Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദേശത്തുള്ള മക്കൾ അയച്ചുകൊടുത്ത 1.28 കോടിയും വീട്ടമ്മ ഇട്ടത് പോപ്പുലർ ഫിനാൻസിൽ; ജീവിച്ചിരുന്നത് പലിശ കൊണ്ടും; റാന്നി സ്വദേശിക്ക് നഷ്ടമായത് 1.59 കോടി; പ്രതിമാസം പലിശ കിട്ടിയിരുന്നത് 1.75 ലക്ഷവും; പരാതി നൽകാതെ മാറി നിൽക്കുന്നത് കള്ളപ്പണം നിക്ഷേപിച്ചവർ മാത്രം; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 60 കേസുകൾ: ഓരോ പരാതിയും ഓരോ കേസാക്കി എഫ്ഐആർ; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും നീക്കം; സമരം ഹൈജാക്ക് ചെയ്യാൻ ബിജെപി, സിപിഎം, കോൺഗ്രസ് പാർട്ടികളും

വിദേശത്തുള്ള മക്കൾ അയച്ചുകൊടുത്ത 1.28 കോടിയും വീട്ടമ്മ ഇട്ടത് പോപ്പുലർ ഫിനാൻസിൽ; ജീവിച്ചിരുന്നത് പലിശ കൊണ്ടും; റാന്നി സ്വദേശിക്ക് നഷ്ടമായത് 1.59 കോടി; പ്രതിമാസം പലിശ കിട്ടിയിരുന്നത് 1.75 ലക്ഷവും; പരാതി നൽകാതെ മാറി നിൽക്കുന്നത് കള്ളപ്പണം നിക്ഷേപിച്ചവർ മാത്രം; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 60 കേസുകൾ: ഓരോ പരാതിയും ഓരോ കേസാക്കി എഫ്ഐആർ; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും നീക്കം; സമരം ഹൈജാക്ക് ചെയ്യാൻ ബിജെപി, സിപിഎം, കോൺഗ്രസ് പാർട്ടികളും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഒരോ പരാതിക്കും പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് പൊലീസ് തുടരുന്നു. ഇന്നലെ വരെ മാത്രം അറുപതിലധികം പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. നേരത്തേ നൽകിയ പരാതികൾ ഓരോ കേസായി രജിസ്റ്റർ ചെയ്ത് മാറ്റുന്നതിന് കാലതാമസം നേരിടുന്നു. പുതിയ പരാതികൾക്ക് മാത്രമാണ് ഇപ്പോൾ ലഭിക്കുന്ന സമയത്ത് തന്നെ കേസ് രജിസ്റ്റർ ചെയ്യുന്നത്. അതേ സമയം പണം പോയ നിക്ഷേപകരെ ബിജെപി, സിപിഎം, കോൺഗ്രസ് എന്നാക്കി തരം തിരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. ഇതാകട്ടെ ആത്യന്തികമായി ഗുണം ചെയ്യുന്നത് കമ്പനി ഉടമകൾക്കാണ് താനും.

ഓരോ പരാതിക്കും പ്രത്യേകം കേസ് എടുക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നേരത്തേ ഡിജിപിയുടെ ഉത്തരവ് പ്രകാരം എല്ലാ പരാതികളും ഒരുമിച്ച് കോന്നി സ്റ്റേഷനിലേക്ക് മാറ്റി ഒറ്റ കേസായിട്ടാണ് രജിസ്റ്റർ ചെയ്തത്. ഹൈക്കോടതി ഇടപെടലിന് ശേഷം വന്ന പരാതികളെല്ലാം പ്രത്യേകം കേസാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു തുടങ്ങി. ആദ്യം വന്ന പരാതികൾ ഒറ്റ കേസാക്കിയത് പ്രത്യേകമാക്കുന്ന ജോലി പുരോഗമിക്കുകയാണ്.

പത്തനംതിട്ട സ്റ്റേഷനിൽ 80 വയസ് കഴിഞ്ഞ വീട്ടമ്മ തനിക്ക് 1.28 കോടി നഷ്ടപ്പെട്ടതായി പരാതി നൽകി. വിദേശത്തുള്ള മക്കൾ അയച്ചു തന്ന പണമാണ് ഇതെന്നാണ് ഇവരുടെ മൊഴി. ഇതിന്റെ പലിശ കൊണ്ടാണ് ജീവിച്ചിരുന്നത് എന്നും ഇവർ പറയുന്നു. റാന്നിയിൽ ഇന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾക്ക് പോയിട്ടുള്ളത് 1.59 കോടി രൂപയാണ്. പ്രതിമാസം 1.75 ലക്ഷം പലിശ കൈപ്പറ്റിയിരുന്നയാളാണ് ഇദ്ദേഹം. 2015 ലാണ് ഇവർ പോപ്പുലറിൽ തുക നിക്ഷേപിച്ചത്. ആദ്യമൊക്കെ പരാതി കൊടുക്കാൻ മടിച്ചു നിന്നവരൊക്കെ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട്. കള്ളപ്പണം നിക്ഷേപിച്ചവർ മാത്രമാണ് പരാതി നൽകാതെ മാറി നിൽക്കുന്നത്.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കമെന്നും സൂചനയുണ്ട്. ലേലം ചെയ്തോ വിൽപന നടത്തിയോ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് ശ്രമിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെങ്കിലും നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.

പ്രതികളുടെ സ്വത്ത് കണ്ടെത്താൻ ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. സഞ്ജയ് കൗൾ ഐഎഎസിനെ ഇതിന്റെ അധികാരിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു.

രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് വസ്തുവകകളുള്ളത്. തമിഴ്‌നാട്ടിൽ മൂന്നിടത്തായി 48 ഏക്കർ സ്ഥലം, ആന്ധ്ര പ്രദേശിൽ 22 ഏക്കർ, തിരുവനന്തുപുരത്ത് മൂന്ന് വില്ലകൾ, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്‌ളാറ്റുകൾ, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഓഫീസ് കെട്ടിടം എന്നിവയുണ്ടെന്നും കണ്ടെത്തിയിരുന്നു.

അതേ സമയം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്രാഷ്ട്രീയ കക്ഷികൾ ഓരോരുത്തരായി ഏറ്റെടുക്കാൻ എത്തിയിരിക്കുന്നത് നിക്ഷേപകരുടെ ഐക്യദാർഢ്യം തകർക്കുകയാണ്. സിപിഎം, ബിജെപി, കോൺഗ്രസ് എന്നിവർ പ്രത്യേകം പണം നഷ്ടമായവരുടെ യോഗം വിളിക്കുകയാണ്. ഇതോടെ സമരക്കാരും ഒരോ വിഭാഗത്തിലേക്കും മാറി തുടങ്ങി. നിക്ഷേപകരുടെ സമരം ഇതോടെ ദുർബലമാകുകയും ചെയ്യുന്നു. ബിജെപി നിക്ഷേപകരുടെ സമരം ഇന്ന് റോയൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.

സിപിഎമ്മും കോൺഗ്രസും നിക്ഷേപകരുടെ യോഗം പ്രത്യേകം വിളിച്ചു ചേർത്തിരുന്നു. നിക്ഷേപകർക്കൊപ്പം നിൽക്കുമെന്നും സമരം ശക്തമാക്കുമെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. തുടർ സമരം നയിക്കുക കുമ്മനം രാജശേഖരൻ ആയിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP