Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂർണ ഗർഭിണിയായ യുവതി പ്രസവ വേദന സഹിച്ച് ചികിത്സ തേടി അലഞ്ഞത് നിരവധി ആശുപത്രികളിൽ; 14 മണിക്കൂർ ആശുപത്രികൾ തോറും കയറി ഇറങ്ങിയ മഞ്ചേരിയിലെ 20കാരി പ്രസവിച്ചത് കോഴിക്കോട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ: പിസിആർ ഫലം വേണമെന്ന് സ്വകാര്യ ആശുപത്രി നിർബന്ധം പിടിച്ചപ്പോൾ പുലർച്ചെ നാലിന് പ്രസവ വേദനയുമായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത് വൈകിട്ട് ആറിന്

പൂർണ ഗർഭിണിയായ യുവതി പ്രസവ വേദന സഹിച്ച് ചികിത്സ തേടി അലഞ്ഞത് നിരവധി ആശുപത്രികളിൽ; 14 മണിക്കൂർ ആശുപത്രികൾ തോറും കയറി ഇറങ്ങിയ മഞ്ചേരിയിലെ 20കാരി പ്രസവിച്ചത് കോഴിക്കോട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ: പിസിആർ ഫലം വേണമെന്ന് സ്വകാര്യ ആശുപത്രി നിർബന്ധം പിടിച്ചപ്പോൾ പുലർച്ചെ നാലിന് പ്രസവ വേദനയുമായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത് വൈകിട്ട് ആറിന്

സ്വന്തം ലേഖകൻ

മഞ്ചേരി: പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രികൾ. കോവിഡ് പരിശോധനയുടെ പിസിആർ ഫലം വേണമെന്ന് സ്വകാര്യ ആശുപത്രി വാശി പിടിച്ചപ്പോൾ വെളുപ്പിന് നാലു മണിക്ക് പ്രസവ വേദനയുമായി ആശുപത്രികൾ തോറും കയറി ഇറങ്ങിയ യുവതി പ്രസവിച്ചത് 14 മണിക്കൂറുകൾക്ക് ശേഷം വൈകിട്ട് ആറോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ. ഇതിനിടെ ചികിത്സ അന്വേഷിച്ച് ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും സൗകര്യം ലഭ്യമായില്ല. കോവിഡ് പരിശോധനയുപടെ പിസിആർ ഫലം വേണമെന്ന് സ്വകാര്യ ആശുപത്രി വാശി പിടിച്ചതാണ് യുവതിക്ക് ചികിത്സ വൈകാൻ കാരണമായത്.

കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ ഇരുപതുകാരിക്കാണ് ഈ ദുരനുഭവം. പ്രസവ വേദന ഉണ്ടായതിനെ തുടർന്ന് ഇന്നലെ പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജിലാണ് യുവതിയെ ആദ്യം എത്തിച്ചത്. ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച യുവതി നേരത്തേ കോവിഡ് പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 15ന് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയി. നിശ്ചിത ദിവസം ക്വാറന്റീനും പൂർത്തിയായി.എന്നാൽ കോവിഡ് പോസിറ്റീവ് ആയ ഗർഭിണികൾക്ക് മാത്രമാണ് ചികിത്സയുള്ളതെന്നും യുവതി കോവിഡ് നെഗറ്റീവ് ആയതിനാൽ ചികിത്സയ്ക്കു ബുദ്ധിമുട്ടുണ്ടെന്നുമാണ് അധികൃതർ അറിയിച്ചതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.

ഒൻപതരയോടെ ഡിസ്ചാർജ് ചെയ്‌തെങ്കിലും റഫർ ചെയ്ത രേഖ ലഭിച്ചപ്പോൾ 11.30 ആയി. അവിടെ നിന്നും കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയിലേക്കായിരുന്നു റഫർ ചെയ്തത്. അവിടെ എത്തിയപ്പോൾ ഒപി സമയം കഴിഞ്ഞിരുന്നു. ഗൈനക് ഡോക്ടർ ഇല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ ഗൈനക് വിഭാഗം ഡോക്ടർ ഉണ്ടാവാൻ സാധ്യത ഇല്ലെന്നും മറ്റെവിടെയെങ്കിലും പോകാൻ പറ്റുമോ എന്നും ചോദിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ വരാൻ പറഞ്ഞു.

പാതിവഴി എത്തിയപ്പോൾ തിരിച്ചുവിളിച്ച് കോവിഡ് പിസിആർ ഫലം വേണമെന്നും ആന്റിജൻ ടെസ്റ്റ് ഫലം പോരെന്നും ഇവർ നിർബന്ധം പിടിക്കുകയായിരുന്നു. ഈ ആശുപത്രിയുടെ നിർബന്ധ ബുദ്ധിയാണ് ഈ കുടുംബത്തെ വട്ടം ചുറ്റിച്ചത്. തുടർന്ന് പിസിആർ ടെസ്റ്റിനായി കോഴിക്കോട്ടെ സ്വകാര്യ ലാബിലെത്തി. ഫലം ലഭിക്കാൻ 24 മണിക്കൂർ വേണമെന്നാണ് അവർ പറഞ്ഞത്. പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആർ പരിശോധനാഫലം വരാൻ സമയമെടുക്കുമെന്നു പറഞ്ഞതിനാൽ വീണ്ടും ആന്റിജൻ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം.

തുടർന്ന് പ്രസവത്തിനായി യുവതിയെ സ്‌കാൻ ചെയ്തപ്പോൾ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP