Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാഗ്യലക്ഷ്മിയുടേയും ദിയാ സനയുടേയും രോഷ പ്രകടനം വെറുതെ ആയില്ല; സുഗത കുമാരിയെ വരെ അധിക്ഷേപിച്ച യൂടൂബർക്കെതിരെ കേസ് എടുത്ത് തമ്പാനൂർ പൊലീസ്: കേസ് എടുത്തത് സ്ത്രീകളെ മാനഹാനി ചെയ്യണമെന്ന ഉദേശത്തോടെ കയ്യേറ്റം ചെയ്യുക എന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരം: ഭാഗ്യലക്ഷ്മിയുടെ കരിഓയിൽ പ്രയോഗത്തിലും ആക്രമണത്തിലും പരാതിയില്ലെന്ന് പൊലീസിനെ അറിയിച്ച് വിജയ് പി.നായർ

ഭാഗ്യലക്ഷ്മിയുടേയും ദിയാ സനയുടേയും രോഷ പ്രകടനം വെറുതെ ആയില്ല; സുഗത കുമാരിയെ വരെ അധിക്ഷേപിച്ച യൂടൂബർക്കെതിരെ കേസ് എടുത്ത് തമ്പാനൂർ പൊലീസ്: കേസ് എടുത്തത് സ്ത്രീകളെ മാനഹാനി ചെയ്യണമെന്ന ഉദേശത്തോടെ കയ്യേറ്റം ചെയ്യുക എന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരം: ഭാഗ്യലക്ഷ്മിയുടെ കരിഓയിൽ പ്രയോഗത്തിലും ആക്രമണത്തിലും പരാതിയില്ലെന്ന് പൊലീസിനെ അറിയിച്ച് വിജയ് പി.നായർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂട്യൂബ് അക്കൗണ്ടിലൂടെ നിരന്തരം സ്ത്രീവിരുദ്ധതയും ലൈംഗിക പരമാർശവും നടത്തിയ വിജയ് പി.നായർക്കെതിരെ പൊലീസ് കേസെടുത്തു. വനിതാ കമ്മീഷൻ മുൻ അധ്യക്ഷ സുഗത കുമാരി, ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി തുടങ്ങിയ പ്രഗത്ഭരെ അടക്കം അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഭാഗ്യ ലക്ഷ്മി, റിയാലിറ്റി ഷോ താരം ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ തുടങ്ങിയവർ കമ്മിഷണർക്ക് നൽകിയ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. സ്ത്രീകളെ മാനഹാനി ചെയ്യണമെന്ന ഉദേശത്തോടെ കയ്യേറ്റം ചെയ്യുക (ഐപിസി 354) എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.

സെക്രട്ടേറിയറ്റിനു സമീപം വാടകയ്ക്കാണ് വിജയ് താമസിക്കുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ യൂ ട്യൂബ് ചാനലിലൂടെ ്ത്രീകളെ സ്ഥിരമായി അപമാനിച്ചു പോന്ന ഇയാൾക്ക് നേരെ ശനിയാഴ്ച ഭാഗ്യലക്ഷ്മിയും കൂട്ടരും കരിഓയിൽ പ്രയോഗം നടത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. വിജയ് താമസിക്കുന്ന ലോഡ്ജ്മുറിയിൽ എത്തിയായിരുന്നു പ്രയോഗം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും വിജയിയെക്കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു. കരിഓയിൽ പ്രയോഗത്തിലും ആക്രമണത്തിലും പരാതിയില്ലെന്ന് വിജയ് പൊലീസിനെ അറിയിച്ചു.

കവിയത്രി സുഗതകുമാരി ടീച്ചറിനെ കുറിച്ചും, രഹ്ന ഫാത്തിമയെ കുറിച്ചുമെല്ലാം നിരന്തരം അവഹേളനങ്ങളും അസഭ്യപ്രയോഗങ്ങളുമായിരുന്നു ചാനൽ വഴി നടത്തിയത്. ഇതേ തുടർന്ന് ശനിയാഴ്ച വൈകിട്ടോടെ ഇയാൾ താമസിക്കുന്ന ഹോട്ടൽ മുറിയിലെത്തിയാണ് വനിതാ താരങ്ങൾ ഇയാളെ ആക്രമിച്ചത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. യൂട്യൂബ് ചാനൽ വഴിയാണ് ഇയാൾ നിരന്തരം അസഭ്യപ്രചരണങ്ങൾ നടത്തിയത്. സഹികെട്ടാണ് ഭാഗ്യലക്ഷ്മിയും, ദിയ സനയും അടക്കമുള്ളവര് നേരിട്ടെത്തി പ്രതിഷേധം രേഖപ്പെടുത്തിയത്.സംഭവത്തിൽ വനിതാ കമ്മീഷൻ, വനിതാ ശിശുക്ഷേമ വകുപ്പ്, ജൻഡർ അഡൈ്വസർ കേരള, വനിതാ കമ്മീഷൻ എന്നിവർക്കും പരാതി നൽകയിട്ടുണ്ട്.

സൈക്കോളജിയിൽ ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായർ വിട്രിക്‌സ് സീൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്ത്രീകളെ അധിക്ഷേപിച്ചത്. പേരെടുത്ത് പറഞ്ഞും വ്യക്തികളെ തിരിച്ചറിയുന്ന തരത്തിൽ സൂചന നൽകിയുമായിരുന്നു അശ്ലീല പരാമർശങ്ങൾ നടത്തിയത്. അധിക്ഷേപത്തിൽ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിന് മുതിർന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP