Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വസ്തു എഴുതി നൽകാത്തതിലെ വിരോധം; അമ്മുമ്മയെ തടിക്കഷ്ണത്തിന് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് കൊച്ചുമകൾ; കൊട്ടാരക്കര സ്വദേശിയായ കൊച്ചുമകൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കൊട്ടാരക്കര: അമ്മൂമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല പനവേലി ഇരണൂർ നിഷാഭവനിൽ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകളുടെ മകളായ നിഷയെയാണ് (24) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

സരസമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനായി ഓടിയെത്തിയവരെ പ്രതി തടഞ്ഞതായും പരാതിയിലുണ്ട്.അമ്മൂമ്മയുടെ പേരിലുള്ള വസ്തു കൊച്ചുമകൾക്ക് എഴുതിനൽകാത്തതാണ് വിരോധത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.കൊട്ടാരക്കര സിഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP