Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളക്കരയിലേക്ക് ആദ്യമായെത്തിയത് ഇവിടെ സമത്വം പൂവിട്ടിരുന്നതായ് വെറുതേ മതങ്ങൾ നുണ പറഞ്ഞൂ എന്നു പാടി; ശങ്കരാഭരണത്തിലെ ​ഗാനങ്ങളിലൂടെ അത്ഭുതം തീർത്തത് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെയും; അവസാനമായി പാടിയത് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഐക്യത്തെ കുറിച്ചും; ദേശ-ഭാഷാ വ്യത്യാസങ്ങളെ അപ്രസക്തമാക്കിയ എസ്‌പി,ബിയുടെ വേർപാടിൽ വേദനയോടെ കേരളവും

മലയാളക്കരയിലേക്ക് ആദ്യമായെത്തിയത് ഇവിടെ സമത്വം പൂവിട്ടിരുന്നതായ് വെറുതേ മതങ്ങൾ നുണ പറഞ്ഞൂ എന്നു പാടി; ശങ്കരാഭരണത്തിലെ ​ഗാനങ്ങളിലൂടെ അത്ഭുതം തീർത്തത് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെയും; അവസാനമായി പാടിയത് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഐക്യത്തെ കുറിച്ചും; ദേശ-ഭാഷാ വ്യത്യാസങ്ങളെ അപ്രസക്തമാക്കിയ എസ്‌പി,ബിയുടെ വേർപാടിൽ വേദനയോടെ കേരളവും

മറുനാടൻ ഡെസ്‌ക്‌

എസ്‌പിബി എന്ന ത്രൈയക്ഷരിയെ ഇത്രമേൽ ജനകീയമാക്കിയത് ശങ്കരാഭരണത്തിലെ പാട്ടുകളാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത ഒരാൾ ശങ്കരാഭരണം എന്ന ചിത്രത്തിലെ കർണാടകസംഗീതത്തിൽ ലയിച്ചു നിൽക്കുന്ന ഗാനങ്ങൾ ഒരു കർണാടക സംഗീതജ്ഞൻ പാടുന്ന ലാഘവത്തോടെ പാടിയപ്പോൾ കേരളക്കരയാകെ അദ്ഭുതപ്പെട്ടു. കേരളം ആ അതുല്യ പ്രതിഭയെ ഹൃദയത്തോട് ചേർത്തു നിർത്തി. ഇപ്പോഴിതാ, ശബ്ദം ബാക്കിയാക്കി ആ ശ്വാസം നിലച്ചപ്പോഴും ഓരോ മലയാളിയും ഓർക്കുന്നതും നാവിൽ ഓടിയെത്തുന്നതും ശങ്കരാഭരണത്തിലെ പാട്ടുകൾ തന്നെയാകും.

ജി.ദേവരാജൻ മാഷിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു എസ്‌പി.ബി ആദ്യമായി മലയാളത്തിലേക്കെത്തുന്നത്. 1969-ൽ പുറത്തിറങ്ങിയ കടൽപ്പാലം എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണമിട്ട ഈ കടലും മറുകടലും എന്ന അതിമനോഹരമായ മെലഡി പാടിക്കൊണ്ട് എസ്‌പി.ബാലസുബ്രമണ്യം മലയാളത്തിൽ പുതിയൊരു യുഗത്തിന് നാന്ദി കുറിച്ചു. പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹത്തിന്റെ സ്വരവീചികൾ മലയാളികളുടെ ഹൃദയങ്ങളിലേക്ക് പ്രവഹിച്ചുകൊണ്ടേയിരുന്നു. എ.ആർ.റഹ്മാന്റെ അച്ഛനായ ആർ.കെ ശേഖറിന്റെ നീല സാഗര തീരം എന്ന ഗാനം എന്ന തന്റെ രണ്ടാം ഗാനത്തിലൂടെ എസ്‌പി.ബി മലയാളത്തിൽ സ്ഥാനമുറപ്പിച്ചു. പിന്നീട് 1973-ൽ പുറത്തിറങ്ങിയ കവിത എന്ന ചിത്രത്തിൽ കെ രാഘവൻ മാഷിനുവേണ്ടിയും പാടി.

പിന്നീട് മറ്റു ഭാഷകളുടെ തിരക്കുകളിലേക്ക് കടന്ന ഇദ്ദേഹം നാലുവർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ചിലങ്ക എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം 1977-ൽ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. 1980-കളിലും 90 കളിലും എസ് പി ബിയുടെ വ്യത്യസ്തങ്ങളായ ഗാനങ്ങൾ മലയാളത്തിൽ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. അധികവും ക്ലാസിക്കൽ അല്ലെങ്കിൽ ഫാസ്റ്റ് നമ്പർ പാട്ടുകളാണ് എസ്‌പി.ബിക്ക് മലയാളത്തിൽ അധികവും ലഭിച്ചത്. റാംജി റാവു സ്പീക്കിങ്ങിലെ കളിക്കളം ഇത് കളിക്കളം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധർവത്തിലെ നെഞ്ചിൽ കഞ്ചബാണം, ഒരു യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ, ഡാർലിങ് ഡാർലിങ്ങിലെ ഡാർലിങ് ഡാർലിങ്, ദോസ്തിലെ വാനം പോലെ വാനം മാത്രം, സിഐ.ഡി മൂസയിലെ മേനെ പ്യാർ കിയാ തുടങ്ങിയ ചടുല താളങ്ങളിലുള്ള പാട്ടുകൾ എസ്‌പി.ബിയുടെ ഫാസ്റ്റ് നമ്പർ പാട്ടുകളിലുള്ള കൈയടക്കം തെളിയിച്ചു.

അടിപൊളിപ്പാട്ടുകൾ മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് അദ്ദേഹം പലകുറി മലയാള സിനിമയ്ക്ക് കാണിച്ചുകൊടുത്തു. കരളലിയിപ്പിക്കുന്ന ഭാവത്തിൽ പ്രണയം തുടിക്കുന്ന സംഗീതത്തിൽ നിരവധി മെലഡികളെയും മലയാളികൾക്ക് വേണ്ടി അദ്ദേഹം പടച്ചുവിട്ടു. എസ്‌പി.ബി പാടിയ ഗീതാഞ്ജലിയിലെ ഓ പ്രിയേ പ്രിയേ, അനശ്വരത്തിലെ താരാപഥം ചേതോഹരം തുടങ്ങിയ ഗാനങ്ങൾ മലയാളികൾ എന്നും ഓർക്കുകയും പാടുകയും ചെയ്യുന്നവയാണ്.

എസ്‌പി.ബാലസുബ്രഹ്മണ്യം അവസാനമായി മലയാളത്തിൽ പാടിയത് 2018-ൽ പുറത്തിറങ്ങിയ കിണർ എന്ന ചിത്രത്തിലാണ്. എം. ജയചന്ദ്രന്റെ സംഗീതത്തിൽ വിരിഞ്ഞ അയ്യാ സാമി എന്ന ഗാനത്തിൽ അദ്ദേഹത്തോടൊപ്പം പാടിയത് ഗാനഗന്ധർവൻ യേശുദാസായിരുന്നു. ഇരുവരും പാട്ടുരംഗത്ത് മത്സരിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഒരുപക്ഷേ മലയാളികളിൽ പലരും ബിഗ് സ്‌ക്രീനിൽ അദ്ദേഹത്തെ അവസാനമായി കണ്ടതും ഈ ഗാനത്തിലൂടെയാണ്.

എസ്‌പി.ബിയുടെ മലയാളത്തിലെ ആദ്യ പാട്ട്

ഈ കടലും മറുകടലും
ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ
ഇവിടന്നു പോണവരേ
അവിടെ മനുഷ്യരുണ്ടോ
അവിടെ മതങ്ങളുണ്ടോ (ഈ കടലും..)

ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞൂ
ഈശ്വരനെ കണ്ടൂ ഇബിലീസിനെ കണ്ടൂ
ഇതു വരെ മനുഷ്യനെ കണ്ടില്ലാ
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല (ഈ കടലും..)

ഇവിടെ സമത്വം പൂവിട്ടിരുന്നതായ്
വെറുതേ മതങ്ങൾ നുണ പറഞ്ഞൂ
ഹിന്ദുവിനെ കണ്ടൂ മുസൽമാനെ കണ്ടൂ
ഇതു വരെ മനുഷ്യനെ കണ്ടില്ലാ
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല (ഈ കടലും..)

ശങ്കരാഭരണത്തിലെ പാട്ട്

ശങ്കരാ…നാദശരീരാ പരാ
വേദവിഹാരാ ഹരാ ജീവേശ്വരാ
ശങ്കരാ…നാദശരീരാ പരാ
വേദവിഹാരാ ഹരാ ജീവേശ്വരാ

പ്രാണമു നീവനി ഗാനമേ നീതനി
പ്രാണമേ ഗാനമണീ…
മൗനവിചക്ഷണ ഗാനവിലക്ഷണ
രാഗമേ യോഗമനീ
പ്രാണമു നീവനി ഗാനമേ നീതനി
പ്രാണമേ ഗാനമണീ…
മൗനവിചക്ഷണ ഗാനവിലക്ഷണ
രാഗമേ യോഗമനീ
നാദോപാസന ചേസിന വാടനു നീ വാടനു നേനൈതേ
നാദോപാസന ചേസിന വാടനു നീ വാടനു നേനൈതേ
ധിക്കരീന്ദ്രജിത ഹിമഗിരീന്ദ്രസിത കന്ധരാ നീലകന്ധരാ
ക്ഷുദ്രുലെരുഗനി രുദ്രവീണ നിർനിദ്രഗാനമിതി
അവതരിഞ്ച രാ വിനി തരിഞ്ചരാ (ശങ്കരാ)

മെരിസേ മെരുപുലു മുരിസേ പെദവുല
ചിരു ചിരു നവ്വുലു കാബോലൂ
ഉരിമേ ഉരുമുലു സരി സരി നടനല
സിരി സിരി മുവ്വലു കാബോലൂ
മെരിസേ മെരുപുലു മുരിസേ പെദവുല
ചിരു ചിരു നവ്വുലു കാബോലൂ
ഉരിമേ ഉരുമുലു സരി സരി നടനല
സിരി സിരി മുവ്വലു കാബോലൂ
പരവശാന ശിരസൂഗംഗാ ധരകു ജാരിനാ ശിവഗംഗാ
പരവശാന ശിരസൂഗംഗാ ധരകു ജാരിനാ ശിവഗംഗാ
നാ ഗാനലഹരി നുവു മുനുഗംഗാ
ആനന്ദവൃഷ്ടി നേ തടവംഗാ…ആ… (ശങ്കരാ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP