Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇമ്രാൻഖാന്റെ പ്രസംഗത്തിനിടെ യു.എൻ ജനറൽ അസംബ്ലിയിൽ നിന്നും ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി; ബഹിഷ്‌ക്കരിച്ചത് കശ്മീർ വിഷയം സഭയിൽ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെ; പാക്ക് പ്രസിഡന്റിന്റേത് വില കുറഞ്ഞ നയതന്ത്ര പ്രസ്താവന; ഇന്ത്യക്കെതിരെയുള്ള യുദ്ധസന്നാഹത്തിലും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനും ശക്തമായി തിരിച്ചടി നൽകുമെന്ന് ഇന്ത്യയുടെ താക്കീത്; പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരിലെ പ്രശ്‌നമെന്നും മറുപടി

ഇമ്രാൻഖാന്റെ പ്രസംഗത്തിനിടെ യു.എൻ ജനറൽ അസംബ്ലിയിൽ നിന്നും ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി; ബഹിഷ്‌ക്കരിച്ചത് കശ്മീർ വിഷയം സഭയിൽ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെ; പാക്ക് പ്രസിഡന്റിന്റേത് വില കുറഞ്ഞ നയതന്ത്ര പ്രസ്താവന; ഇന്ത്യക്കെതിരെയുള്ള യുദ്ധസന്നാഹത്തിലും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനും ശക്തമായി തിരിച്ചടി നൽകുമെന്ന് ഇന്ത്യയുടെ താക്കീത്; പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരിലെ പ്രശ്‌നമെന്നും മറുപടി

മറുനാടൻ ഡെസ്‌ക്‌

ജനീവ: യുഎൻ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ പ്രസംഗത്തിനിടെ യുഎൻ പൊത സഭയിൽ പ്രതിഷേധം. കശ്മീർ വിഷയം സഭയിൽ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെയാണ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇന്ത്യൻ പ്രതിനിധി മിജിറ്റോ വിനിറ്റോ സമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു.

പാക്കിസ്ഥാന് തക്കതായ മറുപടി നൽകുമെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി പ്രതികരിച്ചു. പാക്ക് പ്രസിഡന്റിന്റെ വില കുറഞ്ഞ നയതന്ത്ര പ്രസ്താവനയ്ക്കും ഇന്ത്യയ്‌ക്കെതിരെയുള്ള യുദ്ധസന്നാഹത്തിനും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം തുടങ്ങിയവയ്ക്കും ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കാനും ടി.എസ്.തിരുമൂർത്തി ട്വീറ്റ് ചെയ്തു

ചൊവ്വാഴ്ചയാണ് യുഎൻ പൊതുസഭ ചർച്ച തുടങ്ങിയത്. ഇത്തവണ ഓൺലൈൻ വഴിയാണ് രാഷ്ട്ര നേതാക്കൾ പങ്കെടുക. വെള്ളിയാഴ്ചയായിരുന്നു ഇമ്രാൻഖാന്റെ പ്രസംഗം. ലോകത്താകമാനം കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷം ഭൂരിഭാഗവും വിർച്വൽ ആയാണ് ജനറൽ അസംബ്ലി നടക്കുന്നത്. വീഡിയോയിലൂടെയാണ് ലോക നേതാക്കൾ യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇത്തവണ സംസാരിക്കുന്നത്. കോവിഡ് മഹാമാരിക്കെതിരെയുള്ള കൂട്ടായ പരിശ്രമം ഇത്തവണത്തെ യു.എൻ ജനറൽ അസംബ്ലിയിലെ പ്രധാന വിഷയമാണ്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 6.30 നാണ് പ്രസംഗം.

യു.എൻ ജനറൽ അസംബ്ലിയിലെ പ്രസംഗത്തിൽ കശ്മീർ വിഷയം ഉയർത്തിക്കാട്ടി സംസാരിച്ച ഇമ്രാൻഖാൻ കശ്മീരിൽ നടക്കുന്ന മനുഷ്യാവാകാശ ലംഘനങ്ങൾക്കെതിരെ ആഗോള സമൂഹം പ്രവർത്തിക്കണമെന്നും പറഞ്ഞിരുന്നു. നരേന്ദ്ര മോദിയെയും പേരെടുത്തു പറഞ്ഞു വിമർശിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. ഇമ്രാന്റെ പ്രസംഗത്തിന് മറുപടിയായി ന്ൽകിയപ്പോൾ ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഭാഗമാണ്. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരിൽ നിലവിലെ പ്രശ്നമെന്നും ഇന്ത്യൻ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെല്ലാം പാക്കിസ്ഥാൻ ഉപേക്ഷിക്കണം. കശ്മീരിൽ നിന്നും പാക്കിസ്ഥാൻ ഒഴിഞ്ഞുപോകണം. ഭീകരർക്ക് സഹായം നൽകുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണം. ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും യുഎന്നിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മിജിതോ വിനിദോ കുറ്റപ്പെടുത്തി.

നേരത്തെ മത-വംശീയ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുന്നതിൽ പാക്കിസ്ഥാന്റെ മോശം ചരിത്രം ചൂണ്ടികാട്ടി യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. തീവ്രവാദം വളർത്തുകയും, ഭീകരവാദത്തിന്റെ കേന്ദ്രമായി ലോകത്ത് അറിയപ്പെടുകയും ചെയ്യുന്ന രാജ്യത്തിന്റെ കൈയിൽ നിന്ന് ഇന്ത്യക്ക് പഠിക്കാൻ ഒന്നുമില്ലെന്ന് ഇന്ത്യ തുറന്നടിച്ചിരുന്നു.

ഭീകരവാദം മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യമാണെന്നും ഏറ്റവും മോശപ്പെട്ട് മനുഷ്യാവകാശ ലംഘനമാണെന്നും മറ്റുള്ളവരെ ഉപദേശിക്കും മുമ്പ് പാക്കിസ്ഥാൻ ഓർക്കണം. തീവ്രവാദത്തിന്റെ കേന്ദ്രവും നഴ്സറിയുമായ ഒരുരാജ്യത്തിൽ നിന്ന് ലോകത്തിന് എന്തുപാഠമാണ് പഠിക്കാനുള്ളത്? പാക്കിസ്ഥാനിൽ ബലൂച്ചികൾക്ക് അനുവഭിക്കേണ്ടി വരുന്ന പീഡനങ്ങളും സെന്തിൽ കുമാർ പരാമർശിച്ചു. കൂട്ടകുടിയൊഴിപ്പിക്കലുകൾ, പീഡനങ്ങൾ, നിയമവിരുദ്ധ കൊലപാതകങ്ങൾ, സൈനിക നീക്കങ്ങൾ, പീഡന ക്യാമ്പുകൾ, തടങ്കൽ പാളയങ്ങൾ, സൈനിക ക്യാമ്പുകൾ, ആളുകളുടെ അപ്രത്യക്ഷമാകൽ എന്നിങ്ങനെ ബലൂച്ചിസ്ഥാനിൽ നടക്കുന്നത് എന്തെല്ലാമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, ബലൂച്ചിസ്ഥാനിലെ പാക് അധിനിവേശ മേഖലകളിൽ പാക്കിസ്ഥാൻ കടുത്ത മതമൗലികവാദം അഴിച്ചുവിടുകയാണ് സ്വതന്ത്ര ബലൂച്ചിസ്ഥാൻ പ്രസ്ഥാനം പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ഉറ്റവരെ കാണാതായവർ സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തെ ജമാത്തെ ഇസ്ലാമിയുടെ സായുധ വിഭാഗം സെപ്റ്റംബർ 13 ന് ആക്രമിച്ചായും റിപ്പോർട്ടുണ്ട്. പാക് അധിനിവേശ കശ്മീരിൽ നിന്ന് യഥാർത്ഥ കശ്മീരികളെ പാക്കിസ്ഥാൻ തുരത്തിയെന്നും സെന്തിൽ കുമാർ സമ്മേളനത്തിൽ പറഞ്ഞു. 1947 ന് ശേഷം പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങളുടെ ശതമാനം നന്നേ കുറഞ്ഞു. മുമ്പ് 23 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ താരതമ്യേന തീരെ ചെറിയ സംഖ്യയായി. പ്രദേശത്തിന്റെ ജനസംഖ്യാഘടന മാറ്റിയെഴുതാനാണ പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും ഇന്ത്യ വിമർശിക്കുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP