Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ടംപറമ്പ് - കുഴാപറമ്പ് റോഡ് യാഥാർത്ഥ്യമാകുന്നു

കണ്ടംപറമ്പ് - കുഴാപറമ്പ് റോഡ് യാഥാർത്ഥ്യമാകുന്നു

സ്വന്തം ലേഖകൻ

വടക്കാങ്ങര: പതിറ്റാണ്ടുകളായി നടക്കാതെ പോയ പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കണ്ടംപറമ്പ് - കുഴാപറമ്പ് റോഡ് യഥാർത്ഥ്യമാകുന്നു. മക്കരപ്പറമ്പ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളും ഇടപെടലുകളും ഈ റോഡ് യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകമായി.

മങ്കട, മക്കരപ്പറമ്പ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബൈപാസായി മാറിയ കണ്ടംപറമ്പ് - കുഴാപറമ്പ് റോഡ് സമീപഭാവിയിൽ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളെ കൂടി ബന്ധിപ്പിക്കുന്നതിൽ നിർണായകമാകും. ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ റോഡ് വടക്കാങ്ങരയുടെ വികസന ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്നും വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ അറിയിച്ചു.

റോഡ് യാഥാർത്ഥ്യമായതിൽ വാർഡ് മെമ്പർക്കും വെൽഫെയർ പാർട്ടിക്കും ഭൂവുടമകൾക്കും പൗരസമിതിയുടെ നേതൃത്വത്തിൽ അഭിവാദ്യങ്ങളർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP