Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അഞ്ജലിയെ വീട്ടുകാർ കാണുന്നത് പുഴയിൽ ഒഴുകി നടക്കുന്ന ശവമായി; രണ്ടാം വർഷ ബിരുദവിദ്യാർത്ഥിയുടെ മരണം ഉയർത്തുന്നത് അടിമുടി ദുരൂഹത; മയ്യഴി പുഴയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ മൊബൈൽ ഫോൺ അടക്കം പരിശോധിക്കാനൊരുങ്ങി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കണ്ണൂർ മയ്യഴി പുഴയിൽ കണ്ടെത്തിയ ബിരുദ വിദ്യാർത്ഥിനിയിടെ മരണത്തിൽ ദുരൂഹത ഏറുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.

ഇന്നലെ വൈകീട്ടാണ് വടകര ഏറാമല സ്വദേശി അഞ്ജലിയെ മയ്യഴി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം ബന്ധുക്കളെത്തിയാണ് അഞ്ജലിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ അഞ്ജലിയെ കാണാതായതോടെ വീട്ടുകാർ എടച്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് മയ്യഴി പുഴയിൽ മൃതദേഹം കണ്ട വിവരമറിഞ്ഞത്. ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുങ്ങിമരണം തന്നെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

മൃതദേഹം വൈകീട്ട് ആറ് മണിയോടെ വടകരയിലെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വീട്ടുകാരുടെ മൊഴി പൊലീസിന് ഇതുവരെ എടുക്കാനായിട്ടില്ല. മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലം കൂടി ലഭിച്ച ശേഷമെ അന്തിമ നിഗമനത്തിൽ എത്താനാകൂ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP