Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തുറന്ന് കിടന്ന ഗേറ്റിലൂടെ അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ റോഡിലേക്കിറങ്ങി; അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് ഒന്നേകാൽ വയസ്സുകാരിക്ക് ദാരുണാന്ത്യം: കുഞ്ഞിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ ബൈക്കുകാരന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി

തുറന്ന് കിടന്ന ഗേറ്റിലൂടെ അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ റോഡിലേക്കിറങ്ങി; അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് ഒന്നേകാൽ വയസ്സുകാരിക്ക് ദാരുണാന്ത്യം: കുഞ്ഞിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ ബൈക്കുകാരന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ

ബാലരാമപുരം: തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരി അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷ് ആര്യ ദമ്പതികളുടെ ഇളയ മകൾ നക്ഷത്രയാണു മരിച്ചത്. ഇന്നലെ വൈകിട്ട് എസ്എടി ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്. വെള്ളിയാഴ്ച നാലുമണിയോടെയാണ് കുഞ്ഞിനെ ബൈക്ക് ഇടിച്ചിട്ടത്. കുഞ്ഞിനെ ഇടിച്ചു തെറിപ്പിച്ച ബൈക്ക് നിർത്താതെ പോയി.

വീട്ടുമുറ്റത്ത് ഗേറ്റിനരികിൽ മറ്റൊരാളുമായി സംസാരിച്ചു നിന്ന അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ കുഞ്ഞ് പെട്ടെന്ന് റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നെന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്കും അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. സഹോദരൻ കാശിനാഥ്. സംസ്‌കാരം ഇന്ന്. കുഞ്ഞിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ ബൈക്കുകാരന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP