Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റൈനിൽ നിന്നൊരു അടിപൊളി 'കളറുപടം'.

ബഹ്‌റൈനിൽ നിന്നൊരു അടിപൊളി 'കളറുപടം'.

സ്വന്തം ലേഖകൻ

പൂർണ്ണമായും ബഹറിനിൽ ചിത്രീകരിച്ച 'കളറുപടം' എന്ന ഷോർട്ട്ഫിലിം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗൾഫ് മേഖലകളിൽ നിന്ന് ഇറങ്ങുന്ന ഷോർട്ട്ഫിലിമുകളിൽ നിന്ന് വളരെ വ്യത്യസ്ഥമായി അവതരണത്തിലും സാങ്കേതിക മികവിലും സിനിമയോട് കിടപിടിക്കുന്ന ഷോർട്ട്ഫിലിം ആണ് 'കളറുപടം'.

ഗൗരി മാധവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ് ദാസ് നിർമ്മിച്ചു അമൽ ജോൺ രചനയും സംവിധാനവും നിർവഹിച്ച ഈ ഷോർട്ട്ഫിലിം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ചെയ്ത ദിവസം തന്നെ 15000 പേർ കണ്ടു കഴിഞ്ഞു ഈ ഷോർട്ട് ഫിലിം.

സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതം വളരെ രസകരമായ കഥാമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ഷോർട്ട്ഫിലിം. കെൽവിൻ ജെയിംസ്, പ്യാരി സാജൻ തുടങ്ങിയവർ ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. നായകൻ അടക്കം ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങൾ ആണെങ്കിലും നായികയുടെ വേഷം അവതരിപ്പിച്ച പ്യാരി സാജൻ 'ഫാൻസിഡ്രസ്സ് ' എന്ന മലയാള സിനിമയിൽ അഭിനയിച്ച അഭിനേത്രിയാണ്. ഇവരെ കൂടാതെ വിനോദ് ദാസ്, ശരത്, ജാഷിദ്, ജിത്തു, ടോം തോമസ്, മെൽവിൻ, രാജീവ്, ദീപ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഈ ഷോർട്ട്ഫിലിമിന്റെ ക്യാമറ ചെയ്തിരിക്കുന്നത് ഹരി എസ് പത്മനാണ്. എഡിറ്റിങ്ങ്& VFX ജാഷിദും, ബിജിഎം ഷിബിൻ പി സിദ്ദിഖുമാണ് ചെയ്തിരിക്കുന്നത്. മറ്റു സാങ്കേതിക പ്രവർത്തകർ:
പ്രൊഡക്ഷൻ കൺട്രോൾ - ജയ് ശിവഗിരി, അസോസിയേറ്റ് ക്യാമറ - മോൻസി മാത്യു, അസോസിയേറ്റ് ഡയരക്ടർ രാജീവ് നായർ, അസിസ്റ്റന്റ് ഡയരക്ടർ മാനസ് കിളിതട്ടിൽ തുടങ്ങിയവരാണ്. സയാർ പ്രൊഡക്ഷൻസിന്റെ ആണ് ക്യാമറ യൂണിറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP