Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

‘അതാ സ്കർട് ധരിച്ച് ഒരു വ്യഭിചാരിണി നടക്കുന്നു’ എന്ന് ആക്രോശിച്ച് പാഞ്ഞടുത്തത് മൂന്ന് പുരുഷന്മാർ; രണ്ടു പേർ ചേർന്ന് 22കാരിയെ പിടിച്ചു നിർത്തിയപ്പോൾ മൂന്നാമൻ ഇടിച്ചത് മുഖമടച്ചും; എലിസബത്തിനെതിരെ നടന്ന സദാചാര ​ഗുണ്ടായിത്തിനെതിരെ പ്രതിഷേധവുമായി സൈബർ ലോകം

‘അതാ സ്കർട് ധരിച്ച് ഒരു വ്യഭിചാരിണി നടക്കുന്നു’ എന്ന് ആക്രോശിച്ച് പാഞ്ഞടുത്തത് മൂന്ന് പുരുഷന്മാർ; രണ്ടു പേർ ചേർന്ന് 22കാരിയെ പിടിച്ചു നിർത്തിയപ്പോൾ മൂന്നാമൻ ഇടിച്ചത് മുഖമടച്ചും; എലിസബത്തിനെതിരെ നടന്ന സദാചാര ​ഗുണ്ടായിത്തിനെതിരെ പ്രതിഷേധവുമായി സൈബർ ലോകം

മറുനാടൻ ഡെസ്‌ക്‌

ഫ്രാൻസിൽ യുവതിക്ക് നേരെ പട്ടാപ്പകൽ സാ​ദാചാര ​ഗുണ്ടായിസം. രാജ്യത്തിന്റെ കിഴക്കൻ നഗരമായ സ്ട്രാസ്ബർഗിലാണ് ആക്രമണം ഉണ്ടായത്. എലിസബത്ത് എന്ന യുവതിയാണ് ധരിച്ചിരുന്ന വസ്ത്രത്തിന് ഇറക്കം കുറഞ്ഞു എന്ന പേരിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. പഠനത്തിനു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. 22 വയസ്സുകാരി പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് മൂന്നു പുരുഷന്മാർ ചേർന്ന് തന്നെ ആക്രമിച്ചതെന്ന് യുവതി വെളിപ്പെടുത്തി. ആക്രമണത്തിൽ യുവതിക്കേറ്റ പരിക്കുകൾ മാരകമാണ്. സംഭവം പുറത്തറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ സദാചാര ​ഗുണ്ടായിസത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതേ തുടർന്ന് സർക്കാർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

‘അതാ സ്കർട് ധരിച്ച് ഒരു വ്യഭിചാരിണി നടക്കുന്നു’ എന്ന് ആക്രോശിച്ചാണ് മൂന്നു പുരുഷന്മാർ യുവതിക്കരികിലേക്ക് ഓടിയെത്തിയത്. രണ്ടു പുരുഷന്മാർ എലിസബത്തിനെ ബലമായി പിടിച്ചപ്പോൾ മൂന്നാമത്തെയാൾ യുവതിയുടെ മുഖത്ത് ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കണ്ണിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പെട്ടെന്നുതന്നെ മൂന്നു പേരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഒട്ടേറെപ്പേർ പേർ സാക്ഷികളായിരുന്നെങ്കിലും ഒരാളുപോലും യുവതിയെ രക്ഷപ്പെടുത്താനോ അക്രമികളെ പിടിക്കാനോ തയാറായില്ലെന്നും ആരോപണമുണ്ട്.

യുവതിയുടെ പരുക്കേറ്റ മുഖം ഫ്രഞ്ച് റേ‍ഡിയോ സ്റ്റേഷൻ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടതോടെ ശക്തമായ പ്രതിഷേധവും തുടങ്ങി. വളരെ ഗൗരവമുള്ള സംഭവമാണ് നടന്നതെന്ന് ഫ്രഞ്ച് സർക്കാരിന്റെ വക്താവ് ഗബ്രിയേൽ അട്ടൽ പറഞ്ഞു. ഫ്രാൻസിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇഷ്ടമുള്ള വേഷം ധരിച്ച് പുറത്തിറങ്ങാൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ രാജ്യത്ത് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു എന്നത് ഒരു രീതിയിലും അംഗീകരിക്കാവുന്നതല്ല. ലൈംഗികമായും അല്ലാതെയും സ്ത്രീകൾക്ക് എതിരെയുള്ള എല്ലാത്തരം ആക്രമണങ്ങളെയും സർക്കാർ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും– അദ്ദേഹം വ്യക്തമാക്കി.

പൊതുസ്ഥലത്തെ സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു സഹമന്ത്രി ഇക്കഴിഞ്ഞ ആഴ്ച സ്ട്രാസ്ബർഗ് സന്ദർശിച്ചിരുന്നു. പൊതുസ്ഥലത്ത് സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിനെതിരെ 2018 ലാണ് ഫ്രാൻസിൽ നിയമം പാസ്സാക്കിയത്. അതിനുശേഷം 1800–ൽ അധികം പേർക്ക് വിവിധ കേസുകളിൽ പിഴ ചുമത്തിയിരുന്നു.

രണ്ട് സ്ത്രീകളെ ആക്രമിച്ചതിന് വ്യാഴാഴ്ച ഒരാൾക്ക് രണ്ട് മാസത്തെ ജയിൽ ശിക്ഷ വിധിച്ചു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. മൾ‌ഹൗസിൽ‌ ഒരു ട്രാമിനായി രണ്ട് സ്ത്രീകൾ‌ കാത്തുനിൽ‌ക്കുകയായിരുന്നു. യുവതികളെ ഇരുവരും ചേർന്ന് പിടിച്ച് തള്ളുകയായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമേ, 75 മണിക്കൂർ കമ്മ്യൂണിറ്റി സേവനത്തിനും പൗരത്വ ക്ലാസുകൾ നടത്താനും കോടതി ഇയാൾക്ക് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP