Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജിദ്ദയിലെ പച്ചക്കറി കച്ചവടക്കാരനായ മലപ്പുറത്തുകാരൻ മക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു; വേങ്ങര സ്വദേശി അലിഹസ്സന്റെ അന്ത്യം പുലർച്ചെ മക്ക ഈസ്റ്റ് അറഫ ആശുപത്രിയിൽ വെച്ച്

ജിദ്ദയിലെ പച്ചക്കറി കച്ചവടക്കാരനായ മലപ്പുറത്തുകാരൻ മക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു; വേങ്ങര സ്വദേശി അലിഹസ്സന്റെ അന്ത്യം പുലർച്ചെ മക്ക ഈസ്റ്റ് അറഫ ആശുപത്രിയിൽ വെച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: ജിദ്ദയിലെ പച്ചക്കറി കച്ചവടക്കാരനായ മലപ്പുറം വേങ്ങര സ്വദേശി മക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു. ജിദ്ദ കേന്ദ്രമാക്കി പച്ചക്കറി കച്ചവടം നടത്തിയിരുന്ന വേങ്ങര കണ്ണമംഗലം വാളകുട സ്വദേശി മേക്കറുമ്പിൽ അലിഹസ്സൻ പുലർച്ചെ മക്ക ഈസ്റ്റ് അറഫ ഹോസ്പിറ്റലിൽ വച്ചാണ് മരണപ്പെട്ടു.

കോവിഡ് ബാധിതനായി കുങ്ഫുദയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആഴ്ചകൾക്ക് മുമ്പ് വിദഗ്ദ്ധ ചികിത്സക്കായി മക്കയിലെ അൽനൂർ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുറച്ച് നാളായി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് കൃത്രിമ ശ്വാസം നൽകി വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് മക്കയിലെ കോവിഡ് ഹോസ്പിറ്റലായ ഈസ്റ്റ് അറഫ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

ഇന്ന് പുലർച്ചയോടെ ഈസ്റ്റ് അറഫ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണാനന്തര കർമ്മങ്ങൾ പൂർത്തിയാക്കി മൃദദേഹം മക്കയിൽ ഖബറടക്കും. സാമൂഹിക സേവന മേഖലയിലെ സ്വകാര്യ സാന്നിധ്യമായിരുന്നു മരണപെട്ട അലി ഹസൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP