Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂജലം വലിച്ചെടുക്കാൻ അനുമതി പത്രം നിർബന്ധം; ദിവസം 20,000 ലിറ്ററിൽ കൂടുതൽ ഭൂജലം ഉപയോഗിക്കുന്ന പാർപ്പിടങ്ങളിൽ മലിനജല ശുദ്ധീകരണപ്ലാന്റുകൾ നിർബന്ധം; എൻ.ഒ.സി. ഇല്ലാതെ ഭൂജലമെടുത്താൽ 50,000 രൂപ മുതൽ പത്ത് ലക്ഷം രൂപവരെ പിഴ

ഭൂജലം വലിച്ചെടുക്കാൻ അനുമതി പത്രം നിർബന്ധം; ദിവസം 20,000 ലിറ്ററിൽ കൂടുതൽ ഭൂജലം ഉപയോഗിക്കുന്ന പാർപ്പിടങ്ങളിൽ മലിനജല ശുദ്ധീകരണപ്ലാന്റുകൾ നിർബന്ധം; എൻ.ഒ.സി. ഇല്ലാതെ ഭൂജലമെടുത്താൽ 50,000 രൂപ മുതൽ പത്ത് ലക്ഷം രൂപവരെ പിഴ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭൂജലം വലിച്ചെടുക്കാൻ അനുമതി പത്രം നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇനി മുതൽ ഭൂജലം വലിച്ചെടുക്കണമെങ്കിൽ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ വ്യവസായ യൂണിറ്റുകൾ, ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾ, ടാങ്കുകളിൽ വെള്ളം വിതരണംചെയ്യുന്ന സ്വകാര്യ സംരംഭകർ തുടങ്ങിയവരെല്ലാം അധികൃതരിൽനിന്ന് നിരാക്ഷേപപത്രം (എൻ.ഒ.സി.) വാങ്ങണം. എൻ.ഒ.സി. ഇല്ലാതെ ഭൂജലമെടുത്താൽ 50,000 രൂപമുതൽ 10 ലക്ഷം രൂപവരെയാണ് പിഴ.

കേന്ദ്ര ജലശക്തി മന്ത്രലായം കഴിഞ്ഞദിവസം വിജ്ഞാപനംചെയ്ത 'ഭൂജലം വലിച്ചെടുക്കലും നിയന്ത്രണവുമായി ബന്ധപ്പെട്ട മാർഗരേഖ'യിലാണിക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സർക്കാരിനും പ്രാദേശികസർക്കാർ ഏജൻസികൾക്കും കുടിവെള്ളം എത്തിച്ചുനൽകാൻ സാധിക്കാത്ത ഇടങ്ങളിൽമാത്രമേ െറസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾക്കും ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്കും എൻ.ഒ.സി. നൽകൂ. എൻ.ഒ.സി.ക്ക് ചില വ്യവസ്ഥകളും നിർബന്ധമാണ്.

ദിവസം 20,000 ലിറ്ററിൽ കൂടുതൽ ഭൂജലം ഉപയോഗിക്കുന്ന അപാർട്ട്മെന്റുകളിലും ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികളിലും മലിനജല ശുദ്ധീകരണപ്ലാന്റുകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണം. അങ്ങനെയുള്ളവർക്ക് സർക്കാർ ഏജൻസി കുടിവെള്ളം എത്തിക്കുന്നതുവരെ അഞ്ചുകൊല്ലത്തേക്കാണ് എൻ.ഒ.സി. നൽകുക. ഭൂജലത്തിന് പണം നൽകുകയും വേണം. ഗാർഹികാവശ്യങ്ങൾക്ക് ഒരുമാസം 25,000 ലിറ്റർവരെ ഭൂജലം സൗജന്യമായി വലിച്ചെടുക്കാം. അതിനുമുകളിൽ, 26,000 ലിറ്ററിനും 50,000 ലിറ്ററിനും ഇടയിൽ ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും ഒരുരൂപ നിരക്കിലും 50,000 ലിറ്ററിന് മുകളിലുള്ളതിന് രണ്ടുരൂപ നിരക്കിലും ചാർജ് ഈടാക്കും.

സർക്കാരിന്റെ ജലവിതരണ ഏജൻസികൾ, അടിസ്ഥാന സംവിധാന പദ്ധതികൾ എന്നിവയ്ക്ക് 1000 ലിറ്ററിന് 50 പൈസയാണ് നിരക്ക്. കുപ്പികളിൽ കുടിവെള്ളം വിൽക്കുന്നവർക്ക് വലിച്ചെടുക്കുന്ന വെള്ളത്തിന്റെ അളവ് അടിസ്ഥാനമാക്കി വെവ്വേറെ നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. ഭൂജലം വിൽക്കുന്ന എല്ലാ സ്വകാര്യ ടാങ്കുകളിലും ജി.പി.എസ്. സംവിധാനം നിർബന്ധമാണ്. മുൻകൂർ അനുമതിയില്ലാതെ ടാങ്കുകളിൽ വെള്ളം വിൽക്കാനാവില്ല. ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നതിനെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച് 1000 ലിറ്ററിന് 10 രൂപ മുതൽ 35 രൂപവരെ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP