Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടി -അമേരിക്കയിൽ ഐ ഒ സി പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച അതുല്യ പ്രതിഭ: ജയചന്ദ്രൻ രാമകൃഷ്ണൻ

സ്വന്തം ലേഖകൻ

ന്യൂയോർക്: ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിന്റെ നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാർഷികം കൊണ്ടാടുന്ന സന്ദർഭത്തിൽ അമേരിക്കയിലെ മലയാളികളും അഭിമാനത്തിന്റെ നിമിഷങ്ങളിലാണ്. കാരണം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഉമ്മൻ ചാണ്ടിയെന്ന അതുല്യപ്രതിഭയായിരുന്നു.

1998 ജൂലൈ 11ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി ന്യൂയോർക്കിൽ ഉദ്ഘാടനംചെയ്ത ഐ ഒ സി പ്രസ്ഥാനം ഇന്ന് പടർന്നു പന്തലിച്ച് 27 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഐ ഒ സി രൂപീകരിക്കുവാനുള്ള ആദ്യ ആലോചനായോഗം ജോർജ് എബ്രഹാമിന്റെ ക്യൂൻസിലുള്ള വസതിയിൽ വച്ചാണ് കൂടിയത് എന്നതും ഈ അവസരത്തിൽ അനുസ്മരണീയമാണ്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആദ്യ ഭാരവാഹികളായി ജോൺ ഫീലിപ്പോസ് തെങ്ങുംചേരി (പ്രസിഡന്റ് ), ജോർജ് എബ്രഹാം (ജനറൽ സെക്രട്ടറി), ഡാനിയേൽ പുല്ലേലിൽ, സാക്ക് തോമസ് ( വൈസ് പ്രസിഡന്റുമാർ), ജോർജ് കോശി (ട്രഷറർ), ജയചന്ദ്രൻ രാമകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), രാജു വളഞ്ഞവട്ടം, ഡോ. സുന്ദരം (ഫൗണ്ടിങ് മെമ്പർമാർ), അഡ്വ. സ്റ്റാൻസി കളത്തറ (ലീഗൽ അഡൈ്വസർ) എന്നിവരേയും തെരഞ്ഞെടുത്തു.

തുടർന്ന് ജോർജ് എബ്രഹാമും സാക്ക് തോമസും ഡൽഹിയിലെത്തി എ ഐ സിസി പ്രസിഡന്റ് സോണിയാഗാന്ധിയെ സന്ദർശിക്കുകയും ഓവർസീസ് കോൺഗ്രസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചർച്ചചെയ്യുകയുമുണ്ടായി.

ഐ ഒ സി എന്ന പ്രസ്ഥാനത്തിന്റെ പേര് പിന്നീട് ഐ എൻ ഒ സി എന്നാക്കി മാറ്റി. ഐ എൻ ഒ സിയുടെ ക്ഷണപ്രകാരം 2001 ൽ ന്യൂയോർക്കിലെത്തിയ സോണിയാഗാന്ധിയാണ് അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സോണിയാഗാന്ധിയുടെ കൂടെ മുൻ പ്രധാനമന്ത്രി മന്മോഹൻസിങ്, മുൻ വിദേശകാര്യമന്ത്രി നട്വർ സിങ്, മുരളി ഡിയോറം, ജയറാം രമേശ് എന്നിവരും സന്നിഹിതരായിരുന്നു. ന്യൂയോർക്കിലെ ഷെറട്ടൺ ഹോട്ടലിലായിരുന്നു ചടങ്ങ്. അന്നുമുതൽ ഐ ഒ സി എന്നത് ഐ എൻ ഒ സി എന്നറിയപ്പെടുകയും ചെയ്തു. എന്നാൽ ഇപ്പോളത് ഐ ഒ സിയായിത്തന്നെ വീണ്ടും നാമകരണപ്പെടുകയും ലോകം മുഴുവനും ഒറ്റപേരിൽ കോൺഗ്രസിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

ഐ എൻ ഒ സിയുടെ പ്രഥമ പ്രസിഡന്റായി ഡോ. സുവീന്ദർ മൽഹോത്രയെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ജോർജ് എബ്രഹാമിനേയും വൈസ് പ്രസിഡന്റായി സാക്ക് തോമസിനേയും ജോയിന്റ് സെക്രട്ടറിയായി ജയചന്ദ്രൻ രാമകൃഷ്ണനേയും ട്രഷററായി ജോസ് ചാരുമൂടിനേയും തെരഞ്ഞെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP