Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ കോവിഡ് പ്രതിരോധം അടിമുടി പാളുന്നു; രോഗവ്യാപനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; ഇതര സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ മുപ്പതു ശതമാനം വർധന; പ്രതിദിന രോഗികൾ 10,000 വരെ ആകാമെന്നും റിപ്പോർട്ടുകൾ; ഏറ്റവും കൂടുതൽ പേർ ചികിൽസയിൽ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമത്; വരാനിരിക്കുന്നത് വെന്റിലേറ്ററുകളും കിടക്കകളും കിട്ടാനില്ലാത്ത കാലം

കേരളത്തിൽ കോവിഡ് പ്രതിരോധം അടിമുടി പാളുന്നു;  രോഗവ്യാപനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; ഇതര സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ മുപ്പതു ശതമാനം വർധന; പ്രതിദിന രോഗികൾ 10,000 വരെ ആകാമെന്നും റിപ്പോർട്ടുകൾ; ഏറ്റവും കൂടുതൽ പേർ ചികിൽസയിൽ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമത്; വരാനിരിക്കുന്നത് വെന്റിലേറ്ററുകളും കിടക്കകളും കിട്ടാനില്ലാത്ത കാലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധം അടിമുടി പാളുന്നു. കോവിഡ് രോഗവ്യാപനത്തിൽ കേരളം രാജ്യത്തിൽ ഒന്നാം സ്ഥാനത്തിലാണ് ഇപ്പോഴുള്ളത്. പ്രതിദിനരോഗികളുടെ എണ്ണത്തിൽ നാലാമതും. രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്. ഛത്തീസ്‌ഗഢും അരുണാചൽപ്രദേശുമാണ് കേരളത്തിനടുത്തുള്ളത്. ഇരുസംസ്ഥാനങ്ങളിലും ഇത് മൂന്നുശതമാനമാണ്. പ്രതിദിനകണക്കിൽ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കർണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്.

ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തിൽ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കുകയെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അരലക്ഷത്തിനുമുകളിലായിരുന്നു പരിശോധന. അതേസമയം, വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരംവരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഓണത്തിനുശേഷം രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതോടൊപ്പം സമരങ്ങളുടെ പേരിൽ ആളുകൾ ഒത്തുകൂടിയതും രോഗവർധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ദേശീയ ശരാശരിയെ മറികടന്നാണ് രോഗവ്യാപനം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ് ആശങ്കപ്പെടുത്തുന്നത്. ഇതര സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ മുപ്പതു ശതമാനം വർധനയാണ് കേരളത്തിൽ.

ഈ സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ ഇരട്ടിയോ അതിലേറെയോ പരിശോധനകൾ നടക്കുമ്പോഴാണിതെന്നു കൂടി അറിയണം. പരിശോധനകൾ അടിസ്ഥാനമാക്കി രോഗബാധ താരതമ്യപെടുത്തുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കിയാലും കേരളം ഏറെ പിന്നിലാണ്. ടിപിആർ ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഏഴാമതാണ്. കഴിഞ്ഞ നാലു ദിവസത്തെ ടിപിആർ ദേശീയ ശരാശരി 8.8 ആണെങ്കിൽ സംസ്ഥാനത്ത് 10.8 ആയി ഉയർന്നിരിക്കുന്നു.
പരിശോധനകൾ കൂടുതലുള്ള പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേരളത്തേക്കാൾ മികച്ച നിലയിലാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ പേർ ചികിൽസയിൽ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമതാണ്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളെ ഏറെ സമ്മർദത്തിലാക്കി 45,919 പേരാണ് ചികിൽസയിൽ.

വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേ സമയം ചികിൽസയിലുള്ളവരുടെ എണ്ണം 75,000 വരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കിടക്കകളുടെ ക്ഷാമം പരിഹരിക്കാൻ ലക്ഷണങ്ങളില്ലാത്ത പരമാവധി പേർക്ക് വീടുകളിൽ ചികിൽസ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ആൾക്കൂട്ടം ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായിരുന്നിട്ടും സമരത്തിന്റെപേരിൽ ആളുകൾ ഒത്തുകൂടുന്നത് ശരിയല്ല. അങ്ങനെവന്നാൽ രോഗികളുടെ എണ്ണം ഇനിയുമുയരുമെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെടുന്നത്.

കേരളം കോവിഡ് വ്യാപന നിരക്ക്:

രോഗവ്യാപനനിരക്ക് (സെപ്റ്റംബർ 17മുതൽ 24വരെ ) 3.4 ശതമാനം

പരിശോധന (പത്തുലക്ഷത്തിൽ) 74,031.6

മരണനിരക്ക് 0.4 ശതമാനം

രോഗമുക്തിനിരക്ക് 69.8 ശതമാനം

ടെസ്റ്റ് പോസിറ്റിവിറ്റി (പത്തുലക്ഷത്തിൽ) 4397.4

ചികിത്സയിലുള്ളവർ 45,993 (സെപ്റ്റംബർ 25 വരെ)

തമിഴ്‌നാട്

രോഗവ്യാപനനിരക്ക് (സെപ്റ്റംബർ 17മുതൽ 24) ഒരുശതമാനം

പരിശോധന (പത്തുലക്ഷത്തിൽ) 90,040.9

മരണനിരക്ക് 1.6 ശതമാനം

രോഗമുക്തിനിരക്ക് 90.2 ശതമാനം

ടെസ്റ്റ് പോസിറ്റിവിറ്റി (പത്തുലക്ഷത്തിൽ) 7446.9

ചികിത്സയിലുള്ളവർ 46,405

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP