Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയങ്ങാടിയിലെ റെയിൽവെ ഗേറ്റിനടുത്ത് നിന്ന് ബുള്ളറ്റ് കാണാതെ പോയതായി വിവരം; ഭാര്യ ഭക്ഷണപൊതികളുമായി പുറത്തുപോയിട്ടുണ്ടെന്നും ടിപ് ഓഫ്; കോവിഡ് സെന്ററിൽ നിന്ന് രക്ഷപ്പെട്ട ശേഷം കതിരൂരിൽ കാട്ടിനുള്ളിലെ രഹസ്യസങ്കേതത്തിൽ ഒളിവാസമെന്ന് മനസ്സിലായതോടെ രാത്രി രണ്ടുമണിയോടെ ഓപ്പറേഷൻ; വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മുജീബ് റഹ്മാനെ പിടികൂടിയത് സാഹസികമായി

പുതിയങ്ങാടിയിലെ റെയിൽവെ ഗേറ്റിനടുത്ത് നിന്ന് ബുള്ളറ്റ് കാണാതെ പോയതായി വിവരം; ഭാര്യ ഭക്ഷണപൊതികളുമായി പുറത്തുപോയിട്ടുണ്ടെന്നും ടിപ് ഓഫ്; കോവിഡ് സെന്ററിൽ നിന്ന് രക്ഷപ്പെട്ട ശേഷം കതിരൂരിൽ കാട്ടിനുള്ളിലെ രഹസ്യസങ്കേതത്തിൽ ഒളിവാസമെന്ന് മനസ്സിലായതോടെ രാത്രി രണ്ടുമണിയോടെ ഓപ്പറേഷൻ; വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മുജീബ് റഹ്മാനെ പിടികൂടിയത് സാഹസികമായി

കെ വി നിരഞ്ജൻ

കോഴിക്കോട്: മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി ഈസ്റ്റ്ഹിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവെ രക്ഷപ്പെട്ട മുജീബ് റഹ്മാൻ പൊലീസ് പിടിയിൽ. സെപ്റ്റംബർ 20 ന് രാത്രിയിൽ തടവുചാടിയ ഇയാളെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിന്റെ നിർദ്ദേശപ്രകാരം നോർത്ത് അസി.കമ്മീഷണർ അഷ്‌റഫിന്റെ മേൽനോട്ടത്തിൽ നടക്കാവ് പൊലീസ് ഇൻസ്‌പെക്ടർ ബിശ്വാസ്, സബ്ബ് ഇൻസ്‌പെക്ടർമാരായ കൈലാസ് നാഥ്, സിജിത്ത് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ പ്രശാന്ത്, മുഹമ്മദ് ഷാഫി, ശ്രീജിത്ത്, സഹീർ, സുമേഷ് എന്നിവർ ഉൾപ്പെടുന്ന അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു.

നിരവധി വാഹനമോഷണ കേസുകളിലും ലഹരി കടത്തു കേസുകളിലും മുക്കത്തെ മുത്തേരിയിൽ 65 വയസ്സുള്ള വയോധികയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിലെയും പ്രതിയാണ് മുജീബ് റഹ്മാൻ. നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടി പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടയിൽ പുതിയങ്ങാടിയിലെ റെയിൽവേ ലൈനിനടുത്ത് നിന്ന് ഒരു ബുള്ളറ്റ് മോഷണം പോയതറിഞ്ഞ അന്വഷണ സംഘം സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും മുജീബ് റഹ്മാനാണെന്ന് തിരിച്ചറിയുകയും ചെയ്തു. പിന്നീട് ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് അന്വേഷിക്കുകയും ഇയാളുടെ പഴയ കൂട്ടുപ്രതികളെ നിരീക്ഷിച്ചതിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചു.

തുടർന്ന് ഇയാളുടെ ഭാര്യ ഭക്ഷണ പൊതികളുമായി പുറത്ത് പോയിട്ടുണ്ട് എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ അന്വേഷണത്തിൽ കതിരൂരിലുള്ള കുന്നിന്റെ മുകളിലെ കാട്ടിലെ രഹസ്യ സങ്കേതത്തിലാണ് കഴിയുന്നതെന്ന് മനസ്സിലാക്കി. തുടർന്ന് അന്വേഷണ സംഘം രാത്രി രണ്ടു മണിയോടെ സ്ഥലത്ത് എത്തി. പൊലീസിനെ കണ്ട മുജീബ് റഹ്മാൻ രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് സാഹസികമായി പിൻതുടർന്ന് കാട്ടിൽ വെച്ച് പിടികൂടുകയുമായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

കേസിലെ രണ്ടാം പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര ചേറൂർ സ്വദേശി ജമാലുദ്ദീനാണ് പൊലീസ് പിടിയിലായത്. മുക്കം പൊലീസാണ് ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ജമാലുദ്ദീനെ അറസ്റ്റ് ചെയ്തത്.

ഈ വർഷം ജൂലൈ രണ്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടൽ തൊഴിലാളിയായ വയോധികയെ വാഹനം കാത്തുനിൽക്കുന്ന സമയത്ത് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോകുകയും ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരങ്ങൾ കവരുകയുമായിരുന്നു. തലക്ക് പരിക്കേൽപിച്ച് വയോധികയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്ന് കളയുകയും ചെയ്തു. ഈ സംഭവത്തിൽ ഒന്നാം പ്രതി മൂജീബ് റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഈ മാസം 20ാം തിയ്യതി ജയിൽ ചാടി. കോവിഡ് പരിശോധനക്കായി കൊണ്ടുപോകും വഴിയാണ് ഇയാൾ ജയിൽ ചാടിയത്.

മുജീബ് റഹ്മാൻ മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് വയോധികയെ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ചോമ്പാലയിൽ നിന്നുമാണ് മുജീബ് റഹ്മാൻ ഓട്ടോറിക്ഷ മോഷ്ടിച്ചത്. ഓമശ്ശേരിയിലെ ഹോട്ടലിലേക്ക് പോകാനായി വഴിയിൽ വാഹനം കാത്തുനിൽ്ക്കുയായിരുന്ന വോയധികയെ പ്രതികൾ ഈ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് വഴി മദ്ധ്യേ മുത്തേരിയിലെത്തിയപ്പോൾ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ഓട്ടോയിൽ കയറ്റിയ ഉടൻ തന്നെ പ്രതികളിലൊരാൾ വയോധികയുടെ കൈയും കാലും തുണി ഉപയോഗിച്ച് കെട്ടുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്തിരുന്നു. തലക്ക് ഗുരുതരമായി പരിക്കേൽപിച്ചും വസ്ത്രങ്ങൾ കീറിമുറിച്ചും വയോധികയെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഈ കേസിലെ മൂന്നാം പ്രതിയും രണ്ടാം പ്രതി ജമാലുദ്ദീന്റെ കാമുകിയുമായ സൂര്യപ്രഭയെയും സഹോദരൻ ചന്ദ്ര ശേഖരനെയും പൂളപ്പൊയിൽ എന്ന സ്ഥലത്ത് വെച്ച് 10 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ജമാലുദ്ദീൻ ഓടി രക്ഷപ്പെടുകയായിരുന്നു.

ഒന്നാം പ്രതി മുജീബിനെ അന്വേഷണ സംഘം ഓമശ്ശേരിയിൽ വച്ച് പിടികൂടിയിരുന്നു. പീഡനത്തിനുപയോഗിച്ച ഓട്ടോറിക്ഷക്ക് വ്യാജ നമ്പർ പ്ലേറ്റ് തരപ്പെടുത്തി കൊടുത്തതും കവർച്ച ചെയ്ത സ്വർണം കൊടുവള്ളിയിൽ വിൽപന നടത്തിയതും ജമാലുദ്ധീനും, കാമുകി സൂര്യപ്രഭയും ചേർന്നാണ്. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതോടെ കേരളത്തിൽ നിന്നും രക്ഷപെട്ട പ്രതി അതീവ രഹസ്യമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ ബംഗ്ലൂരിലെ ജിഗിനിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

ജമാലുദ്ദീൻ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലും, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ കള്ളനോട്ടു കേസിലും പ്രതിയാണ്. ഈ കേസിലെ ഒന്നാം പ്രതി മുജീബ് ജയിലിലിൽ നിന്നും കൊറോണ സെല്ലിൽ പാർപ്പിച്ച് വരവെ സെപ്റ്റംബർ ഇരുപതാം തീയ്യതി തടവ് ചാടിയെങ്കിലും ഇന്ന് പിടിയിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP