Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് മഹാമാരി സാമ്പത്തികമായി തകർത്തു; യാങ്ട്‌സെ നദി കരകവിഞ്ഞതോടെ നശിച്ചു പോയത് ആറു മില്യൺ ഹെക്ടറിലെ കൃഷി; സ്ഥിതിഗതികൾ രൂക്ഷമാക്കി വെട്ടുക്കിളി ആക്രമണവും ചുഴലിക്കാറ്റും; ഈ വർഷം മഹാ ദുരന്തങ്ങൾ നേരിട്ട ചൈനയിൽ ഭക്ഷ്യ ക്ഷാമവും വിലക്കയറ്റവും രൂക്ഷം; കടുത്ത നടപടികൾക്കൊരുങ്ങി ഷീ ജിൻപിങ്ങ്

കോവിഡ് മഹാമാരി സാമ്പത്തികമായി തകർത്തു; യാങ്ട്‌സെ നദി കരകവിഞ്ഞതോടെ നശിച്ചു പോയത് ആറു മില്യൺ ഹെക്ടറിലെ കൃഷി; സ്ഥിതിഗതികൾ രൂക്ഷമാക്കി വെട്ടുക്കിളി ആക്രമണവും ചുഴലിക്കാറ്റും; ഈ വർഷം മഹാ ദുരന്തങ്ങൾ നേരിട്ട ചൈനയിൽ ഭക്ഷ്യ ക്ഷാമവും വിലക്കയറ്റവും രൂക്ഷം; കടുത്ത നടപടികൾക്കൊരുങ്ങി ഷീ ജിൻപിങ്ങ്

സ്വന്തം ലേഖകൻ

ബെയ്ജിങ്: കോവിഡ് അടക്കം ഈ വർഷം മഹാ ദുരന്തങ്ങൾ നേരിട്ട ചൈന ഭക്ഷ്യ ക്ഷാമത്തിന്റെ വക്കിലെന്ന് റിപ്പോർട്ട്. ഭക്ഷ്യ ക്ഷാമത്തിന് പുറമേ വിലക്കയറ്റവും രൂക്ഷമായതോടെ ചൈനയിൽ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കോവിഡ് സാമ്പത്തികമായി തകർത്ത ചൈനയിൽ യാങ്ട്‌സേ നദി കരകവിഞ്ഞത് മൂലമുണ്ടായ കൃഷി നാശവും വെട്ടുകിളി ആക്രമണവും ചുഴലിക്കാറ്റുമെല്ലാം ഭക്ഷ്യ ക്ഷാമത്തിലെത്തിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.

ഇതു ഭക്ഷ്യസുരക്ഷയെച്ചൊല്ലിയുള്ള തന്ത്രപരമായ മത്സരത്തിനും തായ്വാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കുന്നതിലേക്കും പ്രസിഡന്റ് ഷീ ചിൻപിങ്ങിനെ നയിക്കുമെന്നാണ് വിലയിരുത്തൽ. കോവിഡിനു പുറമെ, യാങ്ട്‌സെ നദി കരകവിഞ്ഞൊഴുകി ചൈനയുടെ കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടവും ചൈനയെ സാമ്പത്തികമായി തകർത്തു.

ആറു മില്യൺ ഹെക്ടറിലെ കൃഷിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചതെന്ന് 'ദ് തായ്‌പേയ് ടൈംസ്' റിപ്പോർട്ട് ചെയ്തിരുന്നു. വെട്ടുക്കിളി ആക്രമണവും മറ്റ് പ്രദേശങ്ങളിൽ പട്ടാളപ്പുഴുക്കളുടെ ശല്യവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതോടെ കോടിക്കണക്കിന് രൂപയുടെ കൃഷിയാണ് ഈ വർഷം ചൈനയിൽ നശിച്ചു പോയത്. കഴിഞ്ഞ മാസം മൂന്ന് വലിയ ചുഴലിക്കാറ്റുകൾ വടക്കുകിഴക്കൻ ചൈനയിൽ മണ്ണിടിച്ചിലുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കടുത്ത ഭക്ഷ്യക്ഷാമമാണ് ചൈന നേരിടുന്നത്.

ഇതിന് പുറമേ കോവിഡ് മൂലം സാമ്പത്തികമായി തകർന്ന ചൈനയിൽ ജനങ്ങൾ നിത്യവൃത്തിക്കായി ബുദ്ധിമുട്ടുന്നതിനിടയിലാണ് വിലക്കയറ്റവും രൂക്ഷമായിരിക്കുന്നത്. ജൂലൈയിൽ ഭക്ഷ്യസാധനങ്ങ?ളുടെ വിലയിൽ 13 ശതമാനത്തിന്റെ വർധനയാണുണ്ടായത്. പന്നിയിറച്ചിയുടെ വിലയിൽ 85 ശതമാനവും വർധനയുണ്ട്. കൃഷിനാശം സംഭവിച്ചതോടെ വിലക്കയറ്റം ഇനിയും അധികമാകുമെന്നാണു വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP