Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം ജില്ലാ സഹകരണബാങ്കിന് പുതിയ ഭരണസമിതി; തിരഞ്ഞെടുപ്പിൽ നിന്നും സിപിഎം വിട്ടുനിന്നതോടെ യുഡിഎഫ് പാനൽ വിജയിച്ചത് എതിരില്ലാതെ

മലപ്പുറം ജില്ലാ സഹകരണബാങ്കിന് പുതിയ ഭരണസമിതി; തിരഞ്ഞെടുപ്പിൽ നിന്നും സിപിഎം വിട്ടുനിന്നതോടെ യുഡിഎഫ് പാനൽ വിജയിച്ചത് എതിരില്ലാതെ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കേരള ബാങ്കിൽ ലയിക്കാതെ വിട്ടുനിന്ന മലപ്പുറം ജില്ലാ സഹകരണബാങ്കിന് പുതിയ ഭരണസമിതി നിലവിൽ വന്നു. വോട്ടെടുപ്പില്ലാതെ നടന്ന തിരഞ്ഞെടുപ്പ് ഏകപക്ഷീയമായി യു.ഡി.എഫ്. നേടി. ഇതോടെ അവസാനിച്ചത് മൂന്നരവർഷത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണമാണ്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ 18 പേർ മാത്രമായിരുന്നു മത്സരിക്കാൻ.

തിരഞ്ഞെടുപ്പിൽനിന്ന് സഹകാരികൾ വിട്ടുനിൽക്കണമെന്ന് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചതോടെ ജില്ലാ സഹകരണബാങ്ക് കാലഹരണപ്പെട്ടെന്നും മുസ്‌ലിംലീഗിന്റെ സങ്കുചിത രാഷ്ട്രീയതാത്പര്യം സംരക്ഷിക്കാനാണ് കേരള ബാങ്കിന്റെ ഭാഗമാകാതെ വിട്ടുനിൽക്കുന്നതുമെന്നുമാണ് സിപിഎമ്മിന്റെ അഭിപ്രായം. വൈകീട്ടോടെ അഡ്‌മിനിസ്‌ട്രേറ്റർ ചുമതല ഭരണസമിതിക്ക് കൈമാറി. ഇനി ഒക്ടോബർ ഒന്നിന്‌ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP