Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓപ്പൺ ഹൗസ്: സി.ബി.എസ്.ഇ. വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് കുറക്കണം: എബ്രഹാം ജോൺ

ഓപ്പൺ ഹൗസ്: സി.ബി.എസ്.ഇ. വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് കുറക്കണം: എബ്രഹാം ജോൺ

സ്വന്തം ലേഖകൻ

ഇന്ത്യൻ എംബസിയിൽ ഇന്നലത്തെ ഓപ്പൺ ഹൗസിൽ കോവിഡിന്റെ പ്രതേൃക സാഹചരൃത്തിൽ ബഹ്‌റൈനിലെ സി.ബി.എസ്.ഇ പത്താം ക്‌ളാസ്സിലേയും പന്ത്രണ്ടാം ക്‌ളാസ്സിലേയും വിദൃാർത്ഥികളുടെ പരീക്ഷാഫീസ് കുറക്കാൻ ഇടപെടണമെന്ന് യു.പി.പി ചെയർമാനും ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമായ എബ്രഹാം ജോൺ ഇന്തൃൻ സ്ഥാനപതി പീയൂഷ് ശ്രീവാസ്തവയോട് അഭ്യർത്ഥിച്ചു.

പരീക്ഷാ ഫീസും രജിസ്‌ട്രേഷൻ ഫീസും കുറക്കുന്ന കാരൃം സി.ബി.എസ്.ഇയുമായും കേന്ദ്രസർക്കാറുമായും ബന്ധപ്പെട്ട് പരിഹാരം തേടാമെന്നും ബഹ്‌റൈനിലെ സ്‌കൂളുകമായും ഈ വിഷയം സംസാരിക്കാമെന്നും അംബാസഡർ ഉറപ്പു നൽകി. നാട്ടിലുള്ള കട്ടികൾക്ക് ആയിരത്തി അഞ്ഞൂറ് രൂപയാണ് പത്താം ക്‌ളാസ്സിലേക്കും പന്ത്രണ്ടാം ക്‌ളാസ്സിലേക്കും സി ബി എസ് ഇ ഒരു വിദൃാർത്ഥിയിൽ നിന്നും ഫീസായി ഈടാക്കുന്നത്.

ബഹ്‌റൈനിലുള്ള കുട്ടികൾക്ക് ഇന്റർ നാഷണൽ സ്റ്റുഡന്റസ് എന്ന രീതിയിൽ ഈ തുക പത്തിരട്ടിയാണ് അടക്കേണ്ടി വരുന്നത്. (ഏകദേശം അറുപത് ദിനാറോളം). ബഹ്റൈനിലുള്ള സി ബി എസ് ഇ സ്‌കൂളുകളുടെ സംഘടനയായ സി ബി എസ് ഇ ക്ലസ്റ്റർ ഏകദേശം അറുപത്തഞ്ച് ദിനാറോളമാണ് ഇതിന് നിലവിൽ ഈടാക്കുന്നത്.

ആളുകൾ മുഴുവൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇന്നത്തെ പ്രതേൃക സാഹചരൃത്തിൽ ഇത് രക്ഷിതാക്കൾക്ക് ഏറെ സഹായകമാകുമെന്നും എബ്രഹാം ജോൺ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP