Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യ വിടാൻ തീരുമാനിച്ച് ഹാർലി ഡേവിഡ്‌സൺ; ഹരിയാണയിലെ ബാവലിലുള്ള ഫാക്ടറി പൂട്ടുന്നതിനൊപ്പം വില്പനയും അവസാനിപ്പിക്കും എന്ന് സൂചന

ഇന്ത്യ വിടാൻ തീരുമാനിച്ച് ഹാർലി ഡേവിഡ്‌സൺ; ഹരിയാണയിലെ ബാവലിലുള്ള ഫാക്ടറി പൂട്ടുന്നതിനൊപ്പം വില്പനയും അവസാനിപ്പിക്കും എന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ഹാർലി ഡേവിഡ്‌സൺ ഇന്ത്യ വിടുന്നതിന്റെ ഭാഗമായി ഹരിയാണയിലെ ബാവലിലുള്ള ഫാക്ടറി പൂട്ടാൻ തീരുമാനിച്ചു. വില്പനയും അവസാനിപ്പിക്കുമെന്നാണ് സൂചന. ഗുഡ്ഗാവിലെ സെയിൽസ് ആസ്ഥാനത്തിലുള്ള 70 ജീവനക്കാരുടെ എണ്ണം കുറയും. ദി റിവയർ എന്ന ഗ്ലോബൽ സ്ട്രാറ്റജിക് റിസ്ട്രക്ചറിങ് പ്ലാനിന്റെ ഭാഗമായാണ് നടപടി എന്നു അമേരിക്കൻ കമ്പനി വ്യക്തമാക്കി. "ഇന്ത്യയിലെ ഉപഭോക്താക്കളുമായി കമ്പനി ആശയ വിനിമയം നടത്തിയിട്ടുണ്ട് എന്നും ഭാവിയിൽ വേണ്ട പിന്തുണ ഉറപ്പ് നല്കിയിട്ടുണ്ട് എന്നും ഒരു പ്രസ്താവനയിൽ കമ്പനി അറിയിച്ചു. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപുമായി തന്ത്രപരമായ ധാരണയ്ക്ക് ഹാർലി ഡേവിഡ്‌സൺ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ വിപണിയിൽ തിളങ്ങാനാകാതെ പോയതാണ് കമ്പനിയെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഹരിയാനയിലെ ബാവലിലുള്ള കമ്പനിയുടെ നിർമ്മാണ യൂണിറ്റ് അടച്ചു പൂട്ടുകയാണെന്നും ഗുഡ്ഗാവിലെ സെൽയ്‌സ് ഓഫീസിന്റെ പ്രവർത്തനം ചുരുക്കുകയാണെന്നും കമ്പനി പത്രക്കുറിപ്പിൽ പറയുന്നു. നിലവിലുള്ള ഉപഭോക്താക്കൾക്കു വേണ്ടി നിശ്ചിതകാലത്തേക്ക് കൂടി ഡീലർ നെറ്റ്‌വർക്ക് തുടരും.

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വാഹന വിപണിയായ ഇന്ത്യയിൽ തിളങ്ങാനാകാതെ ഹാർലി ഡേവിഡ്‌സൺ രാജ്യം വിടുമ്പോൾ അത് ഇന്ത്യയെ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുകയെന്ന കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കുള്ള തിരിച്ചടി കൂടിയായി മാറുന്നു.
ഇന്ത്യയിൽ നിന്ന് പിൻവാങ്ങുന്നതിലൂടെ 169 മില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന റിസ്ട്രക്ചറിങ് പദ്ധതിക്കാണ് ഹാർലി ഡേവിഡ്‌സൺ ഒരുങ്ങുന്നത്. ഇന്ത്യയിലെ 70 ലേറെ തൊഴിലാളികളെ ഒഴിവാക്കുന്നതിനുള്ള ചെലവും ഇതിൽപെടുന്നു.

ഓഗസ്റ്റിൽ തന്നെ കമ്പനി, മോശം പ്രകടനം നടത്തുന്ന വിപണികളിൽ നിന്ന് പിൻവാങ്ങാനും അമേരിക്കയുൾപ്പടെയുള്ള വിപണിയിൽ കൂടുതൽ ശ്രദ്ധയൂന്നാനുമുള്ള തീരുമാനം അറിയിച്ചിരുന്നു. റിവയർ സ്ട്രാറ്റജിയുടെ ഭാഗമായി പ്രോഡക്റ്റ് പോർട്ട്‌ഫോളിയോ 30 ശതമാനം വർധിപ്പിക്കാനും വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസിഫിക്കിലെ ഏതാനും ഭാഗങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നുമാണ് കമ്പനി അറിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP