Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാഡത്തിന്റെ ഫ്രണ്ട് റിക്വസ്റ്റ് വരുന്നതോടെ സന്തോഷമാകും; കാണാനാ​ഗ്രഹിക്കുന്നതെല്ലാം കാണിക്കുന്നതോടെ എല്ലാം മറന്ന് സ്വയം വലയിലേക്ക് വീഴും; കേരളത്തിൽ പെൺകെണിയിൽ അകപ്പെട്ടവർക്ക് നഷ്ടമായത് 20 ലക്ഷം രൂപ വരെ

മാഡത്തിന്റെ ഫ്രണ്ട് റിക്വസ്റ്റ് വരുന്നതോടെ സന്തോഷമാകും; കാണാനാ​ഗ്രഹിക്കുന്നതെല്ലാം കാണിക്കുന്നതോടെ എല്ലാം മറന്ന് സ്വയം വലയിലേക്ക് വീഴും; കേരളത്തിൽ പെൺകെണിയിൽ അകപ്പെട്ടവർക്ക് നഷ്ടമായത് 20 ലക്ഷം രൂപ വരെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്തെ പൊലീസുകാരും ഡോക്ടർമാരും വൻകിട ബിസിനസുകാരും ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ ഹണിട്രാപ്പ് സംഘങ്ങൾ സജീവം. ഉന്നത ഉദ്യോ​ഗസ്ഥരായ യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈലിലൂടെയാണ് സംഘം ഇരകൾക്കായി ചൂണ്ടയിടുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇത്തരം സംഘങ്ങൾ കരുക്കൾ നീക്കുന്നത്. ‘പെൺകെണി’യിൽ പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ സംസ്ഥാനത്തുണ്ട് എന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്. ഫേസ്‌ബുക്കിൽ ‘പെൺകെണി’ വ്യാപകമാകുന്നുവെന്ന് സൈബർ പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഫേസ്‌ബുക്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളടക്കം ദുരുപയോഗിച്ച് അക്കൗണ്ടുകളുണ്ടാക്കി പണം തട്ടാൻ വ്യാപക ശ്രമം നടക്കുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒട്ടേറെ പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടാൻ ശ്രമം നടന്നതായി സൈബർ പൊലീസ് കണ്ടെത്തി. സമൂഹത്തിൽ മാന്യരും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുമായ വ്യക്തികളുടെ അക്കൗണ്ടുകൾ ഉണ്ടാക്കി അവരുടെ ഫ്രണ്ട്സ് പട്ടികയിൽ പെട്ടവരോട് അത്യാവശ്യമായി പണം അയച്ചുതരാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ അക്കൗണ്ടുകളാണുണ്ടാക്കുക.

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട ശേഷം വിഡിയോ ചാറ്റ് നടത്തി ഇരയെ വീഴ്‌ത്തും. തുടർന്നു ചാറ്റ് ചെയ്ത സ്ത്രീ അപ്രത്യക്ഷയാകും. പുരുഷന്മാരാണ് പിന്നീടു വിലപേശുക. ചാറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വൻ തുക ആവശ്യപ്പെടും. മാനക്കേടോർത്ത് ആരും പരാതി നൽകാറില്ലെന്നും പൊലീസ് പറയുന്നു. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചു നേരത്തേ സൈബർ സെല്ലിൽ നേരിട്ടു പരാതി നൽകാമായിരുന്നു. ഇപ്പോൾ അതതു പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്. സ്റ്റേഷനിൽ കേസെടുത്ത ശേഷം സൈബർ പൊലീസിനു കൈമാറും. ഈ നടപടികൾ പൂർത്തിയാകാൻ ഒരു ആഴ്ചയിലധികമെടുക്കും.

രാജസ്ഥാൻ, ബിഹാർ, അസം, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് അക്കൗണ്ടുകൾ നിർമ്മിച്ചതെന്ന് സൈബർ പൊലീസും സൈബർ ഡോമും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഝാർഖണ്ഡിലെ ജംതാരയിൽ ഇത്തരം തട്ടിപ്പുകാർ ഒട്ടേറെയാണ്. പ്രായപൂർത്തിയാകാത്തവർ പോലും ഇക്കൂട്ടത്തിലുണ്ടെന്നു സൂചന ലഭിച്ചു. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞാലും പണം തിരിച്ചുകിട്ടാൻ വഴിയില്ലെന്നു പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP