Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അന്തർദേശീയ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ പി.എ.വി. സാം അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ; സംസ്കാര ചടങ്ങുകൾ പിന്നീട്; വിട പറഞ്ഞത് സുവിശേഷ പ്രഘോഷണം ജീവിതത്തിൽ പ്രാവർത്തികമാക്കിയ സുവിശേഷകൻ

അന്തർദേശീയ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ പി.എ.വി. സാം അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ; സംസ്കാര ചടങ്ങുകൾ പിന്നീട്; വിട പറഞ്ഞത് സുവിശേഷ പ്രഘോഷണം ജീവിതത്തിൽ പ്രാവർത്തികമാക്കിയ സുവിശേഷകൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പാസ്റ്റർ പി.എ.വി. സാം (85) അന്തരിച്ചു. അന്തർദേശീയ സുവിശേഷ പ്രഭാഷകനും ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് വെസ്റ്റ് ഏഷ്യൻ സൂപ്രണ്ടും ആയിരുന്നു പാസ്റ്റർ പി.എ.വി. സാം. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആദ്യകാല പെന്തക്കോസ്ത്‌ സഭാ നേതാവും പ്രസിദ്ധ ഉണർവ് പ്രസംഗകനുമായ എ.ആർ.ടി. അതിശയത്തിന്റെയും അന്നമ്മ സാമുവലിന്റെയും മകനാണ്. ഭാര്യ: ഏലിയാമ്മ, കോട്ടയം വാകത്താനം വെട്ടിയിൽ കുടുംബാംഗം. മക്കൾ: റോയി സാമുവേൽ, റെനി സാമുവേൽ, പരേതനായ റെജി സാമുവേൽ. ശവസംസ്കാരം പിന്നീട്.

ദൈവസഭയുടെ ചരിത്രത്തിൽ ആദ്യത്തെ ഭാരതീയനായ സൂപ്രണ്ടായിരുന്നു പാസ്റ്റർ പി.എ.വി. സാം.1988 മുതൽ 12 വർഷം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ ആയിരുന്നു. മെഡിക്കൽ കമ്പനിയായ സീബാ ഗെയ്ഗിയുടെ സൗത്ത് ഇന്ത്യൻ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു. ചർച്ച് ഓഫ് ഗോഡ് ഫീൽഡ് സെക്രട്ടറി, ഇവാഞ്ചലിസം ഡയറക്ടർ ഗവേണിങ്‌ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചർച്ച് ഗ്രോത്ത് ഇന്റർനാഷണലിന്റെ ഏഷ്യൻ ലീഡർഷിപ്പ് അവാർഡ്, വേൾഡ് മിഷൻ ബോർഡിന്റെ എക്സലൻസി ഇൻ ലീഡർഷിപ്പ്, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക്‌ അസോസിയേഷന്റെ മികച്ച ക്രൈസ്തവ നേതാവിനുള്ള അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്.

സുവിശേഷ പ്രഘോഷണം ജീവിതത്തിൽ പ്രാവർത്തികമാക്കിയ സുവിശേഷകനാണ് പാസ്റ്റർ പി.എ.വി. സാം. സുവിശേഷ വേലയ്ക്കായി ജീവിതം മാറ്റിെവച്ച മാതാപിതാക്കളുടെ പാത പിന്തുടർന്ന മകനും സുവിശേഷമായിരുന്നു ജീവിതം. ബിരുദം പൂർത്തിയാക്കിയ ശേഷം ബൈബിൾ സ്കൂൾ അദ്ധ്യാപകനായാണ് തുടക്കം. പിന്നീട് കൺവെൻഷൻ പ്രസംഗകൻ, വേദ ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായി. ’ഹെൽപ്പിങ്‌ ഹാൻഡ്‌സ്, സേവ് എ ലൈഫ് എന്നീ ജീവകാരുണ്യ സംരംഭങ്ങളുടെ സ്ഥാപകനാണ്. ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ ധാരാളം പ്രാവശ്യം സുവിശേഷ പര്യടനം നടത്തിയിട്ടുണ്ട്.

കേരളത്തിലെ ചർച്ച് ഓഫ് ഗോഡിന്റെ ഓവർസിയറായി പി.എ.വി. സാം നിയമിതനായപ്പോൾ 200-ൽ താഴെ മാത്രം പള്ളികളായിരുന്നു സഭയ്ക്ക് ഉണ്ടായിരുന്നത്. പാസ്റ്റർ സാമിന്റെ ഭരണകാലത്ത് മുന്നൂറോളം പുതിയ കെട്ടിടങ്ങളാണ് നിർമ്മിച്ചത്. സഭയ്ക്ക് കൺവെൻഷൻ ഗ്രൗണ്ട് വാങ്ങുന്നതിലും സെമിനാരി ആരംഭിക്കുന്നതിലും പാസ്റ്റർ സാം നിർണായക പങ്കുവഹിച്ചു. തിരുവല്ലയിൽ ഒരു വലിയ അഭിമാനകരമായ കൺവെൻഷൻ സ്റ്റേഡിയവും ഐ.സി.ടി.എസ്. (ഇന്ത്യ ചർച്ച് ഓഫ് ഇന്ത്യ ചർച്ച്) എന്ന ഇംഗ്ലീഷ് മീഡിയം ബൈബിൾ കോളേജ്‌ സ്ഥാപിക്കുകയും ചെയ്തു. 1997-ൽ അമേരിക്കൻ ബയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ’മാൻ ഓഫ് ദ ഇയർ അവാർഡ് നൽകി ആദരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP