Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ സുധാകരൻ എംപിക്ക് കോവിഡ് ബാധ; താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് എംപി

കെ സുധാകരൻ എംപിക്ക് കോവിഡ് ബാധ; താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് എംപി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കെ സുധാകരൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ അറിയിച്ചു. എൻകെ പ്രേമചന്ദ്രൻ എംപിക്കും അടുത്തിടെ കോവിഡ് സ്ഥിരീകിരിച്ചിരുന്നു. അദ്ദേഹം ഇന്നാണ് കോവിഡ് മുക്തനായി ആശുപത്രിവിട്ടത്. പാർലമെന്റിൽ സമ്മേളനത്തിലെത്തിയ 43 എംപിമാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി വി എസ് സുനിൽകുമാറും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.മന്ത്രിമാരായ ഇപി ജയരാജൻ, തോമസ് ഐസക് എന്നിവ‍ർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോ​ഗമുക്തി നേടി ഔദ്യോ​ഗികവസതിയിൽ നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP