ലഡാക്കിൽ അവ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ടെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.

ഇന്ത്യ, ജപ്പാൻ സംയുക്ത നാവികാഭ്യാസം
സമുദ്രമേഖലയിൽ ചൈനയുടെ കയ്യേറ്റശ്രമങ്ങൾ തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യ, ജപ്പാൻ നാവികസേനകൾ സംയുക്ത അഭ്യാസം (ജിമെക്‌സ്) ആരംഭിച്ചു. വടക്കൻ അറബിക്കടലിൽ ഇന്നലെ ആരംഭിച്ച സൈനികാഭ്യാസം നാളെ അവസാനിക്കും. 2018 ലാണ് ഇതിനു മുൻപ് ഇരു രാജ്യങ്ങളും നാവികസേനകളുടെ സംയുക്താഭ്യാസം നടത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP