Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എൻ.എം.സി ഹെൽത്ത് കെയറിൽ നിന്ന് ബി.ആർ. ഷെട്ടിയുടെ ഭാര്യയെ പുറത്താക്കി; മെഡിക്കൽ ഡയറക്ടർ പോസ്റ്റിൽ നിന്ന് ഭാര്യ ചന്ദ്ര കുമാരിയെ പുറത്താക്കിയതോടെ അടഞ്ഞത് സ്ഥാപകനായ ബി.ആർ ഷെട്ടിക്ക് എൻ.എം.സിയിലുള്ള എല്ലാ ബന്ധവും; വൻതോതിൽ നടത്തിയ സാമ്പത്തിക ക്രമക്കേടിന് പിന്നാലെ സാമ്രാജ്യം നഷ്ടപ്പെട്ട രാജാവായി ഷെട്ടി ഇന്ത്യയിൽ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: അബുദാബിയിലെ എൻ.എം.സി ഹെൽത്ത് കെയറിൽ നിന്ന് സ്ഥാപകനായ ബി.ആർ ഷെട്ടിയുടെ ഭാര്യയെ പുറത്താക്കി. ഇപ്പോൾ ഇന്ത്യയിലുള്ള ബി.ആർ ഷെട്ടിയുമായുള്ള എല്ലാ ബന്ധവും ഇതോടെ അവസാനിപ്പിച്ചിരിക്കുകയാണ് സ്ഥാപനം. ഷെട്ടിയുടെ ഭാര്യ ഡോ. ചന്ദ്രകുമാരി ഷെട്ടി, എൻ.എം.സിയിൽ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറായാണ് ജോലി ചെയ്തിരുന്നത്. ബി.ആർ ഷെട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ, ചെയർമാൻ സ്ഥാനങ്ങളിലിരിക്കുമ്പോൾ വൻതോതിൽ സാമ്പത്തിക ക്രമക്കേടുകൾ സ്ഥാപനത്തിൽ നടന്നതായി കണ്ടെത്തിയിരുന്നു.

എഴുപതുകളുടെ പകുതിയിൽ സ്ഥാപിതമായ എൻഎംസിയിലെ ആദ്യ ജീവനക്കാരിയായിരുന്നു ഡോ. ചന്ദ്രകുമാരി ഷെട്ടി. പുറത്താക്കപ്പെടുന്ന സമയത്ത് സ്ഥാപനത്തിൽ നിന്ന് പ്രതിമാസം രണ്ട് ലക്ഷം ദിർഹമാണ് അവർ ശമ്പളമായി കൈപ്പറ്റിയിരുന്നത്. ബി.ആർ ഷെട്ടിക്കൊപ്പം ഡോ. ചന്ദ്രകുമാരിയും ഇപ്പോൾ ഇന്ത്യയിലാണ്. സ്ഥാപനത്തിൽ മെഡിക്കൽ ഡയറക്ടറായി ജോലി ചെയ്തിരുന്ന ചന്ദ്രകുമാരി ഷെട്ടി, സാമ്പത്തിക കാര്യങ്ങളിലൊന്നും ഇടപെട്ടിരുന്നില്ലെന്ന് സി.ഇഒ മിഷേൽ ഡേവിസ് പറഞ്ഞു.

അവസാനം ശമ്പളം വാങ്ങിയത് ഫെബ്രുവരി മാസത്തിലാണ്. മാർച്ച് മുതൽ അവർ ചുമതലയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാത്ത ഒരു വ്യക്തിക്ക് ഇത്രയും നാൾ ഇത്ര വലിയ തുക ശമ്പളം നൽകാൻ ഒരു സ്ഥാപനത്തിനും സാധിക്കില്ലെന്നാണ് പ്രാദേശിക ബാങ്കിങ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്വമേധയാ സ്ഥാപനത്തിൽ നിന്ന് രാജിവെച്ച് പോകാൻ ഡോ. ചന്ദ്രകുമാരിയുമായി ചില ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ സ്ഥാപകന്റെ ഭാര്യയെന്നോ ആദ്യത്തെ ജീവനക്കാരിയെന്ന പരിഗണനയോ നൽകാനാവില്ലെന്നും അവർ പറഞ്ഞു.

സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം നടക്കുന്നതിനിടെ യുഎഇ വിട്ട ബി.ആർ ഷെട്ടിയുടെ വിവിധ രാജ്യങ്ങളിലുള്ള സ്വത്തുക്കൾ മരവിപ്പിക്കാൻ ദുബായ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതിയിൽ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നൽകിയ വായ്പാ തട്ടിപ്പ് പരാതിയിലായിരുന്നു ഉത്തരവ്. വായ്പ നൽകിയ 80 ലക്ഷം ഡോളറിലധികം തിരികെ ലഭിക്കാനുണ്ടെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP