Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പബ്ജി ആരാധകരുടെ ഹീറോയായി അംബാനി മാറുമോ; ഇന്ത്യയിലേക്ക് തിരിച്ചെത്താൻ റിലയൻസ് ജിയോയുമായി പബ്ജി കോർപ്പറേഷൻ ചർച്ചനടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ

പബ്ജി ആരാധകരുടെ ഹീറോയായി അംബാനി മാറുമോ; ഇന്ത്യയിലേക്ക് തിരിച്ചെത്താൻ റിലയൻസ് ജിയോയുമായി പബ്ജി കോർപ്പറേഷൻ ചർച്ചനടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ചൈനീസ് ബന്ധത്തിന്റെ പേരിൽ ഇന്ത്യയിൽ നിരോധിച്ച പബ്ജി മൊബൈൽ ഗെയിം തിരികെ എത്തിക്കാനുള്ള ശ്രമത്തിൽ ഗെയിമിന്റെ യഥാർത്ഥ ഉടമകളും സ്രഷ്ടാക്കളുമായ പബ്ജി കോർപറേഷൻ. വ്യവസായ പങ്കാളിയായ ചൈനീസ് കമ്പനി ടെൻസെന്റ് ഗെയിംസിനെ ഒഴിവാക്കി നേരിട്ട് ഇന്ത്യയിലേക്ക് പബ്ജി എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിനായി പ്രാദേശിക വ്യവസായ പങ്കാളികളെ തേടുകയാണ് പബ്ജി കോർപറേഷൻ. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ റിലയൻസ് ജിയോയുമായി പബ്ജി കോർപ്പറേഷൻ ചർച്ചനടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലാഭം വീതിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു. ഇത് യാഥാർത്ഥ്യായാൽ ഗെയിമിങ് വിപണിയിലേക്കുള്ള ജിയോയുടെ രംഗപ്രവേശത്തിന് ഇത് വഴിയൊരുക്കും. അതേസമയം, ആദ്യഘട്ട ചർച്ചകളായതിനാൽ ഈ ഇടപാട് യാഥാർത്ഥ്യമാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല.

ചൈനീസ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന്, ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ, 69എ സെക്ഷൻ പ്രകാരം, കേന്ദ്ര സർക്കാർ നിരോധിച്ചതോടെ ജനകോടികളുടെ പ്രിയ സ്മാർട് ഫോൺ ഗെയിം പബ്ജി ആപ് സ്റ്റോറുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ഗെയിമിന്റെ ഉടമയായ കൊറിയൻ കമ്പനി പബ്ജി കോർപറേഷൻ ഇതേ തുടർന്ന്, ചൈനീസ് കമ്പനിയായ ടെൻസെന്റുമായുള്ള ബന്ധം വിച്ഛേദിച്ച് ഇന്ത്യയിൽ തനിച്ചു പ്രവർത്തനം തുടരാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും അതും പരാജയപ്പെട്ടു. ഇന്ത്യയിലെ വിതരണാവകാശമായിരുന്നു ടെൻസന്റിനു നൽകിയിരുന്നത്. ഗെയിം തങ്ങളുടെ ഫോണിലുണ്ടെങ്കിലും അതിന് ഒരു തരത്തിലും നെറ്റ്‌വർക്കുമായി കണക്ടു ചെയ്യാൻ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ അനുവദിക്കാത്തതിനാൽ പബ്ജി കളിക്കാർ പെട്ടുപോയി. ഈ ഘട്ടത്തിൽ പബ്ജി കോർപറേഷൻ പ്രാദേശിക കമ്പനികളെ തങ്ങൾക്കൊപ്പം ചേർക്കുന്ന കാര്യമാണ് പരിഗണിക്കുന്നതെന്നു പറയുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനും, റിലയൻസ് ഇൻഡ്‌സ്ട്രീസിന്റെ ഉടമയുമായ മുകേഷ് അംബാനിയുമായി കമ്പനി ഇപ്പോൾ ഇക്കാര്യം ചർച്ചചെയ്തു വരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇരുകമ്പനികളും എങ്ങനെയാണ് വരുമാനം പങ്കുവയ്‌ക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ചർച്ച വരെ നടത്തിയിരിക്കുന്നു. ഇതിപ്പോൾ 50:50 അനുപാത്തിൽ പങ്കുവയ്ക്കുന്ന കാര്യമാണ് ചർച്ചചെയ്തു വരുന്നതത്രെ. എന്നാൽ, ചർച്ചകൾ അതിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നും നിരവധി കടമ്പകൾ കടന്നാൽ മാത്രമായിരിക്കും ഫലവത്താകുക എന്നും പറയുന്നു. എന്നാൽ, ഈ ചർച്ച വിജയിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് അവലോകകർ കരുതുന്നത്. കാരണം സംഗീതം, സിനിമ, ടെലിവിഷൻ ഷോ ഇവ കൂട്ടിവച്ചാൽ വരുന്നതിനേക്കാൾ വലിയൊരു മേഖലയായി ഗെയിമിങ് വിഭാഗം തീരുമെന്നാണ് അടുത്തിടെ അംബാനി വിലയിരുത്തിയത്. പബ്ജി എന്ന വിജയിച്ച ഗെയിമിന്റെ പങ്കാളിത്തത്തോടെ അംബാനി ഐശ്വര്യമായി ഗെയിമിങ് മേഖലയിലേക്ക് കാലുകുത്തുമെന്ന് തന്നെയാണ് നിരീക്ഷകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP