Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഭാര്യയുടെ സ്വർണം വിറ്റാണ് കേസുനടത്തുന്നത്; സ്വന്തമായി ഒന്നുമില്ല..ഒരുചെറിയ കാർ മാത്രം; ലണ്ടൻ കോടതിയിൽ അനിൽ അംബാനി നൽകിയ മൊഴി ഇങ്ങനെയാണ്; ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാൽ അനുബന്ധ കരാർ നൽകിയത്': റിലയൻസ് കമ്പനിയുമായി ബന്ധപ്പെട്ട പഴയ വിവാദത്തിന് വീണ്ടും തീപിടിപ്പിച്ച് പ്രശാന്ത് ഭൂഷന്റെ പരിഹാസ ട്വീറ്റ്

'ഭാര്യയുടെ സ്വർണം വിറ്റാണ് കേസുനടത്തുന്നത്; സ്വന്തമായി ഒന്നുമില്ല..ഒരുചെറിയ കാർ മാത്രം; ലണ്ടൻ കോടതിയിൽ അനിൽ അംബാനി നൽകിയ മൊഴി ഇങ്ങനെയാണ്; ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാൽ അനുബന്ധ കരാർ നൽകിയത്': റിലയൻസ് കമ്പനിയുമായി ബന്ധപ്പെട്ട പഴയ വിവാദത്തിന് വീണ്ടും തീപിടിപ്പിച്ച് പ്രശാന്ത് ഭൂഷന്റെ പരിഹാസ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: റഫാലിന്റെ അനുബന്ധകരാർ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് നൽകിയത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. പഴയ കരാർ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്‌തെന്് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ കഴിഞ്ഞ വർഷം ആരോപിക്കുകയും ചെയ്തു.

ഏറ്റവും ഒടുവിൽ തന്റെ പക്കൽ സ്വത്തൊന്നും ഇല്ലെന്നും പാപ്പരായെന്നും ഭാര്യയുടെ ചെലവിലാണ് കഴിയുന്നതെന്നും അനിൽ അംബാനി ലണ്ടൻ കോടതിയിൽ അറിയിച്ചിരിക്കുകയാണ്. അനിൽ അംബാനിയുടെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ട് മോദി സർക്കാരിനെ വിമർശിച്ച് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി.

'ഭാര്യയുടെ സ്വർണം വിറ്റാണ് കേസുനടത്തുന്നത്; സ്വന്തമായി ഒന്നുമില്ല..ഒരുചെറിയ കാർ മാത്രം; ലണ്ടൻ കോടതിയിൽ അനിൽ അംബാനി നൽകിയ മൊഴി ഇങ്ങനെയാണ്; ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാൽ അനുബന്ധ കരാർ നൽകിയത്':- പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

റഫാൽ അനുബന്ധ കരാർ അനിൽ അംബാനിക്കു നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വ്യവസായിക്കു വേണ്ടി സർക്കാർ റഫാൽ കരാറിൽ മാറ്റം വരുത്തിയെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ കുറ്റപ്പെടുത്തുകയും ചെയ്തു.

ഒരു വിമാനം പോലും നിർമ്മിച്ചു നൽകാൻ പരിചയമില്ലാത്ത വ്യവസായിയെ റഫാൽ ഇടപാടിൽ മോദി പങ്കാളിയാക്കി. 35,000 കോടിയുടെ കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി ലാഭമുണ്ടാക്കി എന്നായിരുന്നു രാഹുലിന്റെ ആരോപണം.

എന്നാൽ റഫാൽ ജെറ്റ് കരാർ ലഭിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അനിലിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ കരാർ പ്രഖ്യാപിക്കുന്നതിനു മുമ്പ് റിലയൻസ് ഡിഫൻസ് ഉടമയായ അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.

അനിൽ അംബാനിയുടെ ഫ്രാൻസ് ആസ്ഥാനമായുള്ള 'റിലയൻസ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാൻസ്' എന്ന കമ്പനിക്ക് നികുതി ഇളവ് നൽകിയെന്ന്ഒരുഫ്രഞ്ച് പത്രവും റിപ്പോർട്ട് ചെയ്തു. 2007 മുതൽ 2012 വരെയുള്ള കാലയളവിൽ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യൺ ഡോളറാണ് നികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത്. എന്നാൽ 7 മില്യൺ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു.

ഈ കേസിൽ അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാന്ദുമായി ചർച്ച നടത്തി 36 പോർ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്രാൻസ് റിലയൻസിന് 143.7 മില്യൺ യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വന്ന എൻഡിഎ സർക്കാർ ഏപ്രിൽ 2015-ന് ഫ്രാൻസിൽ നിന്ന് സർക്കാരുകൾ തമ്മിൽ 8.7 ബില്യൺ ഡോളർ ചെലവിൽ 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങൾ നിർമ്മിക്കാനുള്ള യുപിഎ സർക്കാർ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്.

എന്നാൽ ഇതിനെ ശക്തമായി എതിർത്ത കോൺഗ്രസ്, അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയർത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോൾ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോൺഗ്രസിന്റെ ആരോപണം. പഴയ കരാർ പ്രകാരം വിമാനനിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറിൽ ഇതില്ലെന്നും കോൺഗ്രസ് ആരോപിച്ചു. പിന്നീട് റഫാലിന്റെ അനുബന്ധകരാർ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് നൽകിയത് ഏറെ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP