Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'മാണി സാറിനോട് സിപിഎം മാപ്പുപറയുക'; എ വിജയരാഘവന്റെ വെളിപ്പെടുത്തൽ ആയുധമാക്കി സിപിഎമ്മിനെതിരെ ക്യാമ്പയിനുമായി കോൺഗ്രസ്; മാണി സാറിനെ പ്രൊഫയിൽ പികച്ചറിൽ എത്തിച്ച് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും; ക്യാമ്പയിന് തുടക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : കെ.എം മാണി നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ടാണ് കേരളത്തിൽ ഉടനീളം സമരം നടത്തിയതെന്ന എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സിപിഎം മാപ്പുപറയണമെന്ന ക്യാംപെയ്നുമായി കോൺഗ്രസ്. സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കൾ ക്യാംപെയ്ൻ ആരംഭിച്ചു.

'മാണി സാറിനോട് സിപിഎം മാപ്പുപറയുക' എന്ന ഓൺലൈൻ ക്യാംപെയ്നാണ് ആരംഭിച്ചത്. ക്യാംപെയ്ന്റെ ഭാഗമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ഫേസ്‌ബുക് പ്രൊഫൈൽ ഫ്രെയിമിൽ ഈ ആവശ്യം ഉന്നയിച്ചു.

കെ എം മാണിയോട് സിപിഎം മാപ്പ് പറയണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കണമെന്ന നിർദ്ദേശം ഉമ്മൻ ചാണ്ടിയാണ് ഇന്നലെ കെപിസിസി യോഗത്തിൽ മുന്നോട്ടു വെച്ചത്. നേതാക്കളെല്ലാം ഇക്കാര്യം ഉടൻ അംഗീകരിച്ചു. ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം കഴിയാവുന്നിടത്തെല്ലാം പയറ്റി തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമോ എന്നു ഗവേഷണം നടത്തുകയാണ് സിപിഎം ചെയ്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കേരളം സ്നേഹിച്ച കെ എം മാണിയെ നാട് മുഴുവൻ നടന്നു തേജോവധം ചെയ്യുമ്പോളും അദ്ദേഹം നിരപരാധിയാണെന്ന കാര്യം തങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു എന്നാണ് എ വിജയരാഘവൻ വെളിപ്പെടുത്തിയത്. ഈ സത്യം അറിഞ്ഞുകൊണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളം അക്രമങ്ങളും സമരങ്ങളും അഴിച്ചു വിട്ടത് എന്തിനായിരുന്നു എന്ന് കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ ബോധിപ്പിക്കാനുള്ള ബാധ്യത ഘഉഎന് ഉണ്ട്.

ഇനിയെങ്കിലും കെ എം മാണിയോടും, പൊതുസമൂഹത്തോടും സിപിഎം നിരുപാധികം മാപ്പ് പറയണം. ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു. കെ എം മാണി നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും, നോട്ട് എണ്ണുന്ന മെഷീൻ മാണിയുടെ വീട്ടിൽ ഉണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നു എന്നുമുള്ള വിജയരാഘവന്റെ വെളിപ്പെടുത്തൽ മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് ഉമ്മൻ ചാണ്ടിയും അഭിപ്രായപ്പെട്ടിരുന്നു.

ഇടതുമുന്നണി മാണിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മാപ്പു പറയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ബാർകോഴയുടെ ഉപജ്ഞാതാവ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരുമാണ്. ബാർകോഴക്കേസിൽ കെ എം മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുർബലനാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചനയാണെന്നുമാണ് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കിയത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP