Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിശ്വപ്രസിദ്ധ ഗായകൻ എസ്‌പി.ബാലസുബ്രമണൃത്തിന്റെ നിര്യാണത്തിൽ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ആഗാധമായ ദുഃഖം രേഖപ്പെടുത്തി.

വിശ്വപ്രസിദ്ധ ഗായകൻ എസ്‌പി.ബാലസുബ്രമണൃത്തിന്റെ നിര്യാണത്തിൽ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ആഗാധമായ ദുഃഖം രേഖപ്പെടുത്തി.

സ്വന്തം ലേഖകൻ

വിശ്വപ്രസിദ്ധ ഗായകൻ എസ്‌പി.ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തിൽ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ആഗാധമായ ദുഃഖം രേഖപ്പെടുത്തി. വിശ്വസിക്കാനാവാത്ത വാർത്ത വളരെ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം ഒരു മഹാ പ്രതിഭ എന്നതിലുപരി മഹാനായ മനുഷ്യൻ ആയിരുന്നെന്നും ഭാരവാഹികൾ പറഞ്ഞു.

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്റെ രണ്ടായിരത്തി പതിനെട്ടിലെ ഇന്ത്യൻ ഐക്കൺ 2018 അഭിമാനപൂർവ്വം എസ്‌പിക്ക് നൽകാനായത് കലാ സാംസ്‌കാരിക പ്രവർത്തനരംഗത്തെ അഭിമാന നേട്ടമായി കരുതുന്നു. അവാർഡ് സ്വീകരിക്കാൻ ബഹ്റൈനിൽ എത്തി തിരിച്ചു പോകുമ്പോൾ ഇത് സ്‌നേഹം കൊണ്ടുള്ള അവാർഡാണെന്ന് പറഞ്ഞതും അവാർഡ് തുക വാങ്ങാൻ വൈമനസ്സൃം കാണിച്ചപ്പോൾ ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി അവസാനം അവാർഡ് തുക അദ്ദേഹത്തിന്റെ പേരിലുള്ള ചാരിറ്റി വിങ്ങിന് അയച്ചുകൊടുക്കാൻ പറഞ്ഞതും കണ്ണീരോടെയല്ലാതെ ഓർക്കാനാവില്ലെന്നും ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളായ എബ്രഹാം ജോൺ, എഫ് .എം .ഫൈസൽ, ജഗത്കൃഷ്ണകുമാർ, ജ്യോതിഷ് പണിക്കർ, മോനി ഒടിക്കണ്ടത്തിൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP