Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളിയായ നഴ്സിനെ ഡോക്ടർ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത് വിവാഹ വാ​ഗ്ദാനം നൽകി; കേരളത്തിലെ വനിതാ കമ്മീഷനെ യുവതി സമീപിച്ചത് കർണാടകയിൽ നീതി ലഭിക്കാതെ വന്നതോടെ; ഒരു സഹായവും ലഭിക്കാതെ വന്നതോടെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കോട്ടയം സ്വദേശിനി

മലയാളിയായ നഴ്സിനെ ഡോക്ടർ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത് വിവാഹ വാ​ഗ്ദാനം നൽകി; കേരളത്തിലെ വനിതാ കമ്മീഷനെ യുവതി സമീപിച്ചത് കർണാടകയിൽ നീതി ലഭിക്കാതെ വന്നതോടെ; ഒരു സഹായവും ലഭിക്കാതെ വന്നതോടെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കോട്ടയം സ്വദേശിനി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പലതവണ ഡോക്ടറുടെ ലൈം​ഗിക പീഡനത്തിനിരയായ വിവരം അറിയിച്ചിട്ടും കേരളത്തിലെ വനിതാ കമ്മീഷൻ ഇടപെടുന്നില്ലെന്ന പരാതിയുമായി നഴ്സായ യുവതി. കർണാടകയിൽ നഴ്സ് ഇന്റേണായ കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതി സേവനം അനുഷ്ടിക്കുന്ന ആശുപത്രിയിലെ ഡോക്ടറാണ് യുവതിയെ വിവാ​ഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചത്. ആശുപത്രി അധികൃതർക്കും ലോക്കൽ പൊലീസിനും പരാതി നൽകിയിട്ടും ഫലം കാണാതെ വന്നതോടെയാണ് യുവതി ഫോൺ വഴി കേരളത്തിലെ വനിതാ കമ്മീഷൻ അധ്യക്ഷയെ ബന്ധപ്പെട്ടത്.

വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈനെ നേരിട്ട് വിളിച്ച് മൂന്നു തവണ പ്രശ്നങ്ങൾ ബോധിപ്പിച്ചു. പുറമേ വാട്‌സാപ്പിൽ കാര്യങ്ങൾ എഴുതി നൽകി. എന്നാൽ ഒരു വഴി പോലും നിർദ്ദേശിക്കാൻ തയ്യാറായില്ലെന്ന് പെൺകുട്ടി പറയുന്നു. അതോടെയാണ് കഴിഞ്ഞദിവസം കേരളത്തിലെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കർണാടക മനുഷ്യാവകാശ കമ്മിഷനോട് സംസ്ഥാന കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹവാഗ്ദാനം നൽകിയാണ് ഡോക്ടർ പെൺകുട്ടിയെ നിരന്തരം ശാരീരികപീഡനത്തിന് ഇരയാക്കിയത്. ആന്ധ്ര നെല്ലൂർ സ്വദേശിയായ അവിവാഹിതനായ ഡോക്ടറുടെ ശാരീരിക-മാനസിക പീഡനത്തെക്കുറിച്ച് ആശുപത്രി അധികൃതർ, കർണാടക പൊലീസ് അധികാരികൾ എന്നിവരെ സമീപിച്ചിട്ടും നീതി കിട്ടാതെവന്നതോടെയാണ് പെൺകുട്ടി കേരള വനിതാ കമ്മിഷനെ സമീപിച്ചത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി മാനസികമായി അടുപ്പമുണ്ടാക്കിയശേഷമാണ് ഒരു വർഷം മുമ്പ് പലതവണ ശാരീരികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നു. സെപ്റ്റംബർ മൂന്നിന് ആശുപത്രിയിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയിൽ പരാതി നൽകി. നടപടിയുണ്ടാകാഞ്ഞതോടെ ബെംഗളൂരു സിദ്ദാപ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നു.

എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. പിറ്റേന്ന് ജില്ലാ പൊലീസ് കമ്മിഷണർ ഹരീഷ് പാണ്ഡെയെ നേരിട്ട് കണ്ട ശേഷമാണ് പരാതി സ്വീകരിച്ചത്. എന്നാൽ തുടരന്വേഷണത്തിൽ പല തെളിവുകളും നശിപ്പിക്കാൻ പ്രതിയും പൊലീസുകാരും ശ്രമിക്കുന്നതായി തോന്നി. ആ സമയത്താണ് കേരളത്തിലെ വനിതാ കമ്മിഷനെ സമീപിക്കാൻ അടുത്ത സുഹൃത്തുക്കൾ നിർദ്ദേശിച്ചത്. എന്നാൽ, താൻ എല്ലാ വിവരങ്ങളും പറഞ്ഞിട്ടും എന്ത് ചെയ്യണമെന്ന് നിർദ്ദേശം തരാൻ പോലും വനിതാ കമ്മീഷൻ അധ്യക്ഷ തയ്യാറായില്ലെന്ന് യുവതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP