Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താനൂരിൽ 25 ഓളം മോഷണക്കേസുകളിൽ പെട്ട നാല് പ്രതികൾ അറസ്റ്റിൽ; നാലംഗ സംഘം പിടിയിലായത് പലചരക്കുകടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ; പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ

താനൂരിൽ 25 ഓളം മോഷണക്കേസുകളിൽ പെട്ട നാല് പ്രതികൾ അറസ്റ്റിൽ; നാലംഗ സംഘം പിടിയിലായത് പലചരക്കുകടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ; പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വിവിധ മോഷണ കേസുകളിലെ നാലു പ്രതികളെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കൽപ്പകഞ്ചേരി സ്വദേശി ഫൈസൽ, താനൂർ സ്വദേശി അഭിലാഷ്, കരിങ്കല്ലത്താണി സ്വദേശി റഫീഖ്, നിറമരുതൂർ സ്വദേശി യാക്കൂബ് എന്നിവരെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിങ്കപ്പാറയിലെ പലചരക്കുകടയിൽ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ മാസത്തിൽ മീനടത്തൂർ ഹാർഡ്വെഴ്സിൽ നടന്ന മോഷണ കേസിലെ പ്രതികളുമാണിവർ. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ടൗൺ സ്റ്റേഷൻ, മഞ്ചേരി, താനൂർ എന്നിവിടങ്ങളിൽ ഇവർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.മോഷണ സ്ഥലങ്ങളിലെ സിസിടിവികൾ അടിച്ചു തകർത്താണ് പ്രതികൾ കവർച്ച നടത്താറുള്ളത്.

അതേസമയം മറ്റൊരു സിസിടിവി ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ബ്രേസ്ലെറ്റിൽ നിന്നാണ് അന്വേഷണത്തിന് തുമ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഏതുതരത്തിലുള്ള മോഷണ കേസുകൾ റിപ്പോർട്ട് ചെയ്താലും ശാസ്ത്രീയമായി തെളിയിക്കാൻ ഏതറ്റംവരെ പോയിട്ടും കേസുകൾ തെളിയിക്കണം എന്നുള്ള മലപ്പുറം എസ്‌പിയുടെ നിർദ്ദേശപ്രകാരം തിരൂർ ഡി.വൈ.എസ്‌പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണങ്ങൾ നടക്കുന്നത്. താനൂർ സിഐ പി പ്രമോദ്, എസ്‌ഐ നവീൻ ഷാജ്, ഗിരീഷ്, രാജു, സീനിയർ സി.പി.ഒ സലേഷ് കാട്ടുങ്ങൽ, സബറുദ്ദീൻ, വിമോഷ്, രാജേഷ് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP