Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വർഷങ്ങളായി വൈദ്യുതിയെത്താത്ത കൂരയിൽ വെളിച്ചമെത്തിച്ച് വെൽഫെയർ പാർട്ടി; കുട്ടികളുടെ ഓൺലൈൻ പഠനത്തിന് വഴിയൊരുങ്ങി

വർഷങ്ങളായി വൈദ്യുതിയെത്താത്ത കൂരയിൽ വെളിച്ചമെത്തിച്ച് വെൽഫെയർ പാർട്ടി; കുട്ടികളുടെ ഓൺലൈൻ പഠനത്തിന് വഴിയൊരുങ്ങി

സ്വന്തം ലേഖകൻ

അരീക്കോട്: വർഷങ്ങളായി വൈദ്യുതി കണക്ഷൻ ലഭിക്കാത്ത മലപ്പുറം ജില്ലയിലെ വടക്കുംമുറിയിൽ നിർധന കുടുംബത്തിന്റെ ദുരിതജീവിതം കണ്ടറിഞ്ഞ് പെട്ടെന്ന് വൈദ്യുതിയെത്തിച്ച് വെൽഫെയർ പാർട്ടിയുടെ മാതൃക. വൈദ്യുതി കണക്ഷൻ ലഭിക്കാതെയും, ഓൺലൈൻ പഠനത്തിന് വീട്ടിൽ സൗകര്യമില്ലാതെയും പ്രയാസപ്പെടുന്ന, മൂന്ന് വിദ്യാർത്ഥികളടങ്ങുന്ന ഈ കുടുംബം ദുരിതത്തിലായിരുന്നു. വെൽഫെയർ പാർട്ടി ഊർങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റിയാണ് ഇവരുടെ പ്ലാസ്റ്റിക് ഷെഡിലേക്ക് വൈദ്യുതിയെത്തിച്ചത്. വൈദ്യുതി ബോർഡിന്റെ സഹകരണത്തോടെ കടലാസുകൾ ശരിയാക്കിയതും വയറിങ് ഉൾപ്പടെയുള്ള ജോലികൾ പൂർത്തീകരിച്ചതും വെൽഫെയർ പാർട്ടി വടക്കുംമുറി യൂനിറ്റ് പ്രവർത്തകരാണ്. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് സ്വിച്ച് ഓൺ കർമം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജിയുപിഎസ് തോട്ടുമുക്കം മുൻ ഹെഡ്‌മാസ്റ്റർ കെ.കെ മുഹമ്മദ് ജി.ആർ മീഡിയാ എഡിറ്റർ സാലിം ജീറോഡ്, കെ.ടി മുഹമ്മദ് (ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ്), ഷാഫി ഉഴുന്നൻ (മുസ്ലിം ലീ്ഗ്), ഷാഹുൽ ഹമീദ് (കെ.എസ്.റ്റി.എം), വെൽഫെയർപാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. അലിമാൻ മാസ്റ്റർ, ടീം വെൽഫെയർ ക്യാപ്റ്റൻ പി.ടി അൻസാർ എന്നിവർ സംസാരിച്ചു. ഏറനാട് മണ്ഡലം പ്രസിഡന്റ് സലീം അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ പത്തു വർഷമായി വീടെന്ന സ്വപ്നം യാഥാർഥ്യമാവാതെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരയിലാണ് ഊർങ്ങാട്ടീരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ഈ കുടുംബം താമസിക്കുന്നത്. വെൽഫെയർ പാർട്ടി പ്രവർത്തകർ ഓൺലൈൻ പഠനത്തിന് ടിവിയും സമ്മാനിച്ചതോടെ, മെഴുകുതിരി വെട്ടത്തിരുന്ന് പഠിച്ചിരുന്ന അനന്യയും, അനന്ദയും, ആതിരയും ഇപ്പോൾ അതിയായ സന്തോഷത്തിലാണ്. ഇനി ചോർന്നൊലിക്കാത്ത ഒരു വീട് വേണം ഇവർക്ക്. ആ സ്വപ്നം യാഥാർഥ്യമാക്കാൻ അധികൃതരോ സുമനസ്സുകളോ കനിയുമെന്ന പ്രതീക്ഷയിലാണിവർ. സ്വന്തമായി 4 സെന്റ് സ്ഥലം ഇവർക്കുണ്ടെങ്കിലും വീടുവെക്കാനുള്ള സഹായം അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെയായി ഉണ്ടായിട്ടില്ലെന്നാണ് കൂലിപ്പണിക്കാരനായ രതീഷ് പരിഭവം പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP